പ്രായാമായ ആളുകൾക്ക് രോഗങ്ങൾ ബാധിക്കാനുള്ള സാധ്യത കൂടുതലായിരിക്കും. ഇന്ത്യയിലെ മെഡിക്കൽ മേഖലയിലെ പണപ്പെരുപ്പത്തിന്റെ സ്വാധീനം കണക്കിലെടുക്കുമ്പോൾ, നിങ്ങളുടെ പ്രായമായ മാതാപിതാക്കൾക്ക് ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നത് വരെ പ്രധാനപ്പെട്ട ആവശ്യകതയായി മാറുന്നു. 60 വയസ്സുള്ള നിങ്ങളുടെ രക്ഷിതാക്കൾക്കായി ഒരു മെഡിക്കൽ ഇൻഷുറൻസിനായി അന്വേഷിക്കുകയാണോ,എങ്കിൽ നിങ്ങൾക്ക് പരിഗണിക്കാവുന്ന കഴിയുന്ന മികച്ച ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളാണ് ഞങ്ങളിവിടെ പ്രതിപാദിക്കുന്നത്.
Select members you want to insure
Popular Cities
Do any member(s) have any existing illnesses for which they take regular medication?
When did you recover from Covid-19?
Some plans are available only after a certain time
പ്രായമായവർക്കുള്ള മികച്ച ഒരു ഇൻഷുറൻസ് പോളിസി വാങ്ങുന്നതിനായി ചുവടെ നൽകിയിരിക്കുന്ന വിവരങ്ങൾ തീർച്ചയായും പരിശോധിക്കുക:
പ്രായമായവർക്ക് പലതരം രോഗാവസ്ഥകൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ, 1 അല്ലെങ്കിൽ 2 വർഷത്തെ കുറവ് വെയ്റ്റിംഗ് പിരീഡിന് ശേഷം, നിലവിലുള്ള രോഗങ്ങൾക്ക് കൂടി സാമ്പത്തിക പിന്തുണ നൽകുന്ന ഒരു ആരോഗ്യ പ്ലാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
പ്രായമായ ആളുകൾക്ക് അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്, പലപ്പോഴും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായി വന്നേക്കാം. അതിനാൽ, പണരഹിതമായ ആശുപത്രിവാസത്തിനായി സൗകര്യം നൽകുന്ന പ്രായമായവർക്കുള്ള ആരോഗ്യ പോളിസി തന്നെ നിങ്ങൾ വാങ്ങേണ്ടതാണ്. ബിൽ തുക ഇൻഷുറൻസ് കമ്പനി അടയ്‌ക്കുമെന്നതിനാൽ നിങ്ങളുടെ പ്രായമായ മാതാപിതാക്കളെ അവരുടെ നെറ്റ്‌വർക്കിലുള്ള ആശുപത്രികളിൽ നിന്നും പണമില്ലാതെ ചികിത്സ നേടാൻ ഇത് സഹായകമാകും.
കൃത്യസമയത്തുള്ള രോഗനിർണയം നടത്തുന്നത് രോഗിയുടെ ജീവൻ രക്ഷിക്കാൻ സഹായകമായേക്കാം.ഏതു രോഗാവസ്ഥയും തുടക്കത്തിൽ തന്നെ രോഗം കണ്ടെത്താനുള്ള ഏക മാർഗവും ഇത് തന്നെയാണ്. പ്രായമായ ആളുകൾക്ക് സൗജന്യ മെഡിക്കൽ ചെക്ക്-അപ്പ് സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്.
പ്രായമായവർക്കായി നോ ക്ലെയിം ബോണസ് ആനുകൂല്യങ്ങളില്ലാതെ വരുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നു എന്ന് ഉറപ്പാക്കുക. മുൻവർഷങ്ങളിൽ ക്ലെയിമുകളൊന്നും ഉന്നയിച്ചിട്ടില്ലെങ്കിൽ നിങ്ങളുടെ പ്രീമിയം വർദ്ധിപ്പിക്കാതെ തന്നെ നോ ക്ലെയിം ആനുകൂല്യത്തിലൂടെ നിങ്ങളുടെ പോളിസി തുകയിൽ ഒരു നിശ്ചിത ശതമാനം വർദ്ധനവ് ഉണ്ടാകുന്നതാണ്.
പ്രായമായവർക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളിൽ മിക്കവാറും പ്ലാനുകളിൽ കോ-പേയ്‌മെൻ്റ് ക്ലോസ് ഉൾപ്പെടുത്തിയിരിക്കാം,അതായത്, ക്ലെയിം തുകയുടെ ഒരു നിശ്ചിത ശതമാനം നിങ്ങൾ അടയ്‌ക്കേണ്ടതുണ്ട്. അതുകൊണ്ട് കോ-പേയ്‌മെൻ്റ് നിബന്ധനകളൊന്നും ഉൾപ്പെടുത്താത്ത ഒരു പ്ലാൻ നിങ്ങൾക്ക് അന്വേഷിച്ച് കണ്ടെത്താവുന്നതാണ്.
ചില സമയങ്ങളിൽ, ഒരു രോഗിയായ ഒരു പ്രായമായ വ്യക്തിയ്ക്ക് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ഒരു ആരോഗ്യസ്ഥിതിയോ ആശുപത്രി കിടക്കകളുടെ അഭാവമുള്ള സാഹചര്യമോ വരുകയാണെങ്കിൽ വീട്ടിൽ തന്നെ ചികിത്സ തേടേണ്ടതായി വന്നേക്കാം. അതിനാൽ, വയോജനങ്ങളുടെ ഡോമിസിലിയറി ഹോസ്പിറ്റലൈസേഷൻ്റെ ചിലവ് ഉൾക്കൊള്ളുന്ന ഒരു ആരോഗ്യ പ്ലാൻ വാങ്ങാൻ നിങ്ങൾ മുൻഗണന നൽകാവുന്നതാണ്.
ഭൂരിഭാഗം ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്നു മുൻപുള്ള 24 മണിക്കൂറെങ്കിലും പരിരക്ഷ വാഗ്ദാനം ചെയ്യുന്നവയാണ്. എന്നാൽ കീമോതെറാപ്പി, ഡയാലിസിസ്, റേഡിയേഷൻ തുടങ്ങിയ നടപടിക്രമങ്ങൾക്ക് 24 മണിക്കൂർ ആശുപത്രിയിൽ തുടരേണ്ട ആവശ്യമില്ല. ഇത്തരത്തിലുള്ള ഡേ കെയർ പരിചരണ നടപടിക്രമങ്ങൾ കൂടി ഉൾക്കൊള്ളുന്ന ഒരു പോളിസി തിരഞ്ഞെടുക്കുന്നത് കൂടുതൽ ഉചിതമായിരിക്കാം.
പ്രായമായ ആളുകൾക്ക് അവരുടെ പ്രായം വര്ധിക്കുന്നതിനൊപ്പം തന്നെ ആരോഗ്യ ഇൻഷുറൻസ് സംബന്ധമായ ചെലവുകളിലും വർദ്ധനവ് ഉണ്ടായേക്കാം. അതിനാൽ, നിങ്ങളുടെ മാതാപിതാക്കൾക്ക് അവരുടെ വാർദ്ധക്യ സമയത്ത് മറ്റൊരു പോളിസി അന്വേഷിക്കേണ്ട സാഹചര്യം വരാതിരിക്കാൻ, ആജീവനാന്ത പുതുക്കാൻ സൗകര്യം വാഗ്ദാനം ചെയ്യുന്ന ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് തിരഞ്ഞെടുക്കാം .
നിങ്ങളുടെ മാതാപിതാക്കൾക്ക് അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുന്നതിന് പ്രായമായവർക്കുള്ള ഏറ്റവും മികച്ച ചില ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നു. പ്രായമായവർക്കായുള്ള മികച്ച ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളും അവയുടെ സവിശേഷതകളും USP-കളും ഉൾപ്പടെയുള്ള വിലയിരുത്തലുകൾ ഇവിടെ നല്കിയിരിക്കുന്നു.
പ്രായമായവർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ | പ്രായം സംബന്ധിച്ച മാനദണ്ഡങ്ങൾ | ഇൻഷ്വർ ചെയ്ത തുക (രൂപയിൽ) |
മുൻപ് നിലവിലുള്ള രോഗങ്ങൾക്കുള്ള വെയ്റ്റിംഗ് പിരീഡ് |
ആദിത്യ ബിർല ആക്റ്റീവ് കെയർ ഇൻഷുറൻസ് പ്ലാൻ | കുറഞ്ഞത്: 55 വയസ്സ് പരമാവധി: 80 വയസ്സ് |
കുറഞ്ഞത്: 3 ലക്ഷം പരമാവധി: 5 ലക്ഷം വരെ |
2 വർഷം |
ബജാജ് അലയൻസ് സിൽവർ ഹെൽത്ത് പ്ലാൻ | കുറഞ്ഞത്: 46 വയസ്സ് പരമാവധി: 80 വയസ്സ് |
കുറഞ്ഞത്: 50,000 പരമാവധി: 10 ലക്ഷം |
1 വർഷം |
കെയർ സീനിയർ ഹെൽത്ത് അഡ്വാൻ്റേജ് പ്ലാൻ | കുറഞ്ഞത്: 60 വയസ്സ് പരമാവധി: ആജീവനാന്തം |
കുറഞ്ഞത്: 5 ലക്ഷം പരമാവധി: 10 ലക്ഷം |
2 വർഷം |
ചോളമണ്ഡലം ഫ്ലെക്സി ഹെൽത്ത് സുപ്രീം പ്ലാൻ | കുറഞ്ഞത്: 18 വയസ്സ് പരമാവധി: 75 വയസ്സ് |
കുറഞ്ഞത്: 5 ലക്ഷം പരമാവധി: 5 കോടി |
2/3 വർഷങ്ങൾ |
ഡിജിറ്റ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ | കുറഞ്ഞത്: 18 വയസ്സ് പരമാവധി: പ്രായപരിധിയില്ല |
കുറഞ്ഞത്: 2 ലക്ഷം പരമാവധി: 3 കോടി |
1/3 വർഷങ്ങൾ |
ഫ്യൂച്ചർ ജനറലി വരിഷ്ട ബീമാ | കുറഞ്ഞത്: 60 വയസ്സ് പരമാവധി: പ്രായപരിധിയില്ല |
കുറഞ്ഞത്: 2 ലക്ഷം പരമാവധി: 10 ലക്ഷം |
1 വർഷം |
IFFCO ടോക്കിയോ ഇൻഡിവിജ്വൽ ഹെൽത്ത് പ്രൊട്ടക്റ്റർ പ്ലാൻ | കുറഞ്ഞത്: 18 വയസ്സ് പരമാവധി: 65 വയസ്സ് |
കുറഞ്ഞത്: 50,000 പരമാവധി: 20 ലക്ഷം |
3 വർഷം |
കൊട്ടക് മഹീന്ദ്ര ഹെൽത്ത് പ്രീമിയർ പ്ലാൻ | കുറഞ്ഞത്: 18 വയസ്സ് പരമാവധി: 65 വയസ്സ് |
കുറഞ്ഞത്: 2 ലക്ഷം പരമാവധി: 2 കോടി |
3/4 വർഷം |
ലിബർട്ടി ഹെൽത്ത് പ്രൈം കണക്ട് പ്ലാൻ | കുറഞ്ഞത്: 18 വയസ്സ് പരമാവധി: 65 വയസ്സ് |
കുറഞ്ഞത്: 10 ലക്ഷം പരമാവധി: 1 കോടി |
3/4 വർഷം |
മാഗ്മ HDI വൺഹെൽത്ത് സീനിയർ പ്ലാൻ | കുറഞ്ഞത്: 56 വയസ്സ് പരമാവധി: പ്രായപരിധിയില്ല |
കുറഞ്ഞത്: 3 ലക്ഷം പരമാവധി: 5 ലക്ഷം വരെ |
1 വർഷം |
മണിപ്പാൽസിഗ്ന പ്രൈം സീനിയര് പ്ലാന് | കുറഞ്ഞത്: 56 വയസ്സ് പരമാവധി: 75 വയസ്സ് |
കുറഞ്ഞത്: 3 ലക്ഷം പരമാവധി: 50 ലക്ഷം |
2 വർഷം |
നാഷണൽ സീനിയർ സിറ്റിസൺസ് മെഡിക്ലെയിം പോളിസി | കുറഞ്ഞത്: 50 വയസ്സ് പരമാവധി: 80 വയസ്സ് |
കുറഞ്ഞത്: 1 ലക്ഷം പരമാവധി: 10 ലക്ഷം |
2 വർഷം |
ന്യൂ ഇന്ത്യ അഷ്വറൻസ് സീനിയർ സിറ്റിസൺ മെഡിക്ലെയിം പോളിസി | കുറഞ്ഞത്: 60 വയസ്സ് പരമാവധി: 80 വയസ്സ് |
കുറഞ്ഞത്: 1 ലക്ഷം പരമാവധി: 1.5 ലക്ഷം |
18 മാസം |
നിവ ബുപ (മുമ്പ് മാക്സ് ബുപ എന്നറിയപ്പെട്ടിരുന്നു) സീനിയർ ഫസ്റ്റ് പ്ലാൻ | കുറഞ്ഞത്: 61 വയസ്സ് പരമാവധി: 75 വർഷം |
കുറഞ്ഞത്: 5 ലക്ഷം പരമാവധി: 5 ലക്ഷം വരെ |
2 വർഷം |
ഓറിയന്റൽ ഹോപ്പ് ഇൻഷുറൻസ് പ്ലാൻ | കുറഞ്ഞത്: 60 വയസ്സ് പരമാവധി: പരിധിയില്ല |
കുറഞ്ഞത്: 1 ലക്ഷം പരമാവധി: 5 ലക്ഷം |
2 വർഷം |
രഹേജ ഹെൽത്ത് QuBE ഇൻഷുറൻസ് പ്ലാൻ | കുറഞ്ഞത്: 18 വയസ്സ് പരമാവധി: 65 വയസ്സ് |
കുറഞ്ഞത്: 1 ലക്ഷം പരമാവധി: 50 ലക്ഷം |
4 വർഷം |
റിലയൻസ് ഹെൽത്ത് ഗയിൻ പോളിസി | കുറഞ്ഞത്: 18 വയസ്സ് പരമാവധി: 65 വയസ്സ് |
കുറഞ്ഞത്: 3 ലക്ഷം പരമാവധി: 1 കോടി |
3 വർഷം |
റോയൽ സുന്ദരം ലൈഫ്ലൈൻ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ | കുറഞ്ഞത്: 18 വയസ്സ് പരമാവധി: പ്രായപരിധിയില്ല |
കുറഞ്ഞത്: 2 ലക്ഷം പരമാവധി: 1.5 കോടി |
2/3 /4 വർഷങ്ങൾ |
SBI സൂപ്പർ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ | കുറഞ്ഞത്: 18 വയസ്സ് പരമാവധി: പ്രായപരിധിയില്ല |
കുറഞ്ഞത്: 3 ലക്ഷം പരമാവധി: 2 കോടി |
2 വർഷം |
സ്റ്റാർ സീനിയർ സിറ്റിസൺ റെഡ് കാർപെറ്റ് ഹെൽത്ത് ഇൻഷുറൻസ് പോളിസി | കുറഞ്ഞത്: 60 വയസ്സ് പരമാവധി: 75 വയസ്സ് |
കുറഞ്ഞത്: 1 ലക്ഷം പരമാവധി: 5 ലക്ഷം വരെ |
1 വർഷം |
ടാറ്റ AIG മെഡികെയർ പ്രീമിയർ പ്ലാൻ | കുറഞ്ഞത്: 18 വയസ്സ് പരമാവധി: 65 വയസ്സ് |
കുറഞ്ഞത്: 5 ലക്ഷം പരമാവധി: 3 കോടി |
2 വർഷം |
യുണൈറ്റഡ് ഇന്ത്യ സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ | കുറഞ്ഞത്: 61 വയസ്സ് പരമാവധി: 80 വയസ്സ് |
കുറഞ്ഞത്: 1 ലക്ഷം പരമാവധി: 3 ലക്ഷം |
4 വർഷം |
യൂണിവേഴ്സൽ സോംപോ സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് പോളിസി | കുറഞ്ഞത്: 60 വയസ്സ് പരമാവധി: 70 വയസ്സ് |
കുറഞ്ഞത്: 1 ലക്ഷം പരമാവധി: 5 ലക്ഷം |
2 വർഷം |
സുനോ (മുമ്പ് എഡൽവെയ്സ്) ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ | കുറഞ്ഞത്: 18 വയസ്സ് പരമാവധി: 65 വയസ്സ് (പ്ലാറ്റിനം പ്ലാനിന് പ്രായപരിധിയില്ല) |
കുറഞ്ഞത്: 1 ലക്ഷം പരമാവധി: 1 കോടി |
2/3 /4 വർഷങ്ങൾ |
*നിരാകരണം: പോളിസിബസാർ ഏതെങ്കിലും പ്രത്യേക ഇൻഷുൻസ് ദാതാവിനെയോ അല്ലെങ്കിൽ ഏതെങ്കിലും ദാതാവിൽ നിന്നുമുള്ള ഇൻഷുറൻസ് ഉൽപ്പന്നത്തെയോ അംഗീകരിക്കുകയോ വിലയിരുത്തുകയോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല.
ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള ഈ ആരോഗ്യ ഇൻഷുറൻസ് പ്ലാന് പ്രായമായവരുടെ ചികിളഠശാ ചെലവുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയതാണ്.80 വയസ്സ് വരെ പ്രായമുള്ള ആളുകളിൽ രോഗാവസ്ഥ കണ്ടെത്തുന്നത് മുതൽ സുഖപ്പെടുന്നത് വരെയുള്ള ഘട്ടങ്ങളിലെല്ലാം സമഗ്രമായ പരിരക്ഷ പോളിസിയിലൂടെ നേടാം.
വയോജനങ്ങൾക്കായി ഉപഭോക്താവിനെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പ്ലാനാണ് ബജാജ് അലയൻസ് സിൽവർ ഹെൽത്ത് പ്ലാൻ. വ്യക്തിഗതമായി ഇൻഷ്വർ ചെയ്യുന്ന തുക അനുസരിച്ചാണ് പ്രായമായവർക്ക് പരിരക്ഷ പ്ലാൻ ഏർപ്പെടുത്തുന്നത് .
കെയർ ഹെൽത്ത് ഇൻഷുറൻസ് (മുമ്പ് റിലിഗെയർ ഹെൽത്ത് ഇൻഷുറൻസ് എന്നറിയപ്പെട്ടിരുന്നു) 60 വയസ്സിന് മുകളിലുള്ള പ്രായമായവർക്കായി കെയർ സീനിയർ ഹെൽത്ത് അഡ്വാൻ്റേജ് പ്ലാൻ എന്നൻ പേരിൽ പോളിസി ഏർപ്പെടുത്തിയിരിക്കുന്നു. ഉയർന്ന പ്രായപരിധി സംബന്ധമായ പരിമിതികൾ ബാധകമാകാത്ത ഒരു പോളിസിയാണിത്, പെട്ടന്നുള്ള പരിരക്ഷ, OPD പരിചരണം, നിർദിഷ്ട ഗുരുതര രോഗങ്ങൾക്ക് ഇൻഷ്വർ ചെയ്ത അധിക തുക മുതലായവ ഉൾപ്പെടെ വിവിധ ആഡ്-ഓൺ കവറുകൾ സഹിതം വരുന്ന ഇത് പ്രായമായവർക്കുള്ള ഒരു പരിപൂർണ്ണ ആരോഗ്യ പ്ലാൻ തന്നെ വാഗ്ദാനം ചെയ്യുന്നു.
ചോള ഫ്ലെക്സി ഹെൽത്ത് സുപ്രീം പ്രായമായവർക്ക് വേണ്ടി പരിഗണിക്കുന്നതിന് അനുയോജ്യമായ ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസിയാണ്, പോളിസിലൂടെ 75 വയസ്സ് വരെയുള്ള ആളുകൾക്ക് പരിരക്ഷ ലഭ്യമാകുന്നു, ആജീവനാന്ത പുതുക്കൽ ഓപ്ഷനും ലഭ്യമാകുന്നതാണ്. പോളിസിയിലൂടെ ഇൻഷ്വർ ചെയ്തിട്ടുള്ള പ്രായമായ വ്യക്തികൾക്ക് ആശുപത്രി വാസത്തിനും ഡോമിസിലിയറി ചികിത്സാ ചെലവുകൾക്കും സാമ്പത്തിക പരിരക്ഷ നൽകുന്നു.
തിമിരം, ഹെർണിയ, വെരിക്കോസ് വെയിൻ തുടങ്ങിയ പ്രത്യേക രോഗങ്ങൾ 2 വർഷത്തിനു ശേഷം പരിരക്ഷയിൽ ഉൾപ്പെടുത്തുന്നുള്ളൂ.
പ്രായമായവരുടെ ആരോഗ്യ ആവശ്യങ്ങളും അവരുടെ ചികിത്സാ ചെലവുകളും ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഡിജിറ്റ് ഹെൽത്ത് ഇൻഷുറൻസ് പദ്ധതി. കോവിഡ്-19 ഉൾപ്പെടെയുള്ള വിവിധ രോഗങ്ങൾക്ക് പോളിസിയിലൂടെ പരിരക്ഷിക്കപ്പെടുന്നു.
ഫ്യൂച്ചർ ജനറലി വരിഷ്ട ബീമ 60 വയസും അതിൽ കൂടുതലോ ഉള്ളവർക്ക് ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു പോളിസിയാണ്. പ്രായമായവരുടെ താല്പര്യങ്ങൾക്കാനുസരിച്ച് വ്യക്തിഗതമായ പരിരക്ഷ വാഗ്ദാനം ചെയ്യുന്നതിനാൽ, ഉപഭോക്താക്കൾക്ക് ഏറെ ഉചിതമായ ഒരു ആരോഗ്യ പ്ലാനായി മാറുന്നു. ഇതിന് പുറമെ, വ്യക്തിഗതമായും ഫ്ലോട്ടർ കവറേജ് അടിസ്ഥാനത്തിലും പ്ലാനുകൾ ലഭ്യമാകുന്നു.
65 വയസ്സ് വരെ പ്രായമായ ആളുകൾക്ക് ആരോഗ്യ ഇൻഷുറൻസ് നേടുന്നതിനുള്ള അനുയോജ്യമായ തിരഞ്ഞെടുപ്പാ IFFCO ടോക്കിയോ ഇൻഡിവിജ്വൽ ഹെൽത്ത്പ്രൊട്ടക്ടർ പ്ലാൻ. ഈ പ്ലാൻ രോഗത്തിനും പരിക്കിനും എതിരായ പരിരക്ഷയും അടിയന്തിര വൈദ്യസഹായ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.
65 വയസ്സ് വരെയുള്ള പ്രായമുള്ളവർക്ക് അനുയോജ്യമായ ഇൻഷുറൻസ് പ്ലാനാണ് കൊട്ടക് ഹെൽത്ത് പ്രീമിയർ പ്ലാൻ, ഇത് സമഗ്രമായ കവറേജും ആജീവനാന്ത പുതുക്കൽ സൗകര്യവും വാഗ്ദാനം ചെയ്യുന്നു. വാർഷിക ആരോഗ്യ പരിശോധനാ സൗകര്യവും പോളിസിയിൽ സൗജന്യമായി ഉൾപ്പെടുത്തിയിരിക്കുന്നു.
ലിബർട്ടി ഹെൽത്ത് പ്രൈം കണക്ട് പ്ലാൻ 65 വയസ്സ് വരെ പ്രായമുള്ള വ്യക്തികളുടെ വിവിധ ചികിത്സകൾക്കും ആശുപത്രിവാസത്തിനുമുള്ള ചെലവുകൾക്കെതിരെ പരിരക്ഷ നല്കുന്നു. പ്രായമായ ആളുകൾക്ക് തടസ്സമില്ലാത്ത ക്ലെയിമുകൾക്കും പുതുക്കലുകൾക്കും ഉള്ള സൌകര്യങ്ങളും ആകർഷകമായ ആനുകൂല്യങ്ങളോടെയാണ് ഇത് വരുന്നത്
പ്രായമായവർക്ക് പോളിസിക്ക് മുമ്പുള്ള മെഡിക്കൽ പരിശോധനകൾ ആവശ്യമാണ്
മാഗ്മ HDI വൺഹെൽത്ത് സീനിയർ പ്രായമായവർക്കുള്ള മികച്ച ഒരു മെഡിക്ലെയിം പോളിസി വാഗ്ദാനം ചെയ്യുന്നു, ഈ പോളിസിയിലെ പ്രവേശന പ്രായത്തിന് പരമാവധിപരിധി ബാധകമല്ല. ആജീവനാന്ത പുതുക്കൽ ഓപ്ഷൻ സഹിതം വരുന്ന ഈ പ്ലാനിലൂടെ പ്രായമായവരുടെ വിപുലമായ ആരോഗ്യ ആവശ്യകതൾ നിറവേറ്റുന്നതിനുള്ള സമഗ്രമായ പരിരക്ഷ നല്കുന്നു .
പ്രായമായവർക്കായി ശുപാർശ ചെയ്യുന്ന മറ്റൊരു പ്ലാനാണ് മണിപ്പാൽ സിഗ്ന പ്രൈം സീനിയർ, ഇതിൽ 75 വയസ്സ് വരെ പ്രായമുള്ളവരെ വ്യക്തികളെ ഉൾപ്പെടുത്തുന്നു. ഈ പ്ലാൻ വാങ്ങുന്നതിന് മുമ്പ് അപേക്ഷകർക്ക് ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുന്നില്ല.
നാഷണൽ സീനിയർ സിറ്റിസൺ മെഡിക്ലെയിം പോളിസിയിലൂടെ വാർദ്ധക്യത്തിലേക്ക് എത്തുന്ന വ്യക്തികൾക്ക് സംഭവിച്ചേക്കാവുന്ന വ്യത്യസ്ത രോഗ സാഹചര്യങ്ങൾക്കെതിരെ സമഗ്രമായ പരിരക്ഷ ലഭ്യമാക്കുന്നു. ഇത് HIV/AIDS, മാനസികരോഗങ്ങൾ എന്നിവയ്ക്കും പരിരക്ഷ നല്കുന്നു, വ്യക്തിഗത, ഫ്ലോട്ടർ പരിരക്ഷകൾ അടിസ്ഥാനത്തിലും ഇവ ലഭ്യമാകുന്നു.
പ്രായമായ ആളുകൾക്ക് ലാഭകരമായ പ്രീമിയം വിലയിൽ സമഗ്രമായ പരിരക്ഷയാണ് ഈ പോളിസി വാഗ്ദാനം ചെയ്യുന്നത്. യന്ത്ര സഹായത്തോടെയുള്ള ജീവിത പരിപാലനം, ജനിതക രോഗങ്ങൾ, മാനസികരോഗങ്ങൾ എന്നിവയുൾപ്പെടുത്താവുന്ന പ്രത്യേക പരിരക്ഷയും ഇതിലുണ്ട്.
നിവ ബുപ (മുൻപത്തെ മാക്സ് ബാപ്പ) സീനിയർ ഫസ്റ്റ് പ്രായമായ വ്യക്തികൾക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു ആരോഗ്യ ഇൻഷുറൻസ് പ്ലാനാണ്, 75 വയസ്സ് വരെയുള്ള വ്യക്തികൾക്ക് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു, പോളിസിയുടെ ആദ്യ ദിവസം മുതൽ വാർഷിക ആരോഗ്യ പരിശോധനാ ചെലവുകൾ വഹിക്കുകയും ഇൻഷ്വർ ചെയ്ത തുകയുടെ പരിധിയില്ലാത്ത റീചാർജ് സൌകര്യം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു
24 മാസത്തെ തുടർച്ചയായ സംരക്ഷണ കാലാവധിയ്ക്ക് ശേഷം ശേഷം പ്രത്യേകമായി നിർദേശിച്ചിട്ടുള്ള രോഗങ്ങൾക്കായി പരിരക്ഷ ലഭ്യമാണ്
60 വയസ്സിന് മുകളിലുള്ള വയോജനങ്ങളെ ചികിത്സ സമബന്ധമായ അടിയന്തരാവസ്ഥകളിൽ നിന്നും ആസൂത്രിതമായ ചികിത്സാ ചെലവുകളിൽ നിന്നും സംരക്ഷിക്കുന്ന ഒന്നാണ് ഓറിയൻ്റൽ ഇൻഷുറൻസിൽ നിന്നുള്ള ഹോപ്പ് ഇൻഷുറൻസ് പ്ലാൻ. ഗുരുതര രോഗങ്ങളായ കാൻസർ, സ്ട്രോക്ക് എന്നിവയുൾപ്പെടെയുള്ള 11 പ്രത്യേകം നിർദേശിച്ചിട്ടുള്ള രോഗങ്ങൾക്കും ഹോപ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു
65 വയസ്സ് വരെയുള്ള പ്രായമായവരുടെ വിവിധ ആരോഗ്യ ആവശ്യങ്ങൾ കവർ ചെയ്യുന്നതിനാണ് രഹേജ ഹെൽത്ത് QuBE ഇൻഷുറൻസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പോളിസി ആജീവനാന്തം പുതുക്കാനുള്ള സൗകര്യം ലഭിക്കുന്നു, അത് കൊണ്ട് തന്നെ പ്രായമായ ആളുകൾക്ക് അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പാണ് എന്ന് തന്നെ പറയാം. ഇത് മെഡിക്കൽ ചെക്കപ്പുകളുടെ ചിലവും ഇൻഷുറൻസ് തുക റീചാർജ് ആനുകൂല്യവും നൽകുന്നു.
പ്രായമായ ആളുകൾക്ക് അവരുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രചോദനവും അനുയോജ്യമായ മെഡിക്കൽ പരീരക്ഷയുടെ സൌകര്യവും വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമെ സർവീസ് ഗ്യാരണ്ടി, ക്ലെയിം സർവീസ് ഗ്യാരണ്ടി എന്നിവ സഹിതമാണ് പോളിസി നിങ്ങളിലേക്കെത്തുന്നത്:
പ്രായമായ വ്യക്തികൾക്ക് ഉയർന്ന പ്രായപരിധിയില്ലാതെ എല്ലാവരേയും ഉൾക്കൊള്ളുന്ന തരത്തിൽ തയ്യാറാക്കിയിട്ടുള്ള ഒരു സമഗ്ര ഇൻഷുറൻസ് പോളിസിയാണ് റോയൽ സുന്ദരം ലൈഫ്ലൈൻ ഹെൽത്ത് ഇൻഷുറൻസ്. ഈ ആരോഗ്യ പോളിസി പ്രായമായവർക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ്, കാരണം അതിന് വിശാലമായ ഇൻഷുറൻസ് തുകയും വിപുലമായ കവറേജ് ആനുകൂല്യങ്ങളും ഉണ്ട്.
SBI സൂപ്പർ ഹെൽത്ത് ഇൻഷുറൻസ് പ്രായമായവർക്ക് അനുയോജ്യമായ മറ്റൊരു സീനിയർ സിറ്റിസൺ മെഡിക്കൽ ഇൻഷുറൻസ് പ്ലാനാണ്, ഇതിനും പ്രവേശന പ്രായപരിധി നിബന്ധനകളില്ല. കൂടാതെ, ഹെൽത്ത് മൾട്ടിപ്ലയറും പുനർ ഇൻഷുറൻസ് ആനുകൂല്യവും ഉൾപ്പെടെ വിവിധ കവറേജ് ആനുകൂല്യങ്ങൾ പ്ലാനിലൂടെ ലഭ്യമാകുന്നതാണ്.
വയോജനങ്ങളുടെ തിരഞ്ഞെടുത്ത ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു ആരോഗ്യ ഇൻഷുറൻസ് പ്ലാൻ രൂപകല്പന ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് ദാതാക്കളിൽ ഒരാളാണ് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി. 75 വയസ്സ് വരെയുള്ള വ്യക്തികൾക്ക് ലഭ്യമാകുന്ന സ്റ്റാർ സീനിയർ സിറ്റിസൺ റെഡ് കാർപെറ്റ് പ്ലാൻ പരിരക്ഷ നൽകുന്ന ഘടകങ്ങളുടെ വിപുലമായ ഒരു ലിസ്റ്റ് തന്നെ വാഗ്ദാനം ചെയ്യുന്നു.
ടാറ്റ AIG മെഡികെയർ പ്രീമിയർ ഇൻഷുറൻസ് പ്ലാനിലൂടെ ഇന്ത്യയിലും വിദേശത്തുമുള്ള പ്രായമായവർക്ക് മതിയായ പരിരക്ഷ ലഭിക്കുന്നു. വിപുലമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പോളിസിയിൽ സബ് ലിമിറ്റുകൾ ബാധകമാക്കിയിട്ടില്ല. പോളിസി വ്യക്തിഗതമായും കുടുംബ ഫ്ലോട്ടർ അടിസ്ഥാനത്തിലും നേടാവുന്നതാണ്.
യുണൈറ്റഡ് ഇന്ത്യ സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് 80 വയസ്സ് വരെ പ്രായമായ വ്യക്തികൾക്ക് ഇൻഷുറൻസ് പരിരക്ഷ നല്കുന്നതിനുള്ള ഒരു പോളിസിയാണ്. ആശുപത്രി വാസത്തിനും വീട്ടിലെ ചികിത്സയ്ക്കും ആവശ്യമായേക്കാവുന്ന ചികിത്സാ ചെലവുകൾ പോളിസിയിലൂടെ പരിരക്ഷിക്കപ്പെടുന്നു.
60 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്കായാണ് യൂണിവേഴ്സൽ സോംപോ സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് പോളിസി തയ്യാറാക്കിയിട്ടുള്ളത്. പോളിസി ഉടമയ്ക്കും ജീവിത പങ്കാളിക്കും സംഭവിച്ചേക്കാവുന്ന വിവിധ മെഡിക്കൽ ആവശ്യകതകൾക്ക് ഇതിലൂടെ പരിരക്ഷ ലഭ്യമാകുന്നതാണ്.
പ്രായമായവർക്ക് അനുയോജ്യമായ മറ്റൊരു മെഡിക്കൽ ഇൻഷുറൻസ് പോളിസിയാണ് സുനോ (മുമ്പ് എഡൽവീസ്) ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ, ഇത് പ്ലാറ്റിനം പ്ലാനിന് കീഴിൽ ഉയർന്ന പ്രായപരിധിയില്ലാതെയാണ് പോളിസി വരുന്നത്. ഈ പോലീസ് മുഖേനെ 1 കോടി രൂപയ്ക്ക് വരെ ഇൻഷ്വർ ചെയ്ത വ്യക്തിക്ക് നിരവധി പ്രതികൂല
ആരോഗ്യാവസ്ഥകൾക്കെതിരെ പരിരക്ഷ നേടാം. കൂടാതെ റിക്കവറി ആനുകൂല്യങ്ങളും നേടാവുന്നതാണ്
പ്രായമായവർക്ക് അവരുടെ ജീവിതാവസ്ഥകൾ പരിഗണിക്കുമ്പോൾ അത്യാവശ്യം വേണ്ട ഒരു ഘടകം തന്നെയാണ് ആരോഗ്യ ഇൻഷുറൻസ്. ജീവിതകാലം മുഴുവൻ തൊഴിലുടമയുടെ ആരോഗ്യ പോളിസിയെ ആശ്രയിച്ചിരുന്ന ഒരു വ്യക്തി റിട്ടയര്മെന്റിനു ശേഷം യാതൊരു ആരോഗ്യ പരിരക്ഷ പ്ലാനുകളുടേയും പിന്തുണയില്ലാതെ മുന്നോട്ടു പോകേണ്ടി വരുന്ന ഒരു അവസ്ഥ ചിന്തിക്കാൻ പ്രയാസം തന്നെയാണ് അല്ലേ, വിപണിയിൽ ലഭ്യമായ വയോജനങ്ങൾക്കായുള്ള ചില മുൻനിര ആരോഗ്യ പദ്ധതികൾ മുകളിൽ സൂചിപ്പിച്ചിരിക്കുന്നു. Policybazaar.com-ൽ നിങ്ങൾക്ക് ഇത്തരം പ്രായമായവർക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ താരതമ്യം ചെയ്യാനും നിങ്ങളുടെ പ്രായമായ മാതാപിതാക്കൾക്കുള്ള ഏറ്റവും മികച്ച പ്ലാൻ തിരഞ്ഞെടുക്കാനും സാധിക്കുന്നു
*We will respond in the first instance within 30 minutes of the customers contacting us. 30-minute claim support service is for the purpose of giving reasonable assistance to the policyholder in pursuance of the claim. Settlement of claim (including cashless claim) is the responsibility of the insurer as per policy terms and conditions. The 30- minute claim support is subject to our operations not being impacted by a system failure or force majeure event or for reasons beyond our control. For further details, 24x7 Claims Support Helpline can be reached out at 1800-258-5881.
*Product information is authentic and solely based on the information received from the Insurer. Policybazaar is acting only as a facilitator and claims settlement shall be at the sole discretion of the Insurer. Policybazaar does not provide any medical or surgical advice or diagnosis and is not responsible for your interactions / treatment by a medical practitioner/hospital. Please consult a registered medical practitioner for any medical or surgical advice. The Information that you obtain or receive from Policybazaar, and its employees, or otherwise on the Website is for informational purposes only. As per the Insurance guidelines, you are allowed to cancel the policy with-in 30 days from the date of Issuance of policy.This option is available incase of policies with a term of one year or more.
*All the health insurance plans cover hospitalization expenses including COVID-19 treatment cover up to the specified limits. You can also buy specific COVID-19 health insurance policies such as Corona Kavach Policy and Corona Rakshak policy.
**All savings and online discounts are provided by insurers as per IRDAI approved insurance plans. #Tax Benefits are subject to changes in tax laws. GST Exemptions depend on fulfilment of qualification criteria and submission of relevant documents.
*₹1748/month is the starting price for a 1 crore health insurance for an 18-year-old male, with no pre-existing diseases. Discount on renewal premium is subject to the number of wellness points earned in the health insurance policy. For more details about the plans, please read the sale brochure carefully to get upto 100% discount on renewal premium.
*₹400/month is the starting price for ₹ 5 lakh Health insurance for a 30 year old male & 29 years old female, living in Delhi with no pre-existing diseases
*₹541/month is the starting price for ₹ 10 lakh Health insurance for a 30 year old male & 29 years old female, living in Delhi with no pre-existing diseases
*₹762/month is the starting price for ₹ 1 Crore Health insurance for a 30 year old male & 29 years old female, living in Delhi with no pre-existing diseases
*₹243/month(₹ 8/day) is the starting price for a 5 lakh health insurance for a 20-year-old male, non-smoker, living in Bengaluru with no pre-existing diseases
*₹2020/month is the starting price for ₹ 1 Cr Health insurance for a 50 year old male & 50 years old female, living in Bangalore with no pre-existing diseases rounded off to nearest 10.
*₹390/month (₹13 per day) is starting price for 1 cr. Health insurance for 25 years old male, with pre-existing diseases, residing from tier 1 city rounded off to the nearest 10.
*No medical tests are required unless requested by the insurer’s underwriter. In-case of pre-existing diseases relevant medical proof would be required as per the terms and condition of the policy opted.
*The values taken for effective cost calculation are indicative values and may change as per the selected plan.
*Coverage upto double the amount of Sum Insured is available on certain covers for a minimum plan of Rs. 5 Lakh on the first claim only to an individual of upto 45 years of age with no pre-existing diseases. The benefit is available with or without extra cost depending on the plan chosen.
*Coverage of pre-existing diseases is provided by insurer as per their underwriting policy.
*The scope of coverage may vary from plan to plan.
~Source: Google Review Rating available on:- http://bit.ly/3J20bXZ
##On ground claim assistance is available in 114 cities
Tax Benefits are subject to changes in tax laws. GST Exemption depends on fulfilment of qualification criteria and submission of relevant documents as required by the insurers. For more details on risk factors, terms and conditions, please read the sales brochure and applicable rules and regulation carefully before concluding a sale.
STANDARD TERMS AND CONDITIONS APPLY. For more details on risk factors, terms and conditions, please read the sales brochure carefully before concluding a sale.
Policybazaar is a registered Composite Broker |Registration No. 742, Valid till 09/06/2024, License category- Composite Broker| Visitors are hereby informed that their information submitted on the website may be shared with insurers.
Policybazaar Insurance Brokers Private Limited | CIN: U74999HR2014PTC053454 | Registered Office - Plot No.119, Sector - 44, Gurgaon, Haryana - 122001 Contact Us | Legal and Admin Policies
© Copyright 2008-2024 policybazaar.com. All Rights Reserved.
Insurance
Calculators
Policybazaar Insurance Brokers Private Limited CIN: U74999HR2014PTC053454 Registered Office - Plot No.119, Sector - 44, Gurugram - 122001, Haryana Tel no. : 0124-4218302 Email ID: enquiry@policybazaar.com
Policybazaar is registered as a Composite Broker | Registration No. 742, Registration Code No. IRDA/ DB 797/ 19, Valid till 09/06/2027, License category- Composite Broker
Visitors are hereby informed that their information submitted on the website may be shared with insurers.Product information is authentic and solely based on the information received from the insurers.
BEWARE OF SPURIOUS PHONE CALLS AND FICTITIOUS / FRAUDULENT OFFERS IRDAI or its officials do not involve in activities like selling insurance policies, announcing bonus or investment of premiums. Public receiving such phone calls are requested to lodge a police complaint.
© Copyright 2008-2025 policybazaar.com. All Rights Reserved.