വിവിധ ആരോഗ്യ ഇൻഷുറൻസ് കമ്പനികളിൽ നിന്ന് മികച്ച ആരോഗ്യ ഇൻഷുറൻസ് പ്ലാൻ കണ്ടെത്തുന്നത് പലർക്കും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നാണ്. മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ, ആരോഗ്യ ഇൻഷുറൻസ് റൈഡറുകൾ, ആനുകൂല്യങ്ങൾ, പരിരക്ഷ, സേവനം ലഭ്യമാകുന്ന ഹോസ്പിറ്റലുകൾ മുതലായവ ഉൾപ്പെടെ വിവിധ ഘടകങ്ങൾ നിങ്ങൾ പരിശോധിക്കണം.
Select members you want to insure
Popular Cities
Do any member(s) have any existing illnesses for which they take regular medication?
When did you recover from Covid-19?
Some plans are available only after a certain time
മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുന്നത് മെഡിക്കൽ ബില്ലുകൾ, ആശുപത്രി വാസത്തിനായുള്ള ചെലവുകൾ എന്നിവയെ കുറിച്ച് ആകുലപ്പെടാതെ, കുതിച്ചുയരുന്ന ആരോഗ്യ പരിരക്ഷാ ചെലവുകൾ മൂലമുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാനും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആരോഗ്യകരമായ ഭാവി ഉറപ്പാക്കാനും അത്യാവശ്യമാണ്. എന്നാൽ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ വാങ്ങുമ്പോൾ, ലഭ്യമായ നിരവധി ഓപ്ഷനുകളിൽ നിന്ന് ഏത് പ്ലാൻ വാങ്ങണം എന്നതിനെക്കുറിച്ച് നിങ്ങൾക്ക് വ്യക്തമായ ധാരണ ഉണ്ടാകാനിടയില്ല.
നിങ്ങളുടെ ആരോഗ്യ സംരക്ഷണ ആവശ്യകതകൾ നിറവേറ്റുന്ന ഒരു മികച്ച ആരോഗ്യ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കാൻ പോളിസിബസാറിലൂടെ ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും. നിങ്ങളുടെ മുൻഗണനയും ബജറ്റും അനുസരിച്ച്, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി ആശുപത്രിയിൽ പ്രവേശിക്കുന്നതിനു മുമ്പുള്ളതും ശേഷവുമുള്ള ചെലവുകൾ, ദൈനംദിന പരിചരണ ചെലവുകൾ, കൊറോണ വൈറസ് ചികിത്സ, ഗുരുതര രോഗത്തിനായുള്ള ആശുപത്രിവാസം മുതലായവ ഉൾപ്പെടെയുള്ള മെഡിക്കൽ ചെലവുകൾ ഉൾക്കൊള്ളുന്ന തരത്തിൽ,മികച്ച ആരോഗ്യ പദ്ധതി താരതമ്യം ചെയ്ത തിരഞ്ഞെടുക്കാനാകും
ചില മുൻനിര ആരോഗ്യ ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള ഇന്ത്യയിലെ മികച്ച ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളുടെ ഒരു ലിസ്റ്റ് ചുവടെ നൽകിയിരിക്കുന്നു :
മികച്ച ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ | പ്രവേശന പ്രായം (ഏറ്റവും കുറവ്-ഏറ്റവും കൂടുതൽ ) | ഇൻഷ്വർ ചെയ്ത തുക (ഏറ്റവും കുറവ്-ഏറ്റവും കൂടുതൽ ) | സേവനം നല്കുന്ന ആശുപത്രികൾ |
ആദിത്യ ബിർല ആക്റ്റീവ് വൺ പ്ലസ് | പ്രായപൂർത്തിയായവർ: 18 വയസ് മുതൽ കുട്ടികൾ : 91 ദിവസങ്ങൾ -25 വയസ്സ് |
₹2 ലക്ഷം - ₹6 കോടി | 11000+ |
ബജാജ് അലിയൻസ് ഹെൽത്ത് ഗാർഡ് പ്ലാൻ | പ്രായപൂർത്തിയായവർ: 18 വയസ് മുതൽ 65 വയസ്സ് വരെ കുട്ടികൾ ; 90 ദിവസങ്ങൾ -30 വയസ്സ് |
₹1.5 ലക്ഷം - ₹1 കോടി | 18400+ |
കെയർ (മുമ്പ് റിഗേർ) സുപ്രീം പ്ലാൻ | പ്രായപൂർത്തിയായവർ: 18 വയസ് മുതൽ കുട്ടികൾ : 91 ദിവസങ്ങൾ -24 വയസ്സ് |
₹5 ലക്ഷം - ₹1 കോടി | 22900+ |
ചോളമണ്ഡലം ഫ്ലെക്സി ഹെൽത്ത് പ്ലാൻ | പ്രായപൂർത്തിയായവർ: 18 വയസ് മുതൽ 65 വയസ്സ് വരെ കുട്ടികൾ ; 90 ദിവസങ്ങൾ -26 വയസ്സ് |
₹50,000 - ₹25 ലക്ഷം | 11000+ |
ഡിജിറ്റ് ഹെൽത്ത് കെയർ പ്ലസ് പ്ലാൻ | പ്രായപൂർത്തിയായവർ: 18 വയസ് മുതൽ കുട്ടികൾ : 91 ദിവസങ്ങൾ മുതൽ |
₹3 കോടി വരെ | 16400+ |
ഫ്യൂച്ചർ ജനറലി ഹെൽത്ത് ആബ്സ്ല്യൂട്ട് പ്ലാൻ | പ്രായപൂർത്തിയായവർ: 18 വയസ്സ് മുതൽ 70 വയസ്സ് വരെ കുട്ടികൾ : 90 ദിവസങ്ങൾ -25 വയസ്സ് |
₹3 ലക്ഷം - ₹1 കോടി | 8000+ |
HDFC ERGO ഒപ്റ്റിമ സെക്യൂർ പ്ലാൻ | പ്രായപൂർത്തിയായവർ: 18 വയസ് മുതൽ കുട്ടികൾ : 91 ദിവസങ്ങൾ -25 വയസ്സ് |
₹5 ലക്ഷം - ₹2 കോടി | 12000+ |
IFFCO ടോക്കിയോ ഇൻഡിവിജ്വൽ ഹെൽത്ത് പ്രൊട്ടക്റ്റർ പ്ലാൻ | പ്രായപൂർത്തിയായവർ: 18 വയസ് മുതൽ 65 വയസ്സ് വരെ കുട്ടികൾ : 91 ദിവസങ്ങൾ മുതൽ |
₹50,000 - ₹20 ലക്ഷം | 7000+ |
കൊട്ടക് മഹീന്ദ്ര ഹെൽത്ത് പ്രീമിയർ പ്ലാൻ | പ്രായപൂർത്തിയായവർ: 18 വയസ് മുതൽ 65 വയസ്സ് വരെ കുട്ടികൾ : 91 ദിവസങ്ങൾ -25 വയസ്സ് |
₹2 ലക്ഷം ₹2 കോടി | 9000+ |
ലിബർട്ടി ഹെൽത്ത് പ്രൈം കണക്ട് പ്ലാൻ | പ്രായപൂർത്തിയായവർ: 18 വയസ് മുതൽ 65 വയസ്സ് വരെ കുട്ടികൾ : 91 ദിവസങ്ങൾ -25 വയസ്സ് |
₹10 ലക്ഷം - ₹1 കോടി | 6000+ |
മാഗ്മ HDI വൺ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ | പ്രായപൂർത്തിയായവർ: 18 വയസ് മുതൽ കുട്ടികൾ : 91 ദിവസങ്ങൾ -26 വയസ്സ് |
₹2 ലക്ഷം ₹1 കോടി | 8400+ |
മണിപ്പാൽസിഗ്ന പ്രോഹെൽത്ത് പ്രൈം അഡ്വാൻ്റേജ് പ്ലാൻ | പ്രായപൂർത്തിയായവർ: 18 വയസ്സ് മുതൽ 70 വയസ്സ് വരെ കുട്ടികൾ : 91 ദിവസങ്ങൾ -17 വയസ്സ് |
₹3 ലക്ഷം - ₹15 ലക്ഷം | 8500+ |
നാഷണൽ മെഡിക്ലൈം പ്ലസ് പ്ലാൻ | പ്രായപൂർത്തിയായവർ: 18 വയസ് മുതൽ 65 വയസ്സ് വരെ കുട്ടികൾ : 90 ദിവസങ്ങൾ -18 വയസ്സ് |
₹2 ലക്ഷം - ₹50 ലക്ഷം | 6000+ |
ന്യൂ ഇന്ത്യ അഷ്വറൻസ് യുവ ഭാരത് ഹെൽത്ത് പോളിസി | പ്രായപൂർത്തിയായവർ: 18 വയസ് മുതൽ 45 വയസ്സ് വരെ കുട്ടികൾ : 90 ദിവസങ്ങൾ -25 വയസ്സ് |
₹5 ലക്ഷം - 50 ലക്ഷം | 8000+ |
നിവ ബുപ (മുമ്പ് മാക്സ് ബുപ എന്നറിയപ്പെട്ടിരുന്നത്) റീഅഷ്വർ 2.0 പ്ലാൻ | പ്രായപൂർത്തിയായവർ: 18 വയസ് മുതൽ 65 വയസ്സ് വരെ കുട്ടികൾ : 91 ദിവസങ്ങൾ -30 വയസ്സ് |
₹5 ലക്ഷം - ₹1 കോടി | 10000+ |
ഓറിയന്റൽ ഹാപ്പി ഫാമിലി ഫ്ലോട്ടർ പോളിസി | പ്രായപൂർത്തിയായവർ: 18 വയസ് മുതൽ 65 വയസ്സ് വരെ കുട്ടികൾ : 91 ദിവസങ്ങൾ -25 വയസ്സ് |
₹1 ലക്ഷം - ₹50 ലക്ഷം | 3300+ |
രഹേജ ഹെൽത്ത് QuBE ഇൻഷുറൻസ് പ്ലാൻ | പ്രായപൂർത്തിയായവർ: 18 വയസ് മുതൽ 65 വയസ്സ് വരെ കുട്ടികൾ : 90 ദിവസങ്ങൾ -25 വയസ്സ് |
₹1 ലക്ഷം - ₹50 ലക്ഷം | 5000+ |
റിലയൻസ് ഹെൽത്ത് ഗയിൻ പ്ലാൻ | പ്രായപൂർത്തിയായവർ: 18 വയസ് മുതൽ 65 വയസ്സ് വരെ കുട്ടികൾ : 91 ദിവസങ്ങൾ -25 വയസ്സ് |
₹3 ലക്ഷം - ₹1 കോടി | 9100+ |
റോയൽ സുന്ദരം നെക്സ്റ്റ് ജൻ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ | പ്രായപൂർത്തിയായവർ: 18 വയസ്സ് മുതൽ 75 വയസ്സ് വരെ കുട്ടികൾ : 91 ദിവസങ്ങൾ -25 വയസ്സ് |
₹5 ലക്ഷം - ₹1.5 കോടി | 10000+ |
SBI ആരോഗ്യ സുപ്രീം പോളിസി | പ്രായപൂർത്തിയായവർ: 18 വയസ് മുതൽ 65 വയസ്സ് വരെ കുട്ടികൾ : 91 ദിവസങ്ങൾ -25 വയസ്സ് |
₹1 ലക്ഷം - ₹5 കോടി | 16625+ |
സ്റ്റാർ സ്മാർട്ട് ഹെൽത്ത് പ്രോ പ്ലാൻ | പ്രായപൂർത്തിയായവർ: 18 വയസ്സ് മുതൽ 50 വയസ്സ് വരെ കുട്ടികൾ : 91 ദിവസങ്ങൾ -25 വയസ്സ് |
₹5 ലക്ഷം - ₹1 കോടി | 14000+ |
ടാറ്റ AIG മെഡികെയർ പ്ലസ് പ്ലാൻ | പ്രായപൂർത്തിയായവർ: 18 വയസ് മുതൽ 65 വയസ്സ് വരെ കുട്ടികൾ : 91 ദിവസങ്ങൾ -25 വയസ്സ് |
₹3 lakh - ₹1 കോടി | 10000+ |
യുണൈറ്റഡ് ഇന്ത്യ ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ | പ്രായപൂർത്തിയായവർ: 18 വയസ് മുതൽ 65 വയസ്സ് വരെ കുട്ടികൾ : 91 ദിവസങ്ങൾ -18 വയസ്സ് |
₹2 ലക്ഷം - ₹20 ലക്ഷം | 14000+ |
യൂണിവേഴ്സൽ സോംപോ കംപ്ലീറ്റ് ഹെൽത്ത് കെയർ ഇൻഷുറൻസ് പ്ലാൻ | പ്രായപൂർത്തിയായവർ: 18 വയസ്സ് മുതൽ 75 വയസ്സ് വരെ കുട്ടികൾ : 91 ദിവസങ്ങൾ -25 വയസ്സ് |
₹1 ലക്ഷം - ₹50 ലക്ഷം | 12000+ |
സുനോ (മുമ്പ് എഡൽവെയ്സ്) ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ | മുതിർന്നവർ: 18 വയസ്സ് 65 വയസ്സ് വരെ (പ്ലാറ്റിനം വേരിയന്റിന് പരിധിയില്ല) കുട്ടികൾ ; 90 ദിവസങ്ങൾ -26 വയസ്സ് |
₹1 ലക്ഷം - ₹1 കോടി | 10000+ |
*നിരാകരണം: ഏതെങ്കിലും പ്രത്യേക ഇൻഷുറൻസ് ദാതാവിനെ അല്ലെങ്കിൽ ഇൻഷുറൻസ് ഉൽപ്പന്നത്തെ പോളിസിബസാർ അംഗീകരിക്കുകയോ റേറ്റ് ചെയ്യുകയോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല.
ഒരൊറ്റ ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ എല്ലാവരുടെയും ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയണമെന്നില്ല. ഇന്ത്യയിൽ, വൈവിധ്യമാർന്ന ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വിപണിയിൽ ലഭ്യമാണ്, ഓരോന്നിനും തനതായ പരിരക്ഷ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങൾ അവയുടെ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കുകയും എന്താണ് ഒഴിവാക്കിയിട്ടുള്ളതെന്ന് അറിഞ്ഞിരിക്കുകയും വേണം . നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു പ്ലാൻ തിരഞ്ഞെടുക്കുന്നതിന് നിങ്ങൾക്ക് ചില ഓൺലൈൻ ഗവേഷണം നടത്തുകയോ പോളിസിബസാറിലെ ഞങ്ങളുടെ കസ്റ്റമർ കെയർ ടീമുമായി സംസാരിക്കുകയോ ചെയ്യാം.
മികച്ച ആരോഗ്യ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് മനസ്സിൽ സൂക്ഷിക്കാൻ കഴിയുന്ന ചില പോയിൻ്റുകൾ ചുവടെ സൂചിപ്പിച്ചിരിക്കുന്നു:
ഏത് മെഡിക്കൽ എമർജൻസിയും നേരിടാൻ നിങ്ങളെ സഹായിക്കുന്നതിന് മതിയായ കവറേജ് തുകയിൽ പരമാവധി ആരോഗ്യ പരിരക്ഷ നൽകുന്ന ഒരു ആരോഗ്യ പദ്ധതി എപ്പോഴും തിരഞ്ഞെടുക്കുക. മെഡിക്കൽ പണപ്പെരുപ്പത്തിനൊപ്പം, ആരോഗ്യ സംരക്ഷണ ചെലവുകൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അതിനാൽ നിങ്ങളുടെ എല്ലാ മെഡിക്കൽ ചെലവുകളും സംരക്ഷിക്കുന്നതിന് മതിയായ ഇൻഷുറൻസ് തുക ആവശ്യമാണ്.
ഇന്ന്, ഒരു അടിസ്ഥാന ഹൃദയ ശസ്ത്രക്രിയയ്ക്ക് പോലും ഏകദേശം 4-5 ലക്ഷം രൂപ ചിലവാകും, ഇത് ഒരു ഇടത്തരം കുടുംബത്തിന് താങ്ങാൻ പ്രയാസമാണ്. അതിനാൽ, മെഡിക്കൽ അത്യാഹിത സമയത്ത് നിങ്ങളുടെ ഭാവി സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ മതിയായ പരിരക്ഷ തുക തിരഞ്ഞെടുക്കുന്നു എന്ന് ഉറപ്പാക്കുക.
പരമാവധി കവറേജ് ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിന് ഉപഭോക്താവിൻ്റെ ആരോഗ്യ ആവശ്യങ്ങളെ അടിസ്ഥാനമാക്കി ശരിയായ തരത്തിലുള്ള ആരോഗ്യ പദ്ധതി വാങ്ങേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന്, ഒരു വ്യക്തിയുടെ ആവശ്യങ്ങൾ മനസ്സിൽ വെച്ചാണ് വ്യക്തിഗത ആരോഗ്യ പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, നിങ്ങളുടെ മുഴുവൻ കുടുംബത്തെയും പരിരക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ വാങ്ങുന്നത് നല്ലതാണ്. ഈ രീതിയിൽ, ഇൻഷ്വർ ചെയ്ത തുക എല്ലാ ഇൻഷ്വർ ചെയ്ത അംഗങ്ങൾക്കും ഫ്ലോട്ടർ അടിസ്ഥാനത്തിൽ ലഭ്യമാകുന്നതിനാൽ നിങ്ങൾ ഓരോ കുടുംബാംഗത്തിനും പ്രത്യേക പോളിസി വാങ്ങേണ്ടതില്ല. മാത്രമല്ല, വ്യക്തിഗത പ്ലാനുകളെ അപേക്ഷിച്ച് ഫാമിലി പ്ലാനിൻ്റെ പ്രീമിയം കുറവാണ്, അതിനാൽ കൂടുതൽ ഇൻഷ്വർ ചെയ്ത തുക നിങ്ങൾക്ക് എളുപ്പത്തിൽ തിരഞ്ഞെടുക്കാം.
അതുപോലെ, നിങ്ങളുടെ പ്രായമായ മാതാപിതാക്കളെ പരിരക്ഷിക്കുന്നതിന് നിങ്ങൾക്ക് മുതിർന്ന പൗരന്മാരുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങാം. ഇത്തരം പ്ലാനുകൾക്ക് പ്രീമിയം അല്പം കൂടുതലാണെങ്കിലും മുതിർന്ന പൗരൻമാർക്കുള്ള ആരോഗ്യ സംരക്ഷണ ചെലവുകൾ സമഗ്രമായി ഉൾക്കൊള്ളുന്നതാണ്.
മിക്ക ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളും ഒരു പ്രത്യേകം വെയ്റ്റിംഗ് പിരീഡിന് ശേഷം നിലവിലുള്ള രോഗങ്ങൾക്ക് പരിരക്ഷ നൽകുന്നു. ഇതിനർത്ഥം, ആരോഗ്യ പ്ലാൻ വാങ്ങുന്നതിന് മുമ്പ് കണ്ടെത്തിയ ഏതെങ്കിലും രോഗത്തിൻ്റെ ഫലമായോ മെഡിക്കൽ അവസ്ഥയുടെ ഫലമായോ ഉള്ള ചികിത്സാ ചെലവുകൾ ഇൻഷ്വർ ചെയ്തയാൾ മുൻകൂട്ടി നിശ്ചയിച്ച വെയ്റ്റിംഗ് പിരീഡ് പൂർത്തിയാക്കിയതിന് ശേഷം മാത്രമേ പരിരക്ഷിക്കപ്പെടൂ.
മിക്ക കേസുകളിലും, നിലവിലുള്ള രോഗത്തിന്റെ (PED) വെയ്റ്റിംഗ് പിരീഡ് 2-4 വർഷം വരെയാണ്. എന്നിരുന്നാലും, ഇന്നത്തെ പല ആരോഗ്യ പ്ലാനുകളും ഒന്നാം ദിവസം മുതൽ നിലവിലുള്ള രോഗത്തിനും പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. അതിനാൽ, ഒരു ഹെൽത്ത് പോളിസി വാങ്ങുമ്പോൾ, നിങ്ങൾ കുറഞ്ഞ വെയ്റ്റിംഗ് പിരീഡുള്ള ഒരെണ്ണം തിരഞ്ഞെടുക്കണം. വെയ്റ്റിംഗ് പിരീഡ് കുറവാണെങ്കിൽ നിങ്ങളുടെ PRED ക്ലെയിമുകൾ ഇൻഷുറൻസ് കമ്പനി എത്രയും വേഗം തീർപ്പാക്കുന്നതാണ്.
ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ എന്നത് ഇൻഷുറൻസ് ദാതാവ് ഒരു വർഷത്തിനുള്ളിൽ ലഭിച്ച മൊത്തം ക്ലെയിമുകളെ അപേക്ഷിച്ച് സെറ്റിൽ ചെയ്ത ക്ലെയിമുകളുടെ എണ്ണമാണ്. ഉയർന്ന ക്ലെയിം സെറ്റിൽമെന്റ് അനുപാതമുള്ള ഇൻഷുറർസ് ദാതാക്കളിൽ നിന്ന് മാത്രം എല്ലായ്പ്പോഴും ആരോഗ്യ പ്ലാൻ തിരഞ്ഞെടുക്കുക. ഇൻഷുറൻസ് ദാതാവിന് സാധുതയുള്ള ഒരു കാരണമില്ലെങ്കിൽ നിങ്ങളുടെ ക്ലെയിം പണം ലഭിക്കുന്നതിനുള്ള ഉയർന്ന സാധ്യത നിങ്ങൾ ഉറപ്പാക്കാനാകും. സാധാരണയായി, 85% അല്ലെങ്കിൽ അതിൽ കൂടുതലുള്ള ക്ലെയിം സെറ്റിൽമെന്റ് അനുപാതം നല്ലതായി കണക്കാക്കപ്പെടുന്നു.
ആരോഗ്യ ഇൻഷുറൻസ് ഉപയോഗിച്ച്, നിങ്ങളുടെ ഇൻഷൂറൻസ് ദാതാവിന്റെ നെറ്റ്‌വർക്കിലുള്ള ആശുപത്രികളിൽ നിന്ന് പണരഹിത ചികിത്സകൾ ലഭ്യമാക്കാൻ നിങ്ങൾക്ക് അർഹതയുണ്ടായിരിക്കും. ഇന്ന്, ഓരോ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയും പണ രഹിത ആശുപത്രിവാസം നൽകുന്നു, ഡോക്യുമെന്റ് ശേഖരിച്ച് മെഡിക്കൽ ബില്ലുകൾ പൂരിപ്പിച്ച് തിരക്ക് പിടിച്ച് ആശുപത്രിയുടെ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേയ്ക്ക് ഓടുന്നതിനുള്ള ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് നേരിടേണ്ടി വരുന്നില്ല.
പണ രഹിത ആശുപത്രിവാസത്തിന്റെ സൗകര്യം ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയ ലളിതമാക്കുകയും പോളിസി ഉടമകൾക്ക് ഇതൊരു ബുദ്ധിമുട്ടില്ലാത്ത അനുഭവമാക്കുകയും ചെയ്യുന്നു. അതിനാൽ, നിങ്ങളുടെ പ്രദേശത്ത് സേവനം നൽകുന്ന ആശുപത്രികളുള്ള ഒരു ഇൻഷുറൻസ് ദാതാവിൽ നിന്നും ആരോഗ്യ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
ക്ലെയിം-സെറ്റിൽമെന്റ് പ്രക്രിയ മിക്കവാറും എല്ലാ ഇൻഷുറൻസ് കമ്പനികൾക്കും സമാനമാണ് (ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പ്രകാരം). എന്നാൽ, വിവിധ ഇൻഷുറൻസ് കമ്പനികളുടെ പോളിസികൾക്ക് ഈ പ്രക്രിയ അല്പം വ്യത്യസ്തമായിരിക്കാം. അതിനാൽ, പോളിസി വാങ്ങുന്നതിന് വേഗത്തിലുള്ളതും ബുദ്ധിമുട്ടുകളില്ലാത്തതുമായ നടപടികൾ വാഗ്‌ദാനം ചെയ്യുന്ന ഒരു ഇൻഷുറൻസ് ദാതാവിനെ തിരഞ്ഞെടുക്കുന്നതിനും മുമ്പ് വിവിധ ഇൻഷുറൻസ് ദാതാക്കളിൽ നിന്നുള്ള ക്യാഷ്‌ലെസ്, റീഇംബേഴ്‌സ്‌മെന്റ് ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയകൾ വ്യക്തമായി മനസ്സിലാക്കുന്നത് നല്ലതാണ്.
ഒരു ആരോഗ്യ പോളിസി തിരഞ്ഞെടുക്കുമ്പോൾ, വിവിധ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളുടെ പ്രീമിയങ്ങൾ താരതമ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. പോളിസിബസാറിൽ നൽകിയിട്ടുള്ള ഒന്നിലധികം ആരോഗ്യ ഇൻഷുറൻസ് പോളിസികൾ അവയുടെ പ്രീമിയങ്ങൾ, കവറേജ് ആനുകൂല്യങ്ങൾ, ഫീച്ചറുകൾ, ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ മുതലായവയെ അടിസ്ഥാനമാക്കി നിങ്ങൾക്ക് എളുപ്പത്തിൽ താരതമ്യം നടത്താം. ഈ പ്ലാനുകൾ താരതമ്യം ചെയ്യുന്നതിലൂടെ, കുറഞ്ഞ പ്രീമിയം നിരക്കിൽ എല്ലാ ആനുകൂല്യങ്ങളും നൽകുന്ന പോളിസി വാങ്ങുന്നതിനെക്കുറിച്ച് നിങ്ങൾക്ക് വസ്തുതകൾ മനസ്സിലാക്കിക്കൊണ്ട് ഒരു തീരുമാനമെടുക്കാം.
ആദിത്യ ബിർല ആക്റ്റീവ് വൺ പ്ലസ് പ്ലാൻ ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും 100% ഹെൽത്ത് റിട്ടേണുകൾക്കൊപ്പം വിപുലമായ മെഡിക്കൽ പരിരക്ഷയും നൽകുന്നു. MAX, VYTL, NXT, VIP, VIP+, MAX+, SAVR എന്നിങ്ങനെ ഏഴ് വേരിയന്റുകളിലായാണ് പ്ലാൻ വരുന്നത്.
ബജാജ് അലിയൻസ് ഹെൽത്ത് ഗാർഡ് ഒരു സമഗ്ര ആരോഗ്യ ഇൻഷുറൻസ് പോളിസിയാണ്, അത് സാമ്പത്തിക ബാധ്യത സൃഷ്ടിച്ചേക്കാവുന്ന ഏതെങ്കിലും പ്രധാന ആരോഗ്യ സംരക്ഷണ ചെലവുകളിൽ നിന്ന് ഇൻഷ്വർ ചെയ്തയാളെ സംരക്ഷിക്കുന്നു. മൂന്ന് വേരിയന്റുകളിൽ വരുന്നു - സിൽവർ, ഗോൾഡ്, പ്ലാറ്റിനം.
കെയർ സുപ്രീം പ്ലാൻ വ്യക്തികൾക്കും കുടുംബങ്ങൾക്കും പരമാവധി പരിരക്ഷ നൽകുന്ന ഒന്നാണ് , അതേസമയം സവിശേഷമായ ആരോഗ്യ ആനുകൂല്യങ്ങളും അധിക സമ്പാദ്യവും ഉറപ്പാക്കുന്നു. കൂടാതെ, ഇത് ഇൻഷ്വർ ചെയ്ത വ്യക്തിക്ക് ഡോമിസിലിയറി ഹോസ്പിറ്റലൈസേഷൻ, ഇതര ചികിത്സ, എയർ ആംബുലൻസ് കവർ, ആഗോളതലത്തിൽ നിന്നും ഇതര അഭിപ്രായം നേടാനുള്ള സൗകര്യം എന്നിവയുൾപ്പെടെ വിപുലമായ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു.
ചോളമണ്ഡലം ഫ്ലെക്സി ഹെൽത്ത് എന്നത് പേര് സൂചിപ്പിക്കുന്നത് പോലെ ഫ്ലെക്സിബിലിറ്റിയുള്ള ആരോഗ്യ പോളിസിയാണ്.അത് പോളിസി ഉടമയെ അവരുടെ ആരോഗ്യ പരിരക്ഷയിൽ കൂടുതൽ നിയന്ത്രണം നേടുന്ന തരത്തിൽ അവരുടെ മെഡിക്കൽ പരിരക്ഷ തിരഞ്ഞെടുക്കാൻ അനുവദിക്കുന്നു.
ഡിജിറ്റ് ഹെൽത്ത് കെയർ പ്ലസ് എന്നത് ഒരു സമഗ്ര ആരോഗ്യ പദ്ധതിയാണ്, വൈവിധ്യമാർന്ന രോഗങ്ങൾക്കും ചികിത്സകൾക്കും വേണ്ടി വരുന്ന ചികിത്സാ ചെലവുകൾ വഹിക്കുന്നതിനായി റോയപ്പേടുത്തിയിട്ടുള്ള ഒന്നാണ്. സവിശേഷതകളും പ്രയോജനങ്ങളും
ശാരീരികവും മാനസികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനായി ഫ്യൂച്ചർ ജനറലി ഹെൽത്ത് ആബ്സ്ല്യൂട്ട് പ്ലാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു. വാർഷിക ആരോഗ്യ പരിശോധനകൾ ഉൾപ്പെടെയുള്ള ക്ഷേമത്തിനായുള്ള ആനുകൂല്യങ്ങൾ നൽകുമ്പോൾ ചികിത്സകൾക്കും രോഗങ്ങൾക്കും വേണ്ടി വരുന്ന ചികിത്സാ ചെലവുകളും ഇതിലൂടെ പരിരക്ഷിക്കപ്പെടുന്നു. ക്ലാസിക്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഇത് ലഭ്യമാണ്.
HDFC ERGO ഒപ്റ്റിമ സെക്യൂർ പ്ലാൻ, താങ്ങാനാവുന്ന ചിലവിൽ 4x കവറേജ് വാഗ്ദാനം ചെയ്തുകൊണ്ട് നിങ്ങളുടെ നിലവിലുള്ളതും ഭാവിയിലെയും മെഡിക്കൽ ചെലവുകൾക്ക് പരിരക്ഷ നൽകുന്നു. സെക്യൂർ ആനുകൂല്യത്തിൽ ദിവസം 1 മുതൽ 2x കവറേജ്, പ്ലസ് ആനുകൂല്യത്തിൽ 2 വർഷത്തിനുള്ളിൽ ഇൻഷുറൻസ് തുകയിൽ 100% വർദ്ധനവ്, 100% പുനഃസ്ഥാപിക്കൽ ആനുകൂല്യം, പ്രൊട്ടക്റ്റ് ആനുകൂല്യത്തോടെ മെഡിക്കൽ ഇതര ചെലവുകൾക്കും 100% പരിരക്ഷ എന്നിവ വാഗ്ദാനം ചെയ്യുന്നു. സുരക്ഷ, സെക്യൂർ, സൂപ്പർ സെക്യൂർ, സെക്യുർ ഗ്ലോബൽ, സെക്യൂർ ഗ്ലോബൽ പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ പ്ലാൻ ലഭ്യമാണ്.
ഇനിപ്പറയുന്ന സാഹചര്യങ്ങൾ കാരണം ഉന്നയിക്കപ്പെടുന്ന ക്ലെയിമുകൾ പരിരക്ഷിക്കപ്പെടുന്നില്ല:
IFFCO ടോക്കിയോ ഇൻഡിവിജ്വൽ ഹെൽത്ത് പ്രൊട്ടക്റ്റർ പ്ലാൻ ഏതെങ്കിലും അസുഖമോ പരിക്കോ മൂലമുണ്ടാകുന്ന വ്യക്തികൾക്ക് ആസൂത്രിതവും അടിയന്തിരവുമായ ആശുപത്രി ചെലവുകൾക്കെതിരെ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.
ഇൻഷ്വർ ചെയ്തയാൾക്ക് മെഡിക്കൽ പരിരക്ഷയും മൂല്യവർധിത ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു സമഗ്ര ആരോഗ്യ ഇൻഷുറൻസ് പോളിസിയാണ് കൊട്ടക് ഹെൽത്ത് പ്രീമിയർ പ്ലാൻ. സ്റ്റാൻഡേർഡ്, അഡ്വാൻ്റേജ്, എഡ്ജ്, എലൈറ്റ്, അബ്സൊല്യൂറ്റ്, 360, ടോട്ടൽ എന്നിങ്ങനെ ഏഴ് വേരിയന്റുകളിൽ പ്ലാൻ ലഭ്യമാണ്.
ലിബർട്ടി ഹെൽത്ത് പ്രൈം കണക്ട് പ്ലാൻ ഒരു പരിക്കിൻ്റെയോ അസുഖത്തിൻ്റെയോ ചികിത്സയ്‌ക്ക് വേണ്ടി വരുന്ന ചികിത്സാ ചെലവുകൾ വിപുലമായി ഉൾക്കൊള്ളുന്ന ഒന്നാണ്. എസൻഷ്യൽ, ഒപ്റ്റിമം, ഒപ്റ്റിമം പ്ലസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഇത് ലഭ്യമാണ്.
മാഗ്മ HDI വൺഹെൽത്ത് പ്ലാൻ ഇൻഷ്വർ ചെയ്ത വ്യക്തിയുടെ വിപുലമായ ആരോഗ്യ സംരക്ഷണ ചെലവുകൾക്കും ചികിത്സകൾക്കുമായി സമഗ്രമായ പരിരക്ഷ നൽകുന്നു. സപ്പോർട്ട്, സെക്യൂർ, സപ്പോർട്ട് പ്ലസ്, ഷീൽഡ്, പ്രീമിയം എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ പ്ലാൻ ലഭ്യമാണ്.
മണിപ്പാൽസിഗ്ന പ്രോഹെൽത്ത് പ്രൈം അഡ്വാൻ്റേജ് പ്ലാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത് ആരോഗ്യകരവും സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ മെഡിക്കൽ കവറേജ് നൽകാനാണ്. 91-ാം ദിവസം മുതൽ PED പ്രമേഹം, രക്താതിമർദ്ദം, ആസ്ത്മ, പൊണ്ണത്തടി, ഡിസ്ലിപിഡീമിയ എന്നിവ ഈ പ്ലാനിൽ ഉൾക്കൊള്ളുന്നു.
മുൻകൂട്ടി പ്ലാൻ ചെയ്യാവുന്ന ആശുപത്രി വാസത്തിനും അല്ലെങ്കിൽ നാഷണൽ മെഡിക്ലൈം പ്ലസ് പ്ലാൻ അടിയന്തര ഘട്ടത്തിലും ഉപയോഗപ്രദമാകുന്ന നിരവധി ലാഭകരമായ കവറേജ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇത് മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ് - പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി.
ന്യൂ ഇന്ത്യ അഷ്വറൻസ് യുവ ഭാരത് ഹെൽത്ത് പോളിസി
45 വയസ്സുവരെയുള്ള ആളുകളുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ പരിഗണിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബേസിക് പ്ലാൻ, ഗോൾഡ് പ്ലാൻ, പ്ലാറ്റിനം പ്ലാൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഇത് ലഭ്യമാണ്.
പോളിസി ഉടമകൾക്ക് പരമാവധി ആനുകൂല്യങ്ങൾ നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു സവിശേഷമായ ആരോഗ്യ ഇൻഷുറൻസ് പോളിസിയാണ് നിവ ബുപ റീഅഷ്വർ 2.0 പ്ലാൻ. ഇത് റീഅഷ്വർ ആനുകൂല്യത്തോടൊപ്പം ശാശ്വതമായി ഇൻഷുറൻസ് തുക വാഗ്ദാനം ചെയ്യുന്നു, ലോക്ക് ദി ക്ലോക്ക് ആനുകൂല്യത്തോടെ എൻട്രി പ്രായത്തിനനുസരിച്ച് പ്രീമിയം ലോക്ക് ചെയ്യുന്നു, കൂടാതെ ബൂസ്റ്റർ ആനുകൂല്യത്തോടെ ഉപയോഗിക്കാത്ത ഇൻഷ്വർ ചെയ്ത തുക അപരിമിതമായ തവണ ഭാവിയിലേക്കായി മാറ്റി വയ്ക്കാം. ബ്രോൻസ്, സിൽവർ, ഗോൾഡ്, ബ്രോൺസ് +, സിൽവർ+, ഗോൾഡ്+, ഡയമണ്ട്, പ്ലാറ്റിനം, ടൈറ്റാനിയം എന്നിങ്ങനെ ഒമ്പത് വേരിയന്റുകളിൽ ഇത് ലഭ്യമാണ്.
ഓറിയൻ്റൽ ഹാപ്പി ഫാമിലി ഫ്ലോട്ടർ പ്ലാൻ, മുഴുവൻ കുടുംബത്തിൻ്റെയും ആരോഗ്യ സംരക്ഷണ ചെലവുകൾ വഹിക്കുന്നതിന് അനുയോജ്യമായ രീതിയിൽ തയ്യാറാക്കിയതാണ്. സിൽവർ, ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം എന്നീ നാല് വേരിയന്റുകളിലായാണ് പ്ലാൻ വരുന്നത്.
രഹേജ ഹെൽത്ത് QUBE ഇൻഷുറൻസ് പ്ലാൻ, മുൻകൂട്ടിക്കാണാത്തതോ ആസൂത്രിതമായതോ ആയ ആശുപത്രിവാസത്തിന്റെ സമയത്ത് ഉപഭോക്താക്കൾക്ക് സമഗ്രമായ മെഡിക്കൽ കവറേജ് നൽകുന്നു. ബേസിക്, കോംപ്രിഹെൻസീവ്, സൂപ്പർ സേവർ, എ ലാ കാർട്ടെ എന്നിങ്ങനെ നാല് വേരിയന്റുകളിൽ ഇത് ലഭ്യമാണ്.
റിലയൻസ് ഹെൽത്ത് ഗയിൻ പോളിസി വൈവിധ്യമാർന്ന പുതിയ കാലത്തെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു, അതേസമയം ഉപഭോക്താക്കളെ അവരുടെ ആരോഗ്യ ആവശ്യകതകൾ നിറവേറ്റുന്നതിനായി അവരുടെ പ്ലാനുകൾ ഇഷ്ടാനുസൃതമാക്കാൻ അനുവദിക്കുന്നു. പ്ലസ്, പവർ, പ്രൈം എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് പ്ലാൻ വരുന്നത്.
റോയൽ സുന്ദരം നെക്സ്റ്റ് ജൻ ഹെൽത്ത് ഇൻഷുറൻസ് എന്നത് ഉപഭോക്താക്കളെ അവരുടെ ആരോഗ്യ സംരക്ഷണത്തിൻ്റെ ചുമതല ഏറ്റെടുക്കാനും അവർക്ക് ആവശ്യമായ കവറേജ് തിരഞ്ഞെടുക്കാനും അനുവദിക്കുന്ന ഒരു തരത്തിലുള്ള ആരോഗ്യ പദ്ധതിയാണ്.
നിങ്ങളുടെ മുഴുവൻ കുടുംബത്തിൻ്റെയും ചികിത്സാ ചെലവുകളും ഉൾക്കൊള്ളുന്ന ഒരു സമഗ്ര ആരോഗ്യ പദ്ധതിയാണ് SBI ആരോഗ്യ സുപ്രീം. പ്രോ, പ്ലസ്, പ്രീമിയം എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് പോളിസി വരുന്നത്.
സ്റ്റാർ സ്മാർട്ട് ഹെൽത്ത് പ്രോ പ്ലാൻ പോളിസി ഉടമയ്ക്ക് ആവശ്യമായ പരിരക്ഷയ്ക്ക് വേണ്ടി മാത്രം പണം നൽകാൻ അനുവദിക്കുന്നു, അവരുടെ അനുയോജ്യമായ ആരോഗ്യ പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ അവർക്ക് കൂടുതൽ ഫ്ലെക്സിബിലിറ്റി ലഭിക്കുന്നു.
ടാറ്റ AIG മെഡികെയർ പ്ലസ് പോളിസി ഉടമകൾക്ക് അവരുടെ ബേസ് പോളിസിയുടെ തീരുമ്പോൾ സാമ്പത്തിക സഹായം നൽകുന്ന ഒരു ടോപ്പ്-അപ്പ് ആരോഗ്യ ഇൻഷുറൻസ് പ്ലാനാണ്. തിരഞ്ഞെടുത്ത ഇൻഷുറൻസ് തുകയെ ആശ്രയിച്ച് കിഴിവ് ഓപ്ഷനുകൾ ₹2 ലക്ഷം മുതൽ ₹20 ലക്ഷം വരെയായിരിക്കാം.
യുണൈറ്റഡ് ഇന്ത്യ ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻഒരു വ്യക്തിയുടെ ആസൂത്രിതമായ അല്ലെങ്കിൽ അടിയന്തിര വൈദ്യചികിത്സയിൽ നിന്ന് ഉണ്ടാകുന്ന ആരോഗ്യ സംരക്ഷണ ചെലവുകൾ ഉൾക്കൊള്ളുന്നു. പ്ലാറ്റിനം, ഗോൾഡ്, സീനിയർ സിറ്റിസൺ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഇത് ലഭ്യമാണ്.
രോഗമോ പരിക്കോ മൂലമുണ്ടാകുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും ചികിത്സാ ചെലവുകൾ നികത്തുന്നതിനാണ് യൂണിവേഴ്സൽ സോംപോ കംപ്ലീറ്റ് ഹെൽത്ത് കെയർ ഇൻഷുറൻസ് പ്ലാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്
സുനോ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ആകസ്മികമോ ആസൂത്രിതമോ ആയ ആശുപത്രിവശം ആവശ്യമായി വരുന്ന വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും വിപുലമായ പരിരക്ഷ നൽകുന്നു. പോളിസി മൂന്ന് വേരിയന്റുകളിൽ വരുന്നു - സിൽവർ, ഗോൾഡ്, പ്ലാറ്റിനം
Ans: ഇന്ത്യയിലെ മികച്ച ആരോഗ്യ ഇൻഷുറൻസ് കമ്പനിയെ തിരഞ്ഞെടുക്കുന്നതിന് ഇനിപ്പറയുന്ന ടിപ്സ് ശ്രദ്ധിക്കാവുന്നതാണ് :
Ans: നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഏറ്റവും അനുയോജ്യമായ ആരോഗ്യ പ്ലാൻ തിരഞ്ഞെടുക്കുന്നതിന്, ഇനിപ്പറയുന്ന കാര്യങ്ങൾ നിങ്ങളുടെ മനസ്സിൽ സൂക്ഷിക്കുക:
*We will respond in the first instance within 30 minutes of the customers contacting us. 30-minute claim support service is for the purpose of giving reasonable assistance to the policyholder in pursuance of the claim. Settlement of claim (including cashless claim) is the responsibility of the insurer as per policy terms and conditions. The 30- minute claim support is subject to our operations not being impacted by a system failure or force majeure event or for reasons beyond our control. For further details, 24x7 Claims Support Helpline can be reached out at 1800-258-5881.
*Product information is authentic and solely based on the information received from the Insurer. Policybazaar is acting only as a facilitator and claims settlement shall be at the sole discretion of the Insurer. Policybazaar does not provide any medical or surgical advice or diagnosis and is not responsible for your interactions / treatment by a medical practitioner/hospital. Please consult a registered medical practitioner for any medical or surgical advice. The Information that you obtain or receive from Policybazaar, and its employees, or otherwise on the Website is for informational purposes only. As per the Insurance guidelines, you are allowed to cancel the policy with-in 30 days from the date of Issuance of policy.This option is available incase of policies with a term of one year or more.
*All the health insurance plans cover hospitalization expenses including COVID-19 treatment cover up to the specified limits. You can also buy specific COVID-19 health insurance policies such as Corona Kavach Policy and Corona Rakshak policy.
**All savings and online discounts are provided by insurers as per IRDAI approved insurance plans. #Tax Benefits are subject to changes in tax laws. GST Exemptions depend on fulfilment of qualification criteria and submission of relevant documents.
*₹1748/month is the starting price for a 1 crore health insurance for an 18-year-old male, with no pre-existing diseases. Discount on renewal premium is subject to the number of wellness points earned in the health insurance policy. For more details about the plans, please read the sale brochure carefully to get upto 100% discount on renewal premium.
*₹400/month is the starting price for ₹ 5 lakh Health insurance for a 30 year old male & 29 years old female, living in Delhi with no pre-existing diseases
*₹541/month is the starting price for ₹ 10 lakh Health insurance for a 30 year old male & 29 years old female, living in Delhi with no pre-existing diseases
*₹762/month is the starting price for ₹ 1 Crore Health insurance for a 30 year old male & 29 years old female, living in Delhi with no pre-existing diseases
*₹243/month(₹ 8/day) is the starting price for a 5 lakh health insurance for a 20-year-old male, non-smoker, living in Bengaluru with no pre-existing diseases
*₹2020/month is the starting price for ₹ 1 Cr Health insurance for a 50 year old male & 50 years old female, living in Bangalore with no pre-existing diseases rounded off to nearest 10.
*₹390/month (₹13 per day) is starting price for 1 cr. Health insurance for 25 years old male, with pre-existing diseases, residing from tier 1 city rounded off to the nearest 10.
*No medical tests are required unless requested by the insurer’s underwriter. In-case of pre-existing diseases relevant medical proof would be required as per the terms and condition of the policy opted.
*The values taken for effective cost calculation are indicative values and may change as per the selected plan.
*Coverage upto double the amount of Sum Insured is available on certain covers for a minimum plan of Rs. 5 Lakh on the first claim only to an individual of upto 45 years of age with no pre-existing diseases. The benefit is available with or without extra cost depending on the plan chosen.
*Coverage of pre-existing diseases is provided by insurer as per their underwriting policy.
*The scope of coverage may vary from plan to plan.
~Source: Google Review Rating available on:- http://bit.ly/3J20bXZ
##On ground claim assistance is available in 114 cities
Tax Benefits are subject to changes in tax laws. GST Exemption depends on fulfilment of qualification criteria and submission of relevant documents as required by the insurers. For more details on risk factors, terms and conditions, please read the sales brochure and applicable rules and regulation carefully before concluding a sale.
STANDARD TERMS AND CONDITIONS APPLY. For more details on risk factors, terms and conditions, please read the sales brochure carefully before concluding a sale.
Policybazaar is a registered Composite Broker |Registration No. 742, Valid till 09/06/2024, License category- Composite Broker| Visitors are hereby informed that their information submitted on the website may be shared with insurers.
Policybazaar Insurance Brokers Private Limited | CIN: U74999HR2014PTC053454 | Registered Office - Plot No.119, Sector - 44, Gurgaon, Haryana - 122001 Contact Us | Legal and Admin Policies
© Copyright 2008-2024 policybazaar.com. All Rights Reserved.
Insurance
Calculators
Policybazaar Insurance Brokers Private Limited CIN: U74999HR2014PTC053454 Registered Office - Plot No.119, Sector - 44, Gurugram - 122001, Haryana Tel no. : 0124-4218302 Email ID: enquiry@policybazaar.com
Policybazaar is registered as a Composite Broker | Registration No. 742, Registration Code No. IRDA/ DB 797/ 19, Valid till 09/06/2027, License category- Composite Broker
Visitors are hereby informed that their information submitted on the website may be shared with insurers.Product information is authentic and solely based on the information received from the insurers.
BEWARE OF SPURIOUS PHONE CALLS AND FICTITIOUS / FRAUDULENT OFFERS IRDAI or its officials do not involve in activities like selling insurance policies, announcing bonus or investment of premiums. Public receiving such phone calls are requested to lodge a police complaint.
© Copyright 2008-2025 policybazaar.com. All Rights Reserved.