മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാനുകൾ

ഗർഭവാസ്ഥയെയും പ്രസവത്തെയും സംബന്ധിക്കുന്ന എല്ലാ തരത്തിലുള്ള ചിലവുകൾക്കും പരിരക്ഷ നല്കുന്ന ഒന്നാണ് മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാനുകൾ.ഇതിൽ പ്രസവം, ആശുപത്രിവാസം, പ്രസവത്തിനു ശേഷമുള്ള പരിചരണം, മെഡിക്കൽ പരിശോധനകൾ, മരുന്നുകൾ, നവജാത ശിശുവിന്റെ ചെലവുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാത്തിൽ നിന്നും സമഗ്രമായ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. ഗർഭധാരണം ചെലവേറിയ കാര്യമായതിനാൽ ഒരു കുഞ്ഞിനെ വളർത്തുന്നതിന് സാമ്പത്തികമായി തയ്യാറെടുക്കാനും ഒരു മെറ്റേണിറ്റി ഇൻഷുറൻസ് പോളിസി സ്ത്രീകളെ സഹായിക്കുന്നു.

Read More

Maternity insurance benefits
Pre & post-natal expenses covered
Normal & C-section deliveries
New born cover from day 1
Covers gynecologist consultation
People trust Policybazaar^
7.7 crore
Registered consumers
50
Insurance partners
4.2 crore
Policies sold
Policybazaar is one of India's leading digital insurance platform
0%
ഇനി എല്ലാ ആശുപത്രികളിലും പണരഹിത ചികിത്സാ സൗകര്യം!

Select members you want to insure

  • More Members
  • Back
    Continue
    By clicking on “Continue”, you agree to our Privacy Policy and Terms of use
    Maximum child sum can be 4
    This will help us calculate the premium & discounts for your family
    Previous step
    Continue
    This will help us to find the network of Cashless Hospitals in your city

      Popular Cities

      Previous step
      Continue
      Get to plans directly next time you visit us
      Please provide your active international number
      Previous step
      Continue
      We will find you the plans that cover your condition.

      Do any member(s) have any existing illnesses for which they take regular medication?

      Get updates on WhatsApp

      Previous step

      When did you recover from Covid-19?

      Some plans are available only after a certain time

      Previous step

      എന്താണ് മെറ്റേണിറ്റി ഇൻഷുറൻസ്?

      ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ ഒരു പ്രത്യേക വിഭാഗമാണ് മെറ്റേണിറ്റി ഇൻഷുറൻസ്, അത് സാധാരണ, സി-സെക്ഷൻ രീതിയിലുള്ള പ്രസവത്തിന്റെ ചെലവുകൾ ഉൾപ്പെടെ ഗർഭധാരണവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകൾക്കും പരിരക്ഷ നൽകുന്നു. മിക്ക ഇൻഷുറൻസ് കമ്പനികളും അവരുടെ മെറ്റേണിറ്റി ഇൻഷുറൻസ് പോളിസിക്ക് കീഴിൽ പ്രസവത്തിനു മുൻപും ശേഷവുമുള്ള ചെലവുകളും നവജാത ശിശുക്കളുടെ ചെലവുകളും വഹിക്കുന്നു. മാത്രമല്ല, മിക്ക കോർപ്പറേറ്റുകളും അവരുടെ ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ ഭാഗമായോ അല്ലെങ്കിൽഅവരുടെ വനിതാ ജീവനക്കാർക്ക് റൈഡർ എന്ന നിലയിലോ മെറ്റേണിറ്റി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

      ഇന്ത്യയിലെ എല്ലാ മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാനുകളും കുറഞ്ഞത് 9 മാസം മുതൽ പരമാവധി 6 വർഷം വരെ കാത്തിരിക്കുന്ന വെയ്റ്റിംഗ് പീരീഡുമായാണ് വരുന്നത്. ഈ കാലയളവിൽ, ഇൻഷ്വർ ചെയ്ത സ്ത്രീകൾക്ക് ഗർഭധാരണവുമായി ബന്ധപ്പെട്ട ചിലവുകൾ ക്ലെയിം ചെയ്യാൻ കഴിയില്ല. ഒരു കുടുംബം ആരംഭിക്കുന്നതിന് കുറച്ച് വർഷങ്ങൾക്ക് മുമ്പെങ്കിലും മെറ്റേണിറ്റി ഇൻഷുറൻസ് പരിരക്ഷ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. മാത്രമല്ല, ഏതെങ്കിലും പോളിസി വാങ്ങുന്നതിന് മുമ്പ് അവർ മെറ്റേണിറ്റി ഇൻഷുറൻസിന്റെ വെയ്റ്റിംഗ് പിരീഡ് പരിശോധിക്കണം, കാരണം അത് പ്ലാൻ അനുസരിച്ച് വ്യത്യാസപ്പെടാം.

      ഇന്ത്യയിലെ മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാനുകൾ

      ഇന്ത്യയിൽ മെറ്റേണിറ്റി കവറേജ് നൽകുന്ന ചില മികച്ച ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ ഇവിടെയിതാ:

      പ്ലാനിന്റെ പേര് പ്രസവ ചിലവുകളുടെ പരിധിt (₹) മെറ്റേണിറ്റി വെയ്റ്റിംഗ് പിരീഡ് പ്രീമിയം* (₹)
      ആദിത്യ ബിർള ആക്ടിവ് ഫിറ്റ് പ്രിഫേർഡ് പ്ലാൻ 40,000 അല്ലെങ്കിൽ 60,000 3 വർഷം 16,766
      കെയർ ജോയ് ടുമാറോ പ്ലാൻ 50,000 2 വർഷം 29,132
      ( ഇൻഷ്വർ ചെയ്ത തുക 5 ലക്ഷം രൂപയ്ക്ക്)
      മണിപ്പാൽസിഗ്ന പ്രോഹെൽത്ത് പ്രൈം അഡ്വാൻ്റേജ് പ്ലാൻ 1 ലക്ഷം 3 വർഷം 24,458
      (പ്രൈം എൻഹാൻസർ റൈഡർ ഉപയോഗിച്ച്)
      നിവ ബുപ ആരോഗ്യ പ്രീമിയ പ്ലാൻ 60,000 2 വർഷം 30,073
      നിവ ബുപ ആസ്പയർ പ്ലാൻ 12,000 4 വർഷം (ഗോൾഡ്+ വേരിയന്റിന്)
      2 വർഷം (ഡയമണ്ട് + വേരിയന്റിന്)
      9 മാസം (പ്ലാറ്റിനം+, ടൈറ്റാനിയം + വേരിയന്റിന്)
      15,200 (ഗോൾഡ്+ വേരിയന്റിന്)
      17,350 (ഡയമണ്ട് + വേരിയന്റിന്)
      19,370 (പ്ലാറ്റിനം+ വേരിയന്റിന്)
      19,828 (ടൈറ്റാനിയം + വേരിയന്റിന്)
      റിലയൻസ് ഹെൽത്ത് ഇൻഫിനിറ്റി ഇൻഷുറൻസ് പ്ലാൻ 1 ലക്ഷം അല്ലെങ്കിൽ 2 ലക്ഷം 1 വർഷം / 2 വർഷം 70,593
      (കൂടുതൽ കവർ ഓപ്ഷനുകളോടെ)
      സ്റ്റാർ വിമൻ കെയർ ഇൻഷുറൻസ് പ്ലാൻ 25,000 – 1 ലക്ഷം 2 വർഷം 18,012
      സ്റ്റാർ കോംപ്രിഹെൻസീവ് പ്ലാൻ 30,000 അല്ലെങ്കിൽ 50,000 2 വർഷം 18,361
      സ്റ്റാർ ഹെൽത്ത് അഷ്വർ ഇൻഷുറൻസ് പ്ലാൻ 1 ലക്ഷം 2 വർഷം 19,777
      സ്റ്റാർ ഹെൽത്ത് യംഗ് സ്റ്റാർ ഗോൾഡ് പ്ലാൻ 30,000 3 വർഷം 13,646
      ടാറ്റ AIG മെഡികെയർ പ്രീമിയർ പ്ലാൻ 1 ലക്ഷം (ആൺകുട്ടിയ്ക്ക്)
      1.2 ലക്ഷം (പെൺകുട്ടിയ്ക്ക്)
      4 വർഷം 21,861
      സുനോ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ & ഗോൾഡ് വിത്ത് ഹെൽത്ത് 241 ആഡ് ഓൺ 15,200 (ഗോൾഡ് വേരിയന്റിന്)
      2 വർഷം (പ്ലാറ്റിനം വേരിയന്റിന്)
      4 വർഷം 18,195
      (ഗോൾഡ് വേരിയൻ്റിന് കീഴിൽ ₹15 ലക്ഷം രൂപ ഇൻഷ്വർ ചെയ്യുന്നതിന്)
      25,320
      (പ്ലാറ്റിനം വേരിയൻ്റിന് കീഴിൽ ₹15 ലക്ഷം രൂപ ഇൻഷ്വർ ചെയ്യുന്നതിന്)
      കൂടുതൽ പ്ലാനുകൾ കാണൂ

      *നിരാകരണം: ഏതെങ്കിലും പ്രത്യേക ഇൻഷുറൻസ് ദാതാവിനെ അല്ലെങ്കിൽ ഇൻഷുറൻസ് ഉൽപ്പന്നത്തെ പോളിസിബസാർ അംഗീകരിക്കുകയോ റേറ്റ് ചെയ്യുകയോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. മുകളിൽ സൂചിപ്പിച്ചിട്ടുള്ള പ്രീമിയം തുക ഡൽഹിയിൽ നിന്നുള്ള 32 വയസ്സുള്ള രണ്ട് മുതിർന്നവറീ സംബന്ധിക്കുന്നതാണ്,ഇവയിൽ ഇൻഷ്വർ ചെയ്ത 10 ലക്ഷം രൂപയാണ്.

      മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാനുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളവ

      നിങ്ങളുടെ മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാനിൽ ഇനിപ്പറയുന്നവയ്ക്കായുള്ള പരിരക്ഷ ഉൾപ്പെടുത്തിയേക്കാം:

      • പ്രസവ ചെലവുകൾ
      • സിസേറിയൻ പ്രസവം
      • ആശുപത്രിവാസത്തിനുള്ള ചെലവുകൾ
      • പ്രസവത്തിനു മുമ്പോ ശേഷമോ ഉള്ള പരിചരണ ചെലവുകൾ
      • നവജാത ശിശുക്കളുടെ ചെലവുകൾ
      • വൈദ്യശാസ്ത്രപരമായി ആവശ്യമുള്ള ഘട്ടത്തിൽ ഗർഭഛിദ്രം നടത്തുന്നതിനുള്ള ചെലവുകൾ
      • നവജാത ശിശുവിന്റെ വാക്സിനേഷൻ ചെലവുകൾ
      • ഗർഭകാല സങ്കീർണതകൾ
      • സ്റ്റെം സെൽ സംരക്ഷണം
      • IVF ചികിത്സ
      • വാടക ഗർഭധാരണം

      ശ്രദ്ധിക്കൂ: മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാനുകൾ നല്കുന്ന കൃത്യമായ കവറേജ് ഓരോ പ്ലാനുകൾക്കും വ്യത്യസ്തമായിരിക്കാം.

      മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാനുകളിൽ നിന്നും ഒഴിവാക്കുന്നവ

      ഒരു മെറ്റേണിറ്റി ഇൻഷുറൻസ് പോളിസിയിൽ നിന്ന് ഇനിപ്പറയുന്ന ചെലവുകൾ ഒഴിവാക്കിയേക്കാം:

      • എക്ടോപിക് ഗർഭധാരണം
      • ആശുപത്രിവാസത്തിന് മുൻപുള്ള ചെലവുകൾ
      • ആശുപത്രിവാസത്തിന് ശേഷമുള്ള ചെലവുകൾ
      • പതിവ് പരിശോധന
      • ഹോസ്പിറ്റൽ കാഷ് ആനുകൂല്യം

      ശ്രദ്ധിക്കുക: ഒരു മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാനിലെ കൃത്യമായ ഒഴിവാക്കലുകൾ ഒരു പ്ലാനിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടാം.

      ഇന്ത്യയിൽ ലഭ്യമായ മികച്ച മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാനുകൾ

      • ആദിത്യ ബിർള ആക്ടിവ് ഫിറ്റ് പ്രിഫേർഡ് പ്ലാൻ

        ആദിത്യ ബിർള ആക്ടിവ് ഫിറ്റ് പ്ലാൻ, തിരഞ്ഞെടുത്ത വേരിയൻ്റിന് കീഴിൽ പ്രസവച്ചെലവുകൾക്ക് കവറേജ് വാഗ്ദാനം ചെയ്യുന്നു. ഇൻഷ്വർ ചെയ്തയാളുടെ ജീവിതകാലത്ത് ഡെലിവറി, ടെർമിനേഷൻ എന്നിവ ഉൾപ്പെടെ, രണ്ട് ഗർഭ സംബന്ധമായ സംഭവങ്ങൾക്കുള്ള ക്ലെയിമുകൾ ഇതിലൂടെ ലഭ്യമാക്കാവുന്നതാണ്

        സവിശേഷതകളും ആനുകൂല്യങ്ങളും

        • സുഖ പ്രസവത്തിനും സിസേറിയൻ പ്രസവത്തിനുമുള്ള പരിരക്ഷ ലഭ്യമാകുന്നു
        • പ്രസവത്തിനും മുൻപും ശേഷവുമുള്ള ചിലവുകൾ ഉൾപ്പെടുത്തിയിരിക്കുന്നു
        • നവജാത ശിശുക്കളുടെ ചികിത്സയും വാക്സിനേഷൻ ചിലവുകളും ഉൾപ്പെടുന്നു
        • സ്റ്റെം സെൽ സംരക്ഷണത്തിനായുള്ള ചിലവുകളും ലഭ്യമാകുന്നതാണ്
      • കെയർ ജോയ് ടുമാറോ മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാൻ

        കെയർ ജോയ് ടുമാറോ മെറ്റേണിറ്റി ഇൻഷുറൻസ് പദ്ധതി ഗർഭിണികളുടെ ആരോഗ്യ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഈ പ്ലാൻ പ്രസവ ചെലവുകൾക്കും നവജാത ശിശുവിന്റെ ചികിത്സകൾക്കും പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.

        സവിശേഷതകളും ആനുകൂല്യങ്ങളും

        • മെറ്റേണിറ്റി ചെലവുകൾക്കുള്ള പരിരക്ഷ ലഭ്യമാണ്
        • പ്രസവത്തിനു മുമ്പുള്ള ചെലവുകളും പ്രസവാനന്തര ചെലവുകളും ഉലപ്പെടുത്തുന്നു
        • നവജാത ശിശുക്കളക്കായുള്ള പരിരക്ഷ ലഭ്യമാണ്
        • നവജാത ശിശുക്കളുടെ വൈകല്യങ്ങൾക്കുള്ള ചികിത്സയും പരിരക്ഷിക്കപ്പെടുന്നു
        • പോളിസിക്ക് മുൻപ് മെഡിക്കൽ പരിശോധന ആവശ്യമില്ല
      • മണിപ്പാൽസിഗ്ന പ്രോഹെൽത്ത് പ്രൈം അഡ്വാൻ്റേജ് ഇൻഷുറൻസ് പ്ലാൻ

        മണിപ്പാൽസിഗ്ന പ്രോഹെൽത്ത് പ്രൈം ഇൻഷുറൻസ് പ്ലാൻ അതിന്റെ അഡ്വാൻ്റേജ് വേരിയൻ്റിന് കീഴിൽ പ്രൈം എൻഹാൻസർ റൈഡർ തിരഞ്ഞെടുക്കുമ്പോൾ പ്രസവച്ചെലവുകൾക്ക് പരിരക്ഷ ലഭിക്കുന്നു. എന്നിരുന്നാലും, പോളിസി ജീവിതകാലത്ത് പരമാവധി രണ്ട് ഡെലിവറികൾക്കോ, അല്ലെങ്കിൽ ഗർഭഛിദ്രങ്ങൾക്കോ ആയി പരിരക്ഷ പരിമിതപ്പെടുന്നു.

        സവിശേഷതകളും ആനുകൂല്യങ്ങളും

        • സാധാരണ പ്രസവങ്ങൾക്കും സിസേറിയനിലൂടെയുള്ള പ്രസവങ്ങൾക്കുമുള്ള മെഡിക്കൽ ചെലവുകൾ പരിരക്ഷിക്കപ്പെടുന്നു
        • നവജാത ശിശുവിന്റെ ചിലവുകളും ആദ്യ വർഷ വാക്സിനേഷൻ പരിരക്ഷയും ലഭ്യമാണ്
        • വൈദ്യശാസ്ത്രപരമായി ആവശ്യമായതും നിയമാനുസൃതവുമായ ഗർഭധാരണം അവസാനിപ്പിക്കുന്നതിനുള്ള ചെലവ് ഉൾപ്പെടുത്തിയിരിക്കുന്നു
        • പ്രസവത്തിനു മുമ്പോ ശേഷമോ ഉള്ള പ്രസവ ചെലവുകൾക്ക് പരിരക്ഷ ലഭ്യമാണ്
      • നിവ ബുപ ആരോഗ്യ പ്രീമിയ പ്ലാൻ

        നിവ ബുപ ആരോഗ്യ പ്രീമിയ പ്ലാൻ, പ്രസവ ചെലവുകൾക്കും നവജാത ശിശുവിന് ലഭിക്കുന്ന ചികിത്സകൾക്കും പരിരക്ഷ നൽകുന്നു. എന്നിരുന്നാലും, ഈ പരിരക്ഷ ഫാമിലി ഫ്ലോട്ടർ അല്ലെങ്കിൽ ഫാമിലി ഫസ്റ്റ് പ്ലാനിന് കീഴിൽ മാത്രമേ ലഭ്യമാകൂ.

        സവിശേഷതകളും ആനുകൂല്യങ്ങളും

        • ഒരു നവജാത ശിശുവിന്റെ പ്രസവ സമയത്തെ ചെലവുകൾ പരിരക്ഷിക്കപ്പെടുന്നു
        • നവജാത ശിശുവിന്റെ ചികിത്സകൾക്കും ഒന്നാം വർഷ വാക്സിനേഷനുമുള്ള കവറേജ് ലഭ്യമാണ്
        • ഗർഭാവസ്ഥയിലെ സങ്കീർണതകൾക്കും ഗർഭം അവസാനിപ്പിക്കുന്നതിനുമുള്ള ചികിത്സകൾ ഉൾപ്പെടുത്തുന്നു
        • ഇന്ത്യയ്ക്ക് പുറത്തുള്ള പ്രസവച്ചെലവുകൾ നിർദ്ദിഷ്ട മേഖലകൾക്ക് വിധേയമായി പ്ലാറ്റിനം വേരിയൻ്റിന് കീഴിൽ പരിരക്ഷിക്കപ്പെടുന്നു.
      • ിവ ബുപ ആസ്പയർ പ്ലാൻ

        നിവ ബുപ ആസ്പയർ പ്ലാൻ അവതരിപ്പിക്കുന്ന മിറാക്കിൾ ആനുകൂല്യം, ഗർഭാവസ്ഥയുടെ ഫലമായുണ്ടാകുന്ന മെഡിക്കൽ ചെലവുകൾക്കെതിരെ സമഗ്രമായ കവറേജ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഇൻഷ്വർ ചെയ്തിട്ടുള്ള ഉപയോഗിക്കാത്ത മിറാക്കിൾ തുക ബൂസ്റ്റർ ആനുകൂല്യത്തോടെ 10 മടങ്ങ് വരെ പ്ലാനിലൂടെ മുന്നോട്ട് കൊണ്ടുപോകുന്നു.

        സവിശേഷതകളും ആനുകൂല്യങ്ങളും

        • ഗർഭധാരണത്തിനു മുമ്പുള്ള പരിശോധനകളും ഗർഭിണികൾക്കുള്ള വാക്സിനുകളും പരിരക്ഷയിൽ ഉൾപ്പെടുന്നു
        • സാധാരണ പ്രസവത്തിനും സിസേറിയനുമുള്ള കവറേജ് ലഭ്യമാകുന്നു
        • വാടക ഗർഭധാരണത്തിനും പ്രസവച്ചെലവുകൾക്കും പരിരക്ഷ ലഭിക്കുന്നു
        • അസിസ്റ്റഡ് റീപ്രൊഡക്ഷൻ ടെക്നിക്കുകളും വന്ധ്യതാ ചികിത്സാ പരിരക്ഷയും ലഭ്യമാണ്
        • വൈദ്യപരമായ ആവശ്യങ്ങളാൽ ഗർഭാവസ്ഥ അവസാനിപ്പിക്കുന്നതും നിയമപരമായ ദത്തെടുക്കൽ നിരക്കുകളും പരിരക്ഷയിൽ ഉൾപ്പെടുന്നു
      • റിലയൻസ് ഹെൽത്ത് ഇൻഫിനിറ്റി ഇൻഷുറൻസ് പ്ലാൻ

        റിലയൻസ് ഹെൽത്ത് ഇൻഫിനിറ്റി ഇൻഷുറൻസ് ഒരു വിപുലമായ ആരോഗ്യ പദ്ധതിയാണ്, ഇത് ഗർഭാവസ്ഥയിലും നവജാത ശിശു ചികിത്സയിലും ഉണ്ടാകുന്ന ചികിത്സാ ചെലവുകൾ വഹിക്കാൻ സഹായിക്കുന്നു. ഈ പോളിസിയിൽ മെറ്റേണിറ്റി കവറേജ് പരിധി വർദ്ധിപ്പിക്കുന്നതിന് മോർ കവർ ഓപ്ഷനും തിരഞ്ഞെടുക്കാവുന്നതാണ്. 3 വർഷത്തെ കാലാവധിയുള്ള പോളിസികൾക്ക് മാത്രമേ ഈ പരിരക്ഷ ലഭ്യമാകുകയുള്ളൂ.

        സവിശേഷതകളും ആനുകൂല്യങ്ങളും

        • പ്രസവസമയത്ത് ഉണ്ടാകുന്ന ചികിത്സാ ചെലവുകൾ പരിരക്ഷിക്കപ്പെടുന്നു
        • ഗർഭധാരണം നിയമാനുസൃതമായി അവസാനിപ്പിക്കുന്നതിനുള്ള ചിലവുകൾക്കായുള്ള പരിരക്ഷ
        • പ്രസവത്തിനു മുമ്പുള്ളതും പ്രസവത്തിനു ശേഷമുള്ളതുമായ ചെലവുകൾ ഉൾപ്പെടുന്നു
        • നവജാത ശിശുവിന്റെ ചികിൽസ ചെലവുകളും വാക്സിനേഷനായുള്ള ചിലവുകളും പരിരക്ഷിക്കപ്പെടുന്നു
      • സ്റ്റാർ വിമൻ കെയർ ഇൻഷുറൻസ് പ്ലാൻ

        സ്റ്റാർ വിമൻ കെയർ ഇൻഷുറൻസ് പോളിസി രൂപകൽപ്പന ചെയ്തിരിക്കുന്നത് ഗർഭിണികളായ സ്ത്രീകൾക്ക് പ്രസവവുമായി ബന്ധപ്പെട്ട വിവിധ ചെലവുകളിൽ സമഗ്രമായ പരിരക്ഷ നൽകുന്നതിനാണ്. ഗർഭാവസ്ഥയുടെ 12 മത്തെ ആഴ്ചയ്ക്കും 20 മത്തെ ആഴ്ചയ്ക്കും ഇടയിലുള്ള സ്കാൻ സമർപ്പിച്ച് ഇതിനകം ഗർഭിണികളായ സ്ത്രീകൾക്കും ഈ പോളിസി വാങ്ങാവുന്നതാണ്.

        സവിശേഷതകളും ആനുകൂല്യങ്ങളും

        • പ്രസവചെലവുകൾ, പ്രസവ സമയത്തും അതിനും മുന്പും ശേഷവുമുള്ള ചെലവുകൾ എന്നിവ പരിരക്ഷിക്കപ്പെടും
        • അസിസ്റ്റഡ് റീപ്രൊഡക്ഷൻ ട്രീറ്റ്‌മെൻ്റ് പരീരക്ഷയും ഗർഭാശയ ഭ്രൂണ ശസ്ത്രക്രിയ/അപാകതകൾ ഇല്ലാതാക്കൽ തുടങ്ങിയവയക്കായുള്ള പരിരക്ഷയും ലഭ്യമാണ്
        • നവജാത ശിശു ചികിത്സയ്ക്കുള്ള ഹോസ്പിറ്റലൈസേഷൻ ചെലവുകളും ബാഹ്യ/ആന്തരിക ജനിതക വസ്തുതകൾ സംബന്ധമായ ചെലവുകളും പരിരക്ഷിക്കപ്പെടുന്നു
        • കുഞ്ഞിന്റെ മെറ്റബോളിക് സ്ക്രീനിംഗ്, വാക്സിനേഷൻ, പീഡിയാട്രിക് കൺസൾട്ടേഷൻ എന്നിവയ്ക്കുള്ള കവറേജ് ലഭ്യമാണ്
        • സ്വയമായുള്ള വന്ധ്യംകരണ ചികിൽസ ചെലവുകൾക്കും ആകസ്മികമായ ഗർഭം അവസാനിപ്പിക്കുന്നതിനുള്ള ചെലവുകൾക്കും പരിരക്ഷ ലഭിക്കും
        • ഗർഭിണികൾ ഒഴികെയുള്ളവർക്ക് മുൻകൂർ അംഗീകാരത്തിനായി മെഡിക്കൽ സ്ക്രീനിംഗ് ആവശ്യമില്ല
      • സ്റ്റാർ കോംപ്രിഹെൻസീവ് ഇൻഷുറൻസ് പ്ലാൻ

        സ്റ്റാർ കോംപ്രിഹെൻസീവ് ഇൻഷുറൻസ് പ്ലാൻ ഡെലിവറി ചെലവുകൾക്കും നവജാത ശിശു ചികിത്സയ്ക്കും പരിരക്ഷ നൽകുന്നു. എന്നിരുന്നാലും, ഇൻഷ്വർ ചെയ്ത സ്ത്രീയോ അവരുടെ പങ്കാളിയും ഈ പോളിസിയിൽ വ്യക്തിഗത അല്ലെങ്കിൽ ഫ്ലോട്ടർ അടിസ്ഥാനത്തിലാണ് ചേർന്നിട്ടുള്ളതെങ്കിൽ മാത്രമേ ഈ പരിരക്ഷ ലഭ്യമാകൂ.

        സവിശേഷതകളും ആനുകൂല്യങ്ങളും

        • സാധാരണ പ്രസവത്തിനും സിസേറിയനുമുള്ള ചെലവുകളുടെ പരിരക്ഷ ലഭ്യമാകുന്നു
        • പ്രസവത്തിനും മുൻപും ശേഷവുമുള്ള ചിലവുകൾ ഉൾപ്പെടുത്തിയിരിക്കുന്നു
        • നവജാത ശിശുക്കളുടെ ജനിതക വൈകല്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ ചികിത്സ ചെലവുകൾ ഉൾപ്പെടുത്തിയിരിക്കുന്നു
        • നവജാത ശിശുവിന്റെ ആദ്യ വർഷം വാക്സിനേഷൻ ചെലവുകൾ ഉൾപ്പെടുത്തിയിരിക്കുന്നു
        • മുൻകൂർ അംഗീകാരത്തിനായി മെഡിക്കൽ സ്ക്രീനിംഗ് ആവശ്യമില്ല
      • സ്റ്റാർ ഹെൽത്ത് അഷ്വർ ഇൻഷുറൻസ് പ്ലാൻ

        സ്റ്റാർ ഹെൽത്ത് അഷ്വർ ഇൻഷുറൻസ് പ്ലാൻ പ്രസവം ഉൾപ്പെടെയുള്ള ഗർഭാവസ്ഥ സംബന്ധമായ വിവിധ ചെലവുകൾക്ക് സമഗ്രമായ പരിരക്ഷ നൽകുന്നു. എന്നിരുന്നാലും, പ്രസവാനുകൂല്യം ലഭിക്കുന്നതിന് ഇൻഷ്വർ ചെയ്തയാളും അവരുടെ പങ്കാളിയും ഈ പോളിസിയിൽ വ്യക്തിഗതമായ അല്ലെങ്കിൽ ഫ്ലോട്ടർ അടിസ്ഥാനത്തിലായിരിക്കണം പരിരക്ഷ നേടിയിരിക്കേണ്ടത്.

        സവിശേഷതകളും ആനുകൂല്യങ്ങളും

        • സിസേറിയൻ ഉൾപ്പെടെയുള്ള പ്രസവ ചെലവുകൾ പരീരക്ഷിക്കുന്നു
        • പ്രസവത്തിനു മുമ്പുള്ളതും പ്രസവത്തിനു ശേഷമുള്ളതുമായ ചെലവുകൾ ലഭ്യമാകുന്നു
        • ഗർഭാശയത്തിലുള്ള ഭ്രൂണത്തിന് ആവശ്യമായ ശസ്ത്രക്രിയ/ ഇന്റർവേഷന്, അസിസ്റ്റഡ് റീപ്രൊഡക്ഷൻ ടെക്നിക്കുകൾ എന്നിവ ഉൾപ്പെടുന്നു
        • നവജാത ശിശുക്കളുടെ ആശുപത്രിവാസത്തിനായുള്ള ചെലവുകൾ, ജന്മനായുള്ള രോഗനങ്ങളുടെ ചികിത്സ എന്നിവ ഉൾപ്പെടുന്നു
        • മുൻകൂർ അംഗീകാരത്തിനായി മെഡിക്കൽ സ്ക്രീനിംഗ് ആവശ്യമില്ല
      • സ്റ്റാർ ഹെൽത്ത് യംഗ് സ്റ്റാർ ഗോൾഡ് പ്ലാൻ

        സ്റ്റാർ ഹെൽത്ത് യംഗ് സ്റ്റാർ പ്ലാൻ അതിന്റെ ഗോൾഡ് വേരിയൻ്റിന് കീഴിൽ ഗർഭിണികൾക്ക് പ്രസവസംബന്ധമായ സാമ്പത്തിക പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. പോളിസി കാലയളവിൽ പരമാവധി രണ്ട് ഡെലിവറികൾക്ക് പരിരക്ഷ ലഭ്യമാണ്. എന്നിരുന്നാലും, ആദ്യത്തെ മെറ്റേണിറ്റി ക്ലെയിം അടച്ചുകഴിഞ്ഞാൽ 2 വർഷത്തെ പുതിയ വെയ്റ്റിംഗ് പിരീഡ് ബാധകമാകുന്നതാണ്.

        സവിശേഷതകളും ആനുകൂല്യങ്ങളും

        • നവജാത ശിശുവിന്റെ ജനനം, സിസേറിയൻ മുഖേനെയുള്ള പ്രസവം എന്നിവയ്ക്കുള്ള ചെലവ് പരിരക്ഷിക്കപ്പെടുന്നു.
        • പ്രസവത്തിനു മുമ്പുള്ള ചെലവുകളും പ്രസവാനന്തര ചെലവുകളും ഉൾപ്പെടുത്തുന്നു
        • മുൻകൂർ അംഗീകാരത്തിനായി മെഡിക്കൽ സ്ക്രീനിംഗ് ആവശ്യമില്ല
      • ടാറ്റ AIG മെഡികെയർ പ്രീമിയർ പ്ലാൻ

        ടാറ്റ AIG മെഡികെയർ പ്രീമിയർ പ്ലാൻ നവജാത ശിശുവിന്റെ ചെലവുകളുടെ പരിരക്ഷയ്ക്കൊപ്പം ഇൻഷ്വർ ചെയ്ത സ്ത്രീകൾക്ക് പ്രസവ പരിരക്ഷയും വാഗ്ദാനം ചെയ്യുന്നു. ഒരു പെൺകുട്ടി ജനിച്ചാൽ ഉയർന്ന സാമ്പത്തിക പരിരക്ഷ പരിധിയും പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

        സവിശേഷതകളും ആനുകൂല്യങ്ങളും

        • നവജാത ശിശുവിന്റെ ജനനത്തെ സംബന്ധിച്ചുള്ള എല്ലാ ചെലവുകൾക്കുമുള്ള പരിരക്ഷ ലഭ്യമാണ്
        • നവജാത ശിശുവിന്റെ ചികിത്സയും പരീരക്ഷിക്കപ്പെടുന്നു
        • നവജാത ശിശുവിനുള്ള ആദ്യ വർഷ വാക്സിനേഷൻ പരിരക്ഷ ലഭ്യമാകുന്നു
      • സുനോ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ

        സുനോ ഹെൽത്ത് ഇൻഷുറൻസ് പോളിസി, അവരുടെ ഗോൾഡ്, പ്ലാറ്റിനം വേരിയൻ്റുകൾക്ക് കീഴിൽ ഇൻഷ്വർ ചെയ്ത അമ്മയ്ക്ക് പ്രസവ ചെലവുകൾക്കുള്ള പരിരക്ഷ നൽകുന്നു. എന്നാൽ ഇതിൾ, നവജാത ശിശുക്കൾക്കായുള്ള ചെലവുകൾ ഉൾക്കൊള്ളുന്നില്ല.

        സവിശേഷതകളും ആനുകൂല്യങ്ങളും

        • നവജാത ശിശുവിന്റെ ജനനത്തിനുള്ള ചെലവുകൾ പരീരക്ഷിക്കപ്പെടുന്നു
        • ഗർഭധാരണം സ്വതല്പര്യപ്രകാരമോ അല്ലാതെയോ അവസാനിപ്പിക്കുന്നതിനുള്ള ചിലവുകൾക്കായുള്ള പരിരക്ഷ
        • പോളിസിക്ക് മുൻപ് മെഡിക്കൽ പരിശോധന ആവശ്യമില്ല

      നിരാകരണം: ഇത് മെറ്റേണിറ്റി കവർ വാഗ്ദാനം ചെയ്യുന്ന ഇൻഷുറൻസ് ദാതാക്കളുടെ ലിസ്റ്റ് മാത്രമാണ് ഈ ഉള്ളടക്കത്തിലെ ഇൻഷുറൻസ് കമ്പനികളുടെ റാങ്കിംഗ് ഏതെങ്കിലും പ്രത്യേക ക്രമത്തിലല്ല, IRDAI റാങ്കിംഗ് ഈ ക്രമീകരണത്തിൽ പാലിക്കപ്പെട്ടിട്ടില്ല.

      FAQഎസ്

      • Q1. ഞാൻ ഗർഭിണിയാണെങ്കിൽ എനിക്ക് മെറ്റേണിറ്റി ഇൻഷുറൻസ് വാങ്ങാൻ കഴിയുമോ?

        Ans: അതെ. നിങ്ങൾ ഇതിനകം ഗർഭിണിയാണെങ്കിൽപ്പോലും നിങ്ങളുടെ പ്രസവച്ചെലവുകൾ വഹിക്കാൻ നിങ്ങൾക്ക് സ്റ്റാർ വിമൻ ഇൻഷുറൻസ് കെയർ പ്ലാൻ വാങ്ങാം.
      • Q2. പ്രസവത്തിനായി 2 ഇൻഷുറൻസുകൾ ക്ലെയിം ചെയ്യാൻ കഴിയുമോ?

        Ans: അതെ. നിങ്ങളുടെ പ്രസവ ചെലവുകൾക്കായി നിങ്ങൾക്ക് രണ്ട് ഇൻഷുറൻസ് പോളിസികൾ ക്ലെയിം ചെയ്യാം.
      • Q3. ഭാര്യയ്ക്കും ഭർത്താവിനും മെറ്റേണിറ്റി ഇൻഷുറൻസ് സാധിക്കുമോ?

        Ans: അതെ. ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിൽ ഭാര്യക്കും ഭർത്താവിനും പ്രസവ ഇൻഷുറൻസ് ക്ലെയിം ചെയ്യാം.
      • Q4. മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാനുകൾ വെയ്റ്റിംഗ് പിരീഡ് ഇല്ലാതെയാണോ വരുന്നത്?

        Ans: ഇല്ല. എല്ലാ മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാനുകളും 9 മാസം മുതൽ 6 വർഷം വരെ വെയ്റ്റിംഗ് പിരീഡിലാണ് വരുന്നത്.
      • Q5. മൂന്നാമത്തെ പ്രസവം മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാനുകൾക്ക് കീഴിൽ ഉൾപ്പെടുത്തുമോ?

        Ans: ഇല്ല. മിക്ക മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാനുകളും സജീവമായ രണ്ട് ശിശുക്കളുടെ ജനനത്തിന് മാത്രമാണ് പരിരക്ഷ നൽകുന്നത്.
      • Q6. ഒരു മെറ്റേണിറ്റി ഇൻഷുറൻസ് എടുക്കുന്നത് ഗുണപ്രദമാണോ?

        Ans: അതെ. വരുന്ന ഏതാനും വർഷങ്ങളിൽ ഒരു കുടുംബം തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ത്രീകൾ ഒരു മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കണം, കാരണം ഇത് ഗർഭകാലത്തെയും നവജാത ശിശുവിന്റെയും ചികിത്സാ ചെലവുകൾ വഹിക്കാൻ സഹായകമാകുന്നു. പ്രസവ ചെലവുകൾ മുതൽ പ്രസവാനന്തര പരിചരണ ചെലവുകൾ വരെ, നിങ്ങളുടെ ഇൻഷുറൻസ് ദാതാവ് മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാനിന് കീഴിൽ പ്രസവത്തിന് മുൻപും ശേഷവുമുള്ള ചെലവുകൾക്ക് സാമ്പത്തിക സഹായം നൽകും.
      book-home-visit
      Disclaimer: The list mentioned is according to the alphabetical order of the insurance companies. Policybazaar does not endorse, rate or recommend any particular insurer or insurance product offered by any insurer. For complete list of insurers in India refer to the Insurance Regulatory and Development Authority of India website www.irdai.gov.in

      *We will respond in the first instance within 30 minutes of the customers contacting us. 30-minute claim support service is for the purpose of giving reasonable assistance to the policyholder in pursuance of the claim. Settlement of claim (including cashless claim) is the responsibility of the insurer as per policy terms and conditions. The 30- minute claim support is subject to our operations not being impacted by a system failure or force majeure event or for reasons beyond our control. For further details, 24x7 Claims Support Helpline can be reached out at 1800-258-5881.

      *Product information is authentic and solely based on the information received from the Insurer. Policybazaar is acting only as a facilitator and claims settlement shall be at the sole discretion of the Insurer. Policybazaar does not provide any medical or surgical advice or diagnosis and is not responsible for your interactions / treatment by a medical practitioner/hospital. Please consult a registered medical practitioner for any medical or surgical advice. The Information that you obtain or receive from Policybazaar, and its employees, or otherwise on the Website is for informational purposes only. As per the Insurance guidelines, you are allowed to cancel the policy with-in 30 days from the date of Issuance of policy.This option is available incase of policies with a term of one year or more.

      *All the health insurance plans cover hospitalization expenses including COVID-19 treatment cover up to the specified limits. You can also buy specific COVID-19 health insurance policies such as Corona Kavach Policy and Corona Rakshak policy.

      **All savings and online discounts are provided by insurers as per IRDAI approved insurance plans. #Tax Benefits are subject to changes in tax laws. GST Exemptions depend on fulfilment of qualification criteria and submission of relevant documents.

      *₹1748/month is the starting price for a 1 crore health insurance for an 18-year-old male, with no pre-existing diseases. Discount on renewal premium is subject to the number of wellness points earned in the health insurance policy. For more details about the plans, please read the sale brochure carefully to get upto 100% discount on renewal premium.

      *₹400/month is the starting price for ₹ 5 lakh Health insurance for a 30 year old male & 29 years old female, living in Delhi with no pre-existing diseases

      *₹541/month is the starting price for ₹ 10 lakh Health insurance for a 30 year old male & 29 years old female, living in Delhi with no pre-existing diseases

      *₹762/month is the starting price for ₹ 1 Crore Health insurance for a 30 year old male & 29 years old female, living in Delhi with no pre-existing diseases

      *₹243/month(₹ 8/day) is the starting price for a 5 lakh health insurance for a 20-year-old male, non-smoker, living in Bengaluru with no pre-existing diseases

      *₹2020/month is the starting price for ₹ 1 Cr Health insurance for a 50 year old male & 50 years old female, living in Bangalore with no pre-existing diseases rounded off to nearest 10.

      *₹390/month (₹13 per day) is starting price for 1 cr. Health insurance for 25 years old male, with pre-existing diseases, residing from tier 1 city rounded off to the nearest 10.

      *No medical tests are required unless requested by the insurer’s underwriter. In-case of pre-existing diseases relevant medical proof would be required as per the terms and condition of the policy opted.

      *The values taken for effective cost calculation are indicative values and may change as per the selected plan.

      *Coverage upto double the amount of Sum Insured is available on certain covers for a minimum plan of Rs. 5 Lakh on the first claim only to an individual of upto 45 years of age with no pre-existing diseases. The benefit is available with or without extra cost depending on the plan chosen.

      *Coverage of pre-existing diseases is provided by insurer as per their underwriting policy.

      *The scope of coverage may vary from plan to plan.

      ~Source: Google Review Rating available on:- http://bit.ly/3J20bXZ

      ##On ground claim assistance is available in 114 cities

      Tax Benefits are subject to changes in tax laws. GST Exemption depends on fulfilment of qualification criteria and submission of relevant documents as required by the insurers. For more details on risk factors, terms and conditions, please read the sales brochure and applicable rules and regulation carefully before concluding a sale.

      STANDARD TERMS AND CONDITIONS APPLY. For more details on risk factors, terms and conditions, please read the sales brochure carefully before concluding a sale.

      Policybazaar is a registered Composite Broker |Registration No. 742, Valid till 09/06/2024, License category- Composite Broker| Visitors are hereby informed that their information submitted on the website may be shared with insurers.

      Policybazaar Insurance Brokers Private Limited | CIN: U74999HR2014PTC053454 | Registered Office - Plot No.119, Sector - 44, Gurgaon, Haryana - 122001 Contact Us | Legal and Admin Policies

      © Copyright 2008-2024 policybazaar.com. All Rights Reserved.

      top
      Close
      Download the Policybazaar app
      to manage all your insurance needs.
      INSTALL