മാതാപിതാക്കൾക്കായുള്ള ആരോഗ്യ ഇൻഷുറൻസ്

എല്ലാ മക്കളും അവരുടെ മാതാപിതാക്കളെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും കാണാൻ ആഗ്രഹിക്കുന്നവരാണ്. അല്ലേ? എന്നാൽ നമ്മുടെ മാതാപിതാക്കൾക്ക് പ്രായം കൂടുന്നതിനനുസരിച്ച് രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടിക്കൊണ്ടേയിരിക്കുന്നു ലോകാരോഗ്യ സംഘടനയുടെ (WHO) നിഗമനങ്ങൾ പ്രകാരം, വാർദ്ധക്യത്തിൽ പ്രമേഹം, ഓസ്റ്റിയോ ആർത്രൈറ്റിസ്, സന്ധി വേദന, നടുവേദന, തിമിരം, കേൾവിക്കുറവ്, ഡിമെൻഷ്യ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ സാധാരണമായേക്കാം. നിങ്ങളുടെ സമ്പാദ്യത്തിന് വലിയ നഷ്ടം വരാതെ തീരാതെ തന്നെ നിങ്ങളുടെ മാതാപിതാക്കൾക്ക് ഉയർന്ന നിലവാരമുള്ള ചികിൽസ ഉറപ്പാക്കുന്നതിന് മാതാപിതാക്കൾക്ക് വേണ്ടി ഒരു ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നത് തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം.

Read More

Policybazaar exclusive benefits
30 minutes claim support##
(In 120+ cities)
Relationship manager
For every customer
24*7 claims assistance
In 30 mins. guaranteed*
Instant policy issuance
No medical tests~
People trust Policybazaar^
7.7 crore
Registered consumers
50
Insurance partners
4.2 crore
Policies sold
Policybazaar is one of India's leading digital insurance platform
0%
ഇനി എല്ലാ ആശുപത്രികളിലും പണരഹിത ചികിത്സാ സൗകര്യം!

Select members you want to insure

  • More Members
  • Back
    Continue
    By clicking on “Continue”, you agree to our Privacy Policy and Terms of use
    Maximum child sum can be 4
    This will help us calculate the premium & discounts for your family
    Previous step
    Continue
    This will help us to find the network of Cashless Hospitals in your city

      Popular Cities

      Previous step
      Continue
      Get to plans directly next time you visit us
      Please provide your active international number
      Previous step
      Continue
      We will find you the plans that cover your condition.

      Do any member(s) have any existing illnesses for which they take regular medication?

      Get updates on WhatsApp

      Previous step

      When did you recover from Covid-19?

      Some plans are available only after a certain time

      Previous step
      Talk to Us

      എന്തുകൊണ്ടാണ് നിങ്ങളുടെ മതാപിതാക്കൾക്ക് ആരോഗ്യ ഇൻഷുറൻസ് ആവശ്യമായി വരുന്നത് ?

      മാതാപിതാക്കൾക്കായി ഒരു ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടത് പ്രധാനമാണെന്ന്,ചില കാരണങ്ങൾ ഇവിടെയിതാ:

      1. പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്ക് സങ്കീർണതകൾക്ക് കൂടുതൽ സാധ്യത

        ഒരു വ്യക്തിയുടെ 60 വയസിനോടടുത്ത മതാപിതാക്കൾക്ക് സന്ധി വേദന, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, തിമിരം, തുടങ്ങിയ പ്രായവുമായി ബന്ധപ്പെട്ട വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. വർദ്ധക്യവുമായി ബന്ധപ്പെട്ട ഇത്തരം സങ്കീർണതകളുടെ ചികിത്സകൾ ചെലവേറിയതും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായേക്കാം. നിങ്ങളുടെ മാതാപിതാക്കൾക്ക് ഒരു മെഡിക്കൽ അത്യാഹിതം നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ സാമ്പത്തികമായി സജ്ജരായിരിക്കാനും അവർക്ക് ഏറ്റവും മികച്ച ചികിത്സതന്നെ കാലതാമസമൊന്നും കൂടാതെ ലഭ്യമാക്കാനും ആരോഗ്യ ഇൻഷുറൻസ് സഹായകമാകുന്നു.

      2. ആരോഗ്യ പരിചരണ ചെലവുകളിലെ വർദ്ധനവ്

        നിലവിൽ ഇന്ത്യയിലെ ചികിത്സ രംഗത്തെചിലവ് എക്കാലത്തെയും ഉയർന്ന നിലയിലാണുള്ളത്, അതുകൊണ്ടു തന്നെ ആശുപത്രിവാസവും ആരോഗ്യ സേവനങ്ങളും ചെലവേറിയതാണ് . ചെറിയൊരു ആരോഗ്യ പ്രശ്നം മൂലം നിങ്ങളുടെ മാതാപിതാക്കളെ ആശുപത്രിയിൽ ചെറിയൊരു ആരോഗ്യ പ്രശ്നത്തിന്റെ പേരിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴും നിങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ ചിലവായേക്കാം. എന്നാൽ നിങ്ങളുടെ മാതാപിതാക്കൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിൽ, പ്രസ്തുത ഇൻഷുറൻസ് ദാതാവ് സേവനം നല്കുന്ന നെറ്റ്‌വർക്കിൽ ഉൾപ്പെടുന്ന ആശുപത്രികളിൽ നിന്നും നിങ്ങൾക്ക് തടസ്സങ്ങളോന്നുമില്ലാതെ പണരഹിതമായ ചികിത്സ ലഭ്യമാക്കാവുന്നതാണ്.

      3. ചികിത്സനിലവാരത്തിൽ വിട്ടുവീഴ്ച ആവശ്യമില്ല

        മെഡിക്കൽ പണപ്പെരുപ്പം അതിൻ്റെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോൾ, പണത്തിൻ്റെ അഭാവം മൂലം നിങ്ങളുടെ മാതാപിതാക്കളുടെ ചികിത്സയുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ നിങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെട്ടേക്കാം. എന്നിരുന്നാലും, 60 വയസ്സിന് മുകളിലുള്ള മാതാപിതാക്കൾക്ക് നിങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് ഉണ്ടെങ്കിൽ, നഗരത്തിലെ ഏറ്റവും മികച്ച ആശുപത്രിയിൽ നിന്നു തന്നെ നിങ്ങളുടെ മാതാപിതാക്കൾക്ക് ഉയർന്ന നിലവാരമുള്ള ചികിത്സ നൽകാം.

      4. നിങ്ങളുടെ മാതാപിതാക്കളുടെ റിട്ടയർമെന്റ് ഫണ്ടുകൾ സംരക്ഷിക്കാം

        ചികിൽസ ആവശ്യമായ ഗുരുതരമായ ഒരു അടിയന്തര സാഹചര്യം നിങ്ങളുടെ മാതാപിതാക്കളുടെ റിട്ടയറമെന്റ് ഫണ്ട് ഒറ്റ നിമിഷത്തിൽ കാലിയാക്കിയേക്കാം. റിട്ടയർമെന്റ് സമയത്തിനായി അവർ കരുതിവച്ച സ്വപ്നങ്ങളെയെല്ലാം തകർക്കാൻ അതിന് കഴിയും. എന്നാൽ മതാപിതാക്കൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഉപയോഗിച്ച്, ആജീവനാന്ത കാലത്തെ അവരുടെ സമ്പാദ്യം സംരക്ഷിക്കാനും, ഭാരിച്ച മെഡിക്കൽ ബില്ലുകൾക്കായി പണം ചെലവഴിക്കാതെ, അവരുടെ വിരമിക്കൽ ലക്ഷ്യങ്ങൾ നിറവേറ്റാൻ സാഹായിക്കാനും കഴിയും.

      മാതാപിതാക്കൾക്കായി ശുപാർശ ചെയ്യുന്ന മികച്ച ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ

      ഇന്ത്യൻ വിപണിയിൽ നിരവധി ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ ലഭ്യമായതിനാൽ, രക്ഷിതാക്കൾക്കുള്ള ഏറ്റവും മികച്ച മെഡിക്കൽ ഇൻഷുറൻസ് പോളിസി താരതമ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. 50 വയസ്സിന് മുകളിൽ പ്രായമുള്ള മാതാപിതാക്കൾക്കായി ചില മികച്ച ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളാണ് ഇനിപറയുന്നത്:

      മാതാപിതാക്കൾക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ പ്രവേശന പ്രായം ഇൻഷ്വർ ചെയ്ത തുക
      (രൂപയിൽ)
      കോ-പേയ്മെന്റ് പോളിസിയ്ക്ക് മുൻപുള്ള മെഡിക്കൽ പരിശോധനകൾ
      ആദിത്യ ബിർല ആക്റ്റീവ് കെയർ പ്ലാൻ കുറഞ്ഞത്: 55 വയസ്സ്
      പരമാവധി: 80 വയസ്സ്
      3 ലക്ഷം മുതൽ 25 ലക്ഷം വരെ പ്രീമിയർ വേരിയന്റിന് കീഴിൽ 10%, സ്റ്റാൻഡേർഡ്, ക്ലാസിക് വേരിയൻ്റുകൾക്ക് കീഴിൽ 20% ആവശ്യമാണ്
      ബജാജ് അലയൻസ് സിൽവർ ഹെൽത്ത് പ്ലാൻ കുറഞ്ഞത്: 46 വയസ്സ്
      പരമാവധി: 80 വയസ്സ്
      50,000 മുതൽ 10 ലക്ഷം വരെ നെറ്റ്‌വർക്ക് ഇതര ആശുപത്രികളിൽ ലഭിക്കുന്ന ചികിത്സകൾക്ക് പ്ലാൻ ബി പ്രകാരം 10%, പ്ലാൻ എ പ്രകാരം 20% ആവശ്യമാണ്
      കെയർ സീനിയർ ഹെൽത്ത് അഡ്വാൻ്റേജ് പ്ലാൻ കുറഞ്ഞത്: 5 വർഷം
      പരമാവധി: പരിധിയില്ല
      1 ലക്ഷം മുതൽ 3 കോടി വരെ കോ -പേയ്‌മെന്റില്ല 50 വയസ്സിനു ശേഷം ആവശ്യമാണ്
      ചോളമണ്ഡലം ഫ്ലെക്സി ഹെൽത്ത് സുപ്രീം പ്ലാൻ കുറഞ്ഞത്: 18 വയസ്സ്
      പരമാവധി: 75 വയസ്സ്
      5 ലക്ഷം മുതൽ 5 കോടി വരെ NA ആവശ്യമാണ്
      ഡിജിറ്റ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ കുറഞ്ഞത്: 18 വയസ്സ്
      പരമാവധി: പരിധിയില്ല
      2 ലക്ഷം മുതൽ 3 കോടി വരെ ഉയർന്ന മേഖലാ വിഭാഗത്തിൽ ലഭ്യമായ ചികിത്സകൾക്ക് 10% ആവശ്യമായി വന്നേക്കാം
      ഫ്യൂച്ചർ ജനറലി വരിഷ്ട ബീമാ കുറഞ്ഞത്: 60 വയസ്സ്
      പരമാവധി: പരിധിയില്ല
      2 ലക്ഷം മുതൽ 10 ലക്ഷം വരെ PED ക്ലെയിമുകളിൽ 50%, നോൺ PED ക്ലെയിമുകളിൽ 25% 5 ലക്ഷം രൂപയ്ക്ക് മുകളിൽ ഇൻഷ്വർ ചെയ്ത തുകയാണെങ്കിൽ ആവശ്യമാണ്
      HDFC ERGO ഒപ്റ്റിമ സീനിയർ പ്ലാൻ കുറഞ്ഞത്: 60 വയസ്സ്
      പരമാവധി: പരിധിയില്ല
      2 ലക്ഷം മുതൽ 5 ലക്ഷം വരെ ഹോസ്പിറ്റലുകളിൽ പങ്കിട്ട താമസത്തിന് 15%, ആശുപത്രികളിൽ ഒറ്റയ്ക്ക് താമസിക്കുന്നതിന് 30% ആവശ്യമാണ്
      IFFCO ടോക്കിയോ ഇൻഡിവിജ്വൽ ഹെൽത്ത് പ്രൊട്ടക്റ്റർ പ്ലാൻ കുറഞ്ഞത്: 18 വയസ്സ്
      പരമാവധി: 65 വയസ്സ്
      50,000 മുതൽ 20 ലക്ഷം വരെ കോ -പേയ്‌മെന്റില്ല 45 വയസ്സിനു ശേഷം ആവശ്യമാണ്
      കൊട്ടക് മഹീന്ദ്ര ഹെൽത്ത് പ്രീമിയർ പ്ലാൻ കുറഞ്ഞത്: 18 വയസ്സ്
      പരമാവധി: 65 വയസ്സ്
      2 ലക്ഷം മുതൽ 2 കോടി വരെ ഉയർന്ന മേഖലാ വിഭാഗത്തിൽ ചികിത്സയ്ക്കായി 10% അല്ലെങ്കിൽ 20% ആവശ്യമാണ്
      ലിബർട്ടി ഹെൽത്ത് പ്രൈം കണക്ട് പ്ലാൻ കുറഞ്ഞത്: 18 വയസ്സ്
      പരമാവധി: 65 വയസ്സ്
      10 ലക്ഷം മുതൽ 1 കോടി വരെ കോ -പേയ്‌മെന്റില്ല ആവശ്യമാണ്
      മാഗ്മ HDI വൺഹെൽത്ത് സീനിയർ പ്ലാൻ കുറഞ്ഞത്: 56 വയസ്സ്
      പരമാവധി: 75 വയസ്സ്
      3 ലക്ഷം മുതൽ 25 ലക്ഷം വരെ ആകസ്മികമല്ലാത്ത ക്ലെയിമുകൾക്ക് 30% ആവശ്യമായി വന്നേക്കാം
      മണിപ്പാൽ സിഗ്ന പ്രൈം സീനിയർ പ്ലാൻ കുറഞ്ഞത്: 56 വയസ്സ്
      പരമാവധി: 75 വയസ്സ്
      3 ലക്ഷം മുതൽ 50 ലക്ഷം വരെ 20% ആവശ്യമില്ല
      ദേശീയ സീനിയർ സിറ്റിസൺസ് മെഡിക്ലെയിം പോളിസി കുറഞ്ഞത്: 60 വയസ്സ്
      പരമാവധി: 80 വയസ്സ്
      1 ലക്ഷം മുതൽ 10 ലക്ഷം വരെ കോ -പേയ്‌മെന്റില്ല ആവശ്യമാണ്
      ന്യൂ ഇന്ത്യ അഷ്വറൻസ് സിക്സ്റ്റി പ്ലസ് മെഡിക്ലെയിം പോളിസി കുറഞ്ഞത്: 60 വയസ്സ്
      പരമാവധി: 80 വയസ്സ്
      2 ലക്ഷം
      മുതൽ 5 ലക്ഷം വരെ
      10% ആവശ്യമാണ്
      നിവ ബുപ (മുമ്പ് മാക്സ് ബുപ എന്നറിയപ്പെട്ടിരുന്നു) സീനിയർ ഫസ്റ്റ് പ്ലാൻ കുറഞ്ഞത്: 61 വയസ്സ്
      പരമാവധി: 75 വയസ്സ്
      5 ലക്ഷം മുതൽ 25 ലക്ഷം വരെ എല്ലാ ക്ലെയിമുകളിലും 50%, ഉയർന്ന ഹോസ്പിറ്റൽ റൂം വിഭാഗത്തിൽ 60% ആവശ്യമില്ല
      ഓറിയന്റൽ ഹോപ്പ് ഇൻഷുറൻസ് പ്ലാൻ കുറഞ്ഞത്: 60 വയസ്സ്
      പരമാവധി: പരിധിയില്ല
      1 ലക്ഷം
      മുതൽ 5 ലക്ഷം വരെ
      20% ആവശ്യമാണ്
      രഹേജ QuBE ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ കുറഞ്ഞത്: 18 വയസ്സ്
      പരമാവധി: 65 വയസ്സ്
      1 ലക്ഷം മുതൽ 50 ലക്ഷം വരെ സൂപ്പർ സേവർ പ്ലാൻ ഒഴികെ 60 വയസ്സിന് മുകളിലുള്ള ആളുകൾക്ക് 20% 55 വയസ്സിന് മുകളിലുള്ള ആളുകൾക്ക് 10 ലക്ഷം രൂപയും അതിൽ കൂടുതലും ഇൻഷ്വർ ചെയ്ത തുകയുമുള്ള ആളുകൾക്ക് ആവശ്യമാണ്
      റിലയൻസ് ഹെൽത്ത് ഗയിൻ പ്ലാൻ കുറഞ്ഞത്: 18 വയസ്സ്
      പരമാവധി: 65 വർഷം (3 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുകയ്ക്ക് പരിധിയില്ല)
      3 ലക്ഷം മുതൽ 1 കോടി വരെ 60 വയസ്സിനു മുകളിലുള്ള ആളുകൾക്ക് 20% 50 വയസ്സിനു ശേഷം ആവശ്യമാണ്
      റോയൽ സുന്ദരം ലൈഫ്ലൈൻ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ കുറഞ്ഞത്: 18 വയസ്സ്
      പരമാവധി: പരിധിയില്ല
      2 ലക്ഷം മുതൽ 1.5 കോടി വരെ ഗുരുതരമായ രോഗത്തിനുള്ള അന്താരാഷ്ട്ര ചികിത്സയുടെ ഫലമായ ക്ലെയിമുകളിൽ 20% ബാധകമല്ല
      SBI സൂപ്പർ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ കുറഞ്ഞത്: 18 വയസ്സ്
      പരമാവധി: പരിധിയില്ല
      3 ലക്ഷം മുതൽ 2 കോടി വരെ ഒപിഡി ക്ലെയിമുകളിൽ 20%, 30% അല്ലെങ്കിൽ 50% ആവശ്യമാണ്
      സ്റ്റാർ സീനിയർ സിറ്റിസൺ റെഡ് കാർപെറ്റ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ കുറഞ്ഞത്: 60 വയസ്സ്
      പരമാവധി: 75 വയസ്സ്
      1 ലക്ഷം മുതൽ 25 ലക്ഷം വരെ 30% ആവശ്യമില്ല
      ടാറ്റ AIG എൽഡർകെയർ പ്ലാൻ കുറഞ്ഞത്: 61 വയസ്സ്
      പരമാവധി: 5 ലക്ഷം വരെ
      5 ലക്ഷം മുതൽ 25 ലക്ഷം വരെ 20% ആവശ്യമാണ്
      യുണൈറ്റഡ് ഇന്ത്യ വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ - സീനിയർ സിറ്റിസൺ പോളിസി കുറഞ്ഞത്: 61 വയസ്സ്
      പരമാവധി: 80 വയസ്സ്
      2 ലക്ഷം മുതൽ 5 ലക്ഷം വരെ കോ -പേയ്‌മെന്റില്ല ആവശ്യമായി വന്നേക്കാം
      യൂണിവേഴ്സൽ സോംപോ സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ കുറഞ്ഞത്: 60 വയസ്സ്
      പരമാവധി: 70 വയസ്സ്
      1 ലക്ഷം മുതൽ 5 ലക്ഷം വരെ ആശുപത്രി ക്ലെയിമുകളിൽ 10%, ഡേ കെയർ ചികിത്സകളിൽ 15%, PED ക്ലെയിമുകളിൽ 20% ആവശ്യമാണ്
      സുനോ (മുമ്പ് എഡൽവെയ്സ്) ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ കുറഞ്ഞത്: 18 വയസ്സ്
      പരമാവധി: 65 വയസ്സ് (പ്ലാറ്റിനം വേരിയന്റിന് കീഴിൽ പരിധിയില്ല)
      1 ലക്ഷം മുതൽ 1 കോടി വരെ 60 വയസ്സിനു മുകളിലുള്ള ആളുകൾക്ക് 20% 50 വയസ്സിനു ശേഷം ആവശ്യമാണ്
      കൂടുതൽ പ്ലാനുകൾ കാണൂ

      *നിരാകരണം: ഏതെങ്കിലും പ്രത്യേക ഇൻഷുറൻസ് ദാതാവിനെയോ അല്ലെങ്കിൽ ഇൻഷുറൻസ് ഉൽപ്പന്നത്തെയോ പോളിസിബസാർ അംഗീകരിക്കുകയോ വിലയിരുത്തുകയോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല.

      നിങ്ങളുടെ മതാപിതാക്കൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ കീഴിൽ എന്തെല്ലാമാണ് പരിരക്ഷിക്കപ്പെടുന്നത്?

      മാതാപിതാക്കൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ ഇനിപ്പറയുന്ന ചികിത്സാ ചെലവുകൾ ഉൾപ്പെടുത്തിയിരിക്കുന്നു:

      • ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോഴുള്ള ചെലവുകൾ - ആശുപത്രിയിൽ പ്രവേശിപ്പിച്ചു 24 മണിക്കൂറിൽ ശേഷം തുടരേണ്ടി വരുമ്പോൾ നിങ്ങളുടെ മാതാപിതാക്കൾക്കുണ്ടാകുന്ന ചികിത്സാ ചെലവുകൾ ഇത് കവർ ചെയ്യുന്നു.
      • ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുൻപുള്ള ചെലവുകൾ- ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പുള്ള നിങ്ങളുടെ മാതാപിതാക്കളുടെ രോഗനിർണയ പരിശോധനകൾക്കും. ഡോക്ടർമാരുടെ കൺസൾട്ടേഷനുകൾക്കും ഇത് പണം നൽകുന്നു. സാധാരണ ഗതിയിൽ , പ്ലാൻ അനുസരിച്ച് ഇത് ആശുപത്രി പ്രവേശനത്തിന് മുൻപ് 30 ദിവസം മുതൽ 90 ദിവസം വരെയായിരിക്കും.
      • ആശുപത്രി പ്രവേശനത്തിന് ശേഷമുള്ള ചെലവുകൾ - ഇതിൽ ആശുപത്രിയിൽ നിന്ന് നിങ്ങളുടെ മാതാപിതാക്കളെ ഡിസ്ചാർജ് ചെയ്തതിന് ശേഷമുള്ള ചികിത്സാ ചെലവുകൾ ഉൾക്കൊള്ളുന്നു. . സാധാരണ ഗതിയിൽ പ്ലാൻ അനുസരിച്ച് ഇത്, ആശുപത്രി പ്രവേശനത്തിന് ശേഷമുള്ള 60 ദിവസം മുതൽ 90 ദിവസം വരെയായിരിക്കും.
      • ദൈനം ദിന പരിചരണ നടപടിക്രമങ്ങൾ - 24 മണിക്കൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതില്ലാത്ത വെരിക്കോസ് വെയിൻ സർജറി, തിമിര ശസ്ത്രക്രിയ മുതലായവ പോലുള്ള ഡേ കെയർ ചികിത്സകൾക്കുള്ള സാമ്പത്തിക സഹായം ഇതിൽ ഉൾപ്പെടുത്തുന്നു. തിരഞ്ഞെടുത്ത പ്ലാനിനെ ആശ്രയിച്ച് പരിരക്ഷ നല്കുന്നതിൽ ഉൾപ്പെടുന്ന ഡേ കെയർ നടപടിക്രമങ്ങളുടെ എണ്ണം വ്യത്യസ്തമായേക്കാം.
      • AYUSH ആനുകൂല്യം - AYUSH ചികിത്സാരീതികളിൽ ഉൾപ്പെടുന്ന ആയുർവേദം, ഹോമിയോപ്പതി, യുനാനി, സിദ്ധ, യോഗ എന്നിവയ്ക്ക് കീഴിൽ നിങ്ങളുടെ മാതാപിതാക്കൾക്ക് കിടത്തി ചികിത്സയ്ക്ക് ആവശ്യമായിവരുന്ന സാഹചര്യങ്ങളിലെ ചികിത്സാ ചെലവുകൾ ഇതിലൂടെ പരിരക്ഷിക്കപ്പെടുന്നു.
      • മുൻപ് തന്നെ നിലവിലുള്ള രോഗങ്ങൾ- നിങ്ങളുടെ മാതാപിതാക്കൾക്ക് മുൻപ് തന്നെ നിലവിലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കായി 2 മുതൽ 4 വർഷം വരെയുള്ള വെയ്റ്റിംഗ് പിരീഡിന് ശേഷം മാത്രമേ സാമ്പത്തിക പിന്തുണ നല്കുകയുള്ളൂ എന്നിരുന്നാലും, നിരവധി ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഇപ്പോൾ ആദ്യ ദിവസം മുതൽ തന്നെ മുൻപ് നിലവിലുണ്ടായിരുന്ന രോഗങ്ങൾക്ക് (PED) പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.
      • പ്രധാന ശസ്ത്രക്രിയകൾ - നിങ്ങളുടെ മാതാപിതാക്കളുടെ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ചെലവ്, മസ്തിഷ്ക ശസ്ത്രക്രിയ, ബരിയാട്രിക് ശസ്ത്രക്രിയ, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, ഓപ്പൺ ഹാർട്ട് സർജറി ചെലവ് തുടങ്ങിയവപോലുള്ള പ്രധാന ശസ്ത്രക്രിയകളുടെ ചെലവ് പോളിസി വഹിക്കുന്നതാണ്.
      • ആരോഗ്യ പരിശോധന ആനുകൂല്യം- ഇത് നിങ്ങളുടെ മാതാപിതാക്കളുടെ രോഗ പ്രതിരോധ പരിശോധനകളുടെ ചെലവുകൾക്ക് പണം നൽകുന്നു.
      • ആശുപത്രി പ്രവേശനം സാധ്യമല്ലാത്ത സാഹചര്യത്തിൽ നിങ്ങളുടെ മാതാപിതാക്കൾക്ക് ഡോമിസിലിയറി ചികിത്സ നൽകുന്നതിനുള്ള ചെലവുകളും ഇതിലൂടെ പരിരക്ഷിക്കപ്പെടുന്നതാണ്.
      • അവയവ ദാതാവിൻ്റെ ചെലവുകൾ- നിങ്ങളുടെ മാതാപിതാക്കളുടെ അവയവ മാറ്റ ശസ്ത്രക്രിയയ്ക്കായി അവയവം ദാനം ചെയ്ത വ്യക്തിയ്ക്കുണ്ടാകുന്ന ചെലവ് ഇത് നൽകുന്നു.
      • ഹോം ട്രീറ്റ്മെന്റ്- നിങ്ങളുടെ മാതാപിതാക്കൾക്ക് ഒരു ഡോക്ടറുടെ ഉപദേശപ്രകാരം വീട്ടിൽ ചികിത്സ തന്നെ നൽകുന്ന സാഹചര്യത്തിൽ ഉണ്ടാകുന്ന ചികിത്സാ ചെലവുകൾ ഇതിലൂടെ പരിരക്ഷിക്കപ്പെടുന്നു.
      • ആധുനിക ചികിത്സകൾ- നിങ്ങളുടെ മാതാപിതാക്കൾക്ക് പ്രയോജനപ്പെടുത്താവുന്ന 12 ആധുനിക ചികിത്സകളായ ഡീപ് ബ്രേയ്ൻ സ്റ്റിമുലേഷൻ, ഓറൽ കീമോതെറാപ്പി, റോബോട്ടിക് സർജറികൾ മുതലായവ ഉൾപ്പെടെയുള്ളവയുടെ ചെലവ് ഇത് നൽകുന്നു.

      നിങ്ങളുടെ മാതാപിതാക്കൾക്കായി ശരിയായ ആരോഗ്യ ഇൻഷുറൻസ് എങ്ങനെ തിരഞ്ഞെടുക്കാം?

      നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി സാമ്പത്തിക ആശങ്കകളില്ലാതെ മികച്ച വൈദ്യചികിത്സ ഉറപ്പാക്കുന്നതിന് പര്യാപ്തമായ ഒരു ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ മാതാപിതാക്കൾക്ക് വിപണിയിൽ ലഭ്യമായ വിവിധ തരത്തിലുള്ള പ്രായമായവർക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ ലഭ്യമാണെങ്കിലും, അവ വാങ്ങുമ്പോൾ ഇനിപ്പറയുന്ന കാര്യങ്ങൾ നിങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടതാണ്:

      1. പരമാവധി കവറേജ് തിരഞ്ഞെടുക്കാം

        നിങ്ങളുടെ മാതാപിതാക്കൾക്കായി ആരോഗ്യ ഇൻഷുറൻസ് വാങ്ങുമ്പോൾ, പരമാവധി കവറേജ് നൽകുന്നതും നിങ്ങൾക്ക് താങ്ങാനാവുന്ന വിലയിലുളളതുമായ പോളിസി തിരഞ്ഞെടുക്കേണ്ടതാണ്. ഗുരുതരമായ അസുഖങ്ങൾ, ഡേ കെയർ നടപടിക്രമങ്ങൾ, ഹോം ട്രീറ്റ്മെന്റ്, ആശുപത്രി പ്രവേശനം തുടങ്ങിയവ ഉൾക്കൊള്ളുന്ന ഒരു പ്ലാൻ തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പുവരുത്തുക.

      2. കുറഞ്ഞ PED വെയ്റ്റിംഗ് പിരീഡിനായി തിരഞ്ഞെടുക്കാം

        മുൻപ് തന്നെ നിലവിലുണ്ടായേക്കാവുന്ന പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ മുൻകൂർ ചികിത്സാപരമായ അവസ്ഥകൾ നിങ്ങളുടെ മാതാപിതാക്കൾക്ക് ഉണ്ടെങ്കിൽ, 1 മുതൽ 2 വര്ഷം വരെയുള്ള കുറഞ്ഞ PED വെയ്റ്റിംഗ് പിരീഡുള്ള ഒരു ആരോഗ്യ പ്ലാൻ തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പുവരുത്തുക. പോളിസിയുടെ ആദ്യ ദിവസം മുതൽ നിലവിലുള്ള രോഗത്തിന് പരിരക്ഷ നൽകുന്ന ഒരു പ്ലാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്

      3. പര്യാപ്തമായ ഇൻഷ്വർ ചെയ്ത തുക തിരഞ്ഞെടുക്കുക

        മതാപിതാക്കൾക്ക് പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങൾക്ക് സാധ്യത കൂടുതലായിരിക്കാം, അതിനാൽ കുറഞ്ഞത് 20 ലക്ഷം രൂപയുടെ ഉയർന്ന ഇൻഷുറൻസ് തുകയുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഉയർന്ന തുക ഇൻഷുറൻസ് ചെയ്യുന്നതിലൂടെ, സാമ്പത്തിക പരിമിതികളെക്കുറിച്ചുള്ള ആശങ്കകളില്ലാതെ നിങ്ങളുടെ മാതാപിതാക്കൾക്ക് ലഭ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനാകും.

      4. ഒരു കുറഞ്ഞ കോ-പേയ്‌മെന്റിനായി ശ്രമിക്കുക

        കോ-പേയ്‌മെൻ്റ് എന്നത് ക്ലെയിം ഒത്തുതീർപ്പാക്കുന്ന സമയത്ത് നിങ്ങൾ അടയ്‌ക്കേണ്ടതായി വരുന്ന ക്ലെയിം തുകയുടെ നിശ്ചിത ശതമാനമാണ്. ഒരു ആരോഗ്യ പോളിസി തിരഞ്ഞെടുക്കുമ്പോൾ, ക്ലെയിം ഒത്തുതീർപ്പാക്കുന്ന സമയത്ത് നിങ്ങൾക്ക് പണമടയ്ക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു കുറഞ്ഞ കോ-പേയ്‌മെൻ്റ് ആണ് മാതാപിതാക്കൾക്കായി തിരഞ്ഞെടുക്കുന്നതെന്ന് ഉറപ്പാക്കുക. 'നോ കോ-പേ' നിബന്ധനകൾ ഉൾപ്പെടുത്തി വരുന്ന പ്ലാനുകളും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

      5. ഒരു വ്യക്തിഗത പോളിസി തിരഞ്ഞെടുക്കുക

        മാതാപിതാക്കൾക്ക് പ്രായവുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് അതിനാൽ ഇൻഷുറൻസ് പ്രീമിയം അല്പം കൂടുതൽ അടക്കേണ്ടതായും വരുന്നു. നിങ്ങളുടെ മാതാപിതാക്കളെ നിങ്ങളുടെ കുടുംബ ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ ചേർക്കുകയാണ് എങ്കിൽ, നിങ്ങൾക്ക് വലിയൊരു തുക പ്രീമിയം അടക്കേണ്ടതായി വന്നേക്കാം. ആയതിനാൽ, നിങ്ങളുടെ നിലവിലുള്ള ഫാമിലി ഫ്ലോട്ടർ പ്ലാനിലേക്ക് മാതാപിതാക്കളെ ചേർക്കുന്നതിനുപകരം അവർക്ക് ഒരു വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പ്ലാൻ വാങ്ങുന്നതാണ് ഉചിതം.

      6. നെറ്റ്‌വർക്ക് ആശുപത്രികളുടെ ലിസ്റ്റ് പരിശോധിക്കുക

        നിങ്ങളുടെ മാതാപിതാക്കൾക്കായി ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ ഇൻഷുറൻസ് ദാതാവിന്റെ സേവന നെറ്റ്‌വർക്കിലുള്ള ആശുപത്രികളുടെ ലിസ്റ്റ് തീർച്ചയായും പരിശോധിക്കുക. നിങ്ങൾക്ക് ഒരു മെഡിക്കൽ അത്യാഹിത സമയത്തും പണരഹിത ചികിത്സ ലഭ്യമാക്കാം എന്നതിനാൽ നിങ്ങളുടെ സമീപ പ്രദേശത്തുള്ള ചില പ്രശസ്ത ആശുപത്രികൾ നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതിനായി ശ്രമിക്കുക.

      7. വ്യത്യസ്ത ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ താരതമ്യം ചെയ്യുക

        ഇന്ത്യയിൽ മാതാപിതാക്കൾക്കായി ഏറ്റവും മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുന്നതിനായി, വിപണിയിൽ ലഭ്യമായ വിവിധ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ തീര്ച്ചയായും താരതമ്യം ചെയ്യേണ്ടതാണ്. ഓൺലൈനായി വിവിധ ആരോഗ്യ പദ്ധതികൾ താരതമ്യം ചെയ്യുന്നതിനും, നിങ്ങളുടെആവശ്യകതകൾക്കും ബജറ്റിനും ഏറ്റവും അനുയോജ്യമായ പോളിസി തിരഞ്ഞെടുക്കുന്നതിനും Policybazaar.com-ൽ നിങ്ങൾക്ക് പിന്തുണ ലഭിക്കുന്നതാണ്.

      മാതാപിതാക്കൾക്കുള്ള ആരോഗ്യ ഇൻഷുറൻസിന്റെ പരിരക്ഷയിൽ ഉൾപ്പെടാത്തത് എന്തെല്ലാമാണ്?

      മാതാപിതാക്കൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഇനിപ്പറയുന്ന ചികിത്സാ ചെലവുകൾ ഉൾപ്പെടുന്നില്ല:

      • സ്വയം വരുത്തിവച്ച പരിക്കുകൾ അല്ലെങ്കിൽ ആത്മഹത്യാശ്രമം
      • അമിതമായ മദ്യപാനം, ലഹരി പദാർത്ഥങ്ങൾ, അമിതമായ അളവിലുള്ള മയക്കുമരുന്ന് എന്നിവയ്ക്കുള്ള ചികിത്സ
      • കണ്ണടകൾ, ലെൻസുകൾ, മറ്റ് ബാഹ്യ സഹായഉപകരണങ്ങൾ എന്നിവക്കായി വേണ്ടി വരുന്ന ചെലവ്
      • ദന്തചികിത്സയുടെ ചെലവ് (അത് അപ്രതീക്ഷിതമായി വരുന്നതല്ലെങ്കിൽ )
      • പ്ലാസ്റ്റിക് സർജറി അല്ലെങ്കിൽ സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ
      • 7.5 ഡയോപ്റ്ററുകളിൽ താഴെയുള്ള ഒരു റിഫ്രാക്റ്റീവ് പിശക് തിരുത്തൽ
      • തെളിയിക്കപ്പെട്ടിട്ടില്ലാത്ത ചികിത്സകൾ
      • സ്റ്റെം സെൽ തെറാപ്പി
      • ലൈംഗിക രോഗങ്ങൾ

      FAQഎസ്

      • Q1. എന്റെ മാതാപിതാക്കൾക്കായി മെഡിക്കൽ ഇൻഷുറൻസ് എടുക്കേണ്ടതുണ്ടോ?

        Ans: ഉണ്ട്. ആരോഗ്യപരമായ അടിയന്തരാവസ്ഥകൾ വരുന്ന സാഹചര്യത്തിൽ സാമ്പത്തികമായ ആശങ്കകളില്ലാതെ തന്നെ നിങ്ങളുടെ മാതാപിതാക്കൾക്ക് മികച്ച വൈദ്യചികിത്സ നൽകാനാകുന്നുവെന്ന് ഉറപ്പാക്കാനായി നിങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് എടുക്കാവുന്നതാണ്.
      • Q2. മാതാപിതാക്കൾക്ക് വേണ്ടി ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നത് മൂല്യവത്താണോ?

        Ans: അതെ, നിങ്ങളുടെ മാതാപിതാക്കൾക്ക് ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുന്നത് വളരെ ഉചിതമാണ്, കാരണം ആകസ്മികമായുണ്ടാകുന്ന രോഗാവസ്ഥകളിൽ ഇത് നിങ്ങളുടെ മാതാപിതാക്കൾക്ക് സമഗ്രമായ മെഡിക്കൽ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. അതുകൂടാതെ, നിങ്ങളുടെ സമ്പാദ്യം നിങ്ങളുടെ മാതാപിതാക്കളുടെ ഭീമമായ മെഡിക്കൽ ബില്ലുകൾ അടയ്ക്കാന് ഉപയോഗിക്കേണ്ടി വരുന്നുമില്ല.
      • Q3. എന്റെ അമ്മയ്ക്ക് വേണ്ടി ഏത് ഇൻഷുറൻസ് ആണ് ഞാൻ എടുക്കേണ്ടത്?

        Ans: നിങ്ങളുടെ അമ്മയുടെ ചികിൽസാ ചെലവുകൾക്കായി നിങ്ങൾക്ക് മാതാപിതാക്കൾക്ക് വേണ്ടിയുള്ള ഒരു ആരോഗ്യ ഇൻഷുറൻസ് പ്ലാൻ വാങ്ങാവുന്നതാണ്.
      • Q4. എന്റെ മാതാപിതാക്കൾക്ക് മുൻപ് തന്നെ നിൽനില്ക്കുന്ന രോഗാവസ്ഥകളുണ്ട്. എനിക്ക് ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ കഴിയുമോ?

        Ans: അതെ, നിങ്ങളുടെ മാതാപിതാക്കൾക്ക് മുൻപ് തന്നെ നിലവിലുള്ള അസുഖാവസ്ഥകൾ ഉണ്ടെങ്കിലും നിങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് വാങ്ങാവുന്നതാണ്. പോളിസി എടുക്കുന്ന സമയത്ത് അവരുടെ മുൻകാല അസുഖ വിവരങ്ങൾ ഇൻഷുറൻ ദാതാക്കളോട് വെളിപ്പെടുത്തിയാൽ മതിയാകും. മുൻകാല അസുഖങ്ങളുടെ പരിരക്ഷയ്ക്കായി വെയ്റ്റിംഗ് പിരീഡ് കുറവുള്ളതോ അല്ലെങ്കിൽ ആദ്യ ദിവസം മുതൽ പരിരക്ഷയുള്ളതോ ആയ ഒരു ആരോഗ്യ ഇൻഷുറൻസ് പ്ലാൻ എടുക്കുന്നത് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
      • Q5. മാതാപിതാക്കൾക്ക് ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നതിന് പ്രായപരിധിയുണ്ടോ?

        Ans: അതെ, മാതാപിതാക്കൾക്കായുള്ള എല്ലാ മെഡിക്കൽ ഇൻഷുറൻസ് പ്ലാനുകൾക്കും പ്രായപരിധിയുണ്ട്. നിങ്ങളുടെ മാതാപിതാക്കൾക്കായുള്ള ആരോഗ്യ പോളിസി തിരഞ്ഞെടുക്കുന്നതിന് മുൻപായി അവ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന പ്രായപരിധി പരിശോധിക്കേണ്ടതാണ്.
      • Q6. മാതാപിതാക്കൾക്ക് ആരോഗ്യ ഇൻഷുറൻസ് വാങ്ങാൻ എന്തെങ്കിലും മെഡിക്കൽ പരിശോധന ആവശ്യമുണ്ടോ?

        Ans: 45 വയസ്സിന് മുകളിലുള്ള അപേക്ഷകർക്ക് പ്രീ-മെഡിക്കൽ സ്ക്രീനിംഗ് നിർബന്ധമായും നിഷ്കർഷിക്കുന്നവയാണ് ഭൂരിഭാഗം ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളു. ആയതിനാൽ, നിങ്ങളുടെ മാതാപിതാക്കൾ പോളിസി എടുക്കുന്നതിന് മുൻപ് ഒരു പ്രീ-പോളിസി മെഡിക്കൽ ചെക്കപ്പിന് വിധേയരാകേണ്ടതായി വന്നേക്കാവുന്നതാണ്.
      • Q7. എൻ്റെ നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ തന്നെ എനിക്ക് മാതാപിതാക്കൾക്കും പരിരക്ഷ നല്കാൻ സാധിക്കുമോ?

        Ans: അതെ, ഒരു കുടുംബ ഫ്ലോട്ടർ പോളിസിയാണ് നിങ്ങൾക്കുള്ളതെങ്കിൽ നിങ്ങളുടെ മാതാപിതാക്കളെയും നിലവിലുള്ള മെഡിക്കൽ ഇൻഷുറൻസ് പോളിസിയിൽ ഉൾപ്പെടുത്തി പരിരക്ഷിക്കാവുന്നതാണ്. എന്നിരുന്നാലും, മാതാപിതാക്കളെ നിങ്ങളുടെ പോളിസിയിൽ ചേർക്കുന്നത് നിങ്ങളുടെ പ്രീമിയം വളരെയധികം വർധിപ്പിച്ചേക്കാവുന്നതാണ്. അതിനാൽ, പ്രീമിയങ്ങൾ താങ്ങാനാകുന്ന രീതിയിൽ നിലനിർത്തുന്നതിനായി നിങ്ങളുടെ മാതാപിതാക്കൾക്ക് ഒരു വ്യക്തിഗത പോളിസി വാങ്ങുന്നതായിരിക്കും ഉചിതം
      • Q8. എന്റെ മാതാപിതാക്കളുടെ ഇൻഷുറൻസ് പരിരക്ഷ എനിക്ക് എങ്ങനെ വർദ്ധിപ്പിക്കാൻ സാധിക്കും?

        Ans: പുതുക്കുന്ന സമയത്ത് ഉയർന്ന ഇൻഷുറൻസ് തുക തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ മെച്ചപ്പെടുത്താം. അധിക പരിരക്ഷ ആനുകൂല്യങ്ങൾ നേടാനാനായി നിങ്ങൾക്ക് ഒരു ക്രിട്ടിക്കൽ ഇൽനെസ് റൈഡർ കൂടി തിരഞ്ഞെടുക്കാവുന്നതാണ്.
      • Q9. ഏത് മെഡിക്ലെയിം ആണ് മാതാപിതാക്കൾക്ക് ഏറ്റവും ഉചിതമായുള്ളത്?

        Ans: നിങ്ങളുടെ മാതാപിതാക്കൾക്കായി വിവിധ ഇൻഷുറൻസ് കമ്പനികളിൽ നിന്നുമുള്ള നിരവധി ആരോഗ്യ പദ്ധതികൾ എടുക്കുന്നത് നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്. നിങ്ങളുടെ മാതാപിതാക്കൾക്കായുള്ള ഒരു മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ ഗുരുതരമായ രോഗ പരിരക്ഷ, കുറഞ്ഞ മുൻകാല രോഗങ്ങളുടെ കാത്തിരിപ്പ് കാലയളവ്, പണരഹിത ആശുപത്രിവാസം, ഡോമിസിലിയറി ആശുപത്രി പ്രവേശനം, അവയവ ദാതാവിൻ്റെ പരിരക്ഷ, ഉയർന്ന ഇൻഷുറൻസ് പ്രീമിയം തുക എന്നിവ പരിഗണിക്കാവുന്നതാണ്. ഇവയെല്ലാം ഉൾപ്പെടുത്തി മതാപിതാക്കൾക്കായുള്ള ഏറ്റവും അനുയോജ്യമായ പോളിസി കണ്ടെത്തുന്നതിനായി Policybazaar.com-ൽ ഓൺലൈനിൽ നിങ്ങൾക്ക് വ്യത്യസ്ത പ്ലാനുകൾ താരതമ്യം ചെയ്യാവുന്നതാണ്.
      • Q10. മാതാപിതാക്കൾക്കായുള്ള ആരോഗ്യ ഇൻഷുറൻസിൽ നികുതി ആനുകൂല്യങ്ങൾ ലഭ്യമാണോ?

        Ans: അതെ, നിങ്ങളുടെ മാതാപിതാക്കൾക്കായി അടച്ച ആരോഗ്യ ഇൻഷുറൻസ് എടുക്കുകയാണെങ്കിൽ ആദായനികുതി നിയമത്തിലെ വിഭാഗം 80D പ്രകാരം 25,000 രൂപ വരെ നികുതി ആനുകൂല്യങ്ങൾ നേടാനായേക്കാം. നിങ്ങളുടെ മാതാപിതാക്കൾ 60 വയസ്സിന് മുകളിലുള്ളവരാണെങ്കിൽ, ഒരു സാമ്പത്തിക വർഷത്തിൽ 50,000 രൂപ വരെയുള്ള നികുതി ആനുകൂല്യങ്ങൾക്ക് ക്ലെയിം ചെയ്യാവുന്നതാണ്.
      book-home-visit
      Disclaimer: The list mentioned is according to the alphabetical order of the insurance companies. Policybazaar does not endorse, rate or recommend any particular insurer or insurance product offered by any insurer. For complete list of insurers in India refer to the Insurance Regulatory and Development Authority of India website www.irdai.gov.in

      *We will respond in the first instance within 30 minutes of the customers contacting us. 30-minute claim support service is for the purpose of giving reasonable assistance to the policyholder in pursuance of the claim. Settlement of claim (including cashless claim) is the responsibility of the insurer as per policy terms and conditions. The 30- minute claim support is subject to our operations not being impacted by a system failure or force majeure event or for reasons beyond our control. For further details, 24x7 Claims Support Helpline can be reached out at 1800-258-5881.

      *Product information is authentic and solely based on the information received from the Insurer. Policybazaar is acting only as a facilitator and claims settlement shall be at the sole discretion of the Insurer. Policybazaar does not provide any medical or surgical advice or diagnosis and is not responsible for your interactions / treatment by a medical practitioner/hospital. Please consult a registered medical practitioner for any medical or surgical advice. The Information that you obtain or receive from Policybazaar, and its employees, or otherwise on the Website is for informational purposes only. As per the Insurance guidelines, you are allowed to cancel the policy with-in 30 days from the date of Issuance of policy.This option is available incase of policies with a term of one year or more.

      *All the health insurance plans cover hospitalization expenses including COVID-19 treatment cover up to the specified limits. You can also buy specific COVID-19 health insurance policies such as Corona Kavach Policy and Corona Rakshak policy.

      **All savings and online discounts are provided by insurers as per IRDAI approved insurance plans. #Tax Benefits are subject to changes in tax laws. GST Exemptions depend on fulfilment of qualification criteria and submission of relevant documents.

      *₹1748/month is the starting price for a 1 crore health insurance for an 18-year-old male, with no pre-existing diseases. Discount on renewal premium is subject to the number of wellness points earned in the health insurance policy. For more details about the plans, please read the sale brochure carefully to get upto 100% discount on renewal premium.

      *₹400/month is the starting price for ₹ 5 lakh Health insurance for a 30 year old male & 29 years old female, living in Delhi with no pre-existing diseases

      *₹541/month is the starting price for ₹ 10 lakh Health insurance for a 30 year old male & 29 years old female, living in Delhi with no pre-existing diseases

      *₹762/month is the starting price for ₹ 1 Crore Health insurance for a 30 year old male & 29 years old female, living in Delhi with no pre-existing diseases

      *₹243/month(₹ 8/day) is the starting price for a 5 lakh health insurance for a 20-year-old male, non-smoker, living in Bengaluru with no pre-existing diseases

      *₹2020/month is the starting price for ₹ 1 Cr Health insurance for a 50 year old male & 50 years old female, living in Bangalore with no pre-existing diseases rounded off to nearest 10.

      *₹390/month (₹13 per day) is starting price for 1 cr. Health insurance for 25 years old male, with pre-existing diseases, residing from tier 1 city rounded off to the nearest 10.

      *No medical tests are required unless requested by the insurer’s underwriter. In-case of pre-existing diseases relevant medical proof would be required as per the terms and condition of the policy opted.

      *The values taken for effective cost calculation are indicative values and may change as per the selected plan.

      *Coverage upto double the amount of Sum Insured is available on certain covers for a minimum plan of Rs. 5 Lakh on the first claim only to an individual of upto 45 years of age with no pre-existing diseases. The benefit is available with or without extra cost depending on the plan chosen.

      *Coverage of pre-existing diseases is provided by insurer as per their underwriting policy.

      *The scope of coverage may vary from plan to plan.

      ~Source: Google Review Rating available on:- http://bit.ly/3J20bXZ

      ##On ground claim assistance is available in 114 cities

      Tax Benefits are subject to changes in tax laws. GST Exemption depends on fulfilment of qualification criteria and submission of relevant documents as required by the insurers. For more details on risk factors, terms and conditions, please read the sales brochure and applicable rules and regulation carefully before concluding a sale.

      STANDARD TERMS AND CONDITIONS APPLY. For more details on risk factors, terms and conditions, please read the sales brochure carefully before concluding a sale.

      Policybazaar is a registered Composite Broker |Registration No. 742, Valid till 09/06/2024, License category- Composite Broker| Visitors are hereby informed that their information submitted on the website may be shared with insurers.

      Policybazaar Insurance Brokers Private Limited | CIN: U74999HR2014PTC053454 | Registered Office - Plot No.119, Sector - 44, Gurgaon, Haryana - 122001 Contact Us | Legal and Admin Policies

      © Copyright 2008-2024 policybazaar.com. All Rights Reserved.

      top
      Close
      Download the Policybazaar app
      to manage all your insurance needs.
      INSTALL