കുടുംബങ്ങൾക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ

ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ ആവശ്യമായ വൈദ്യ സഹായം ലഭ്യമാകണമെങ്കിൽ നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത അനിവാര്യമാണ്. കുടുംബ ആരോഗ്യ ഇൻഷുറൻസ് നിങ്ങളുടെ മുഴുവൻ കുടുംബത്തിനും ഒരു വ്യക്തിഗത അല്ലെങ്കിൽ ഫ്ലോട്ടർ അടിസ്ഥാനത്തിൽ ഇൻഷ്വർ ചെയ്ത തുകയുപയോഗിച്ച്‌ അടിയന്തിര ഘട്ടങ്ങളിൽ ഉണ്ടാകുന്ന ചികിത്സാ ചെലവുകൾക്ക് പിന്തുണയും പരിരക്ഷയും നൽകുന്നു. Policybazaar.com ആകർഷകമായ ആനുകൂല്യങ്ങൾ, പണരഹിത ആശുപത്രികളുടെ ഒരു വലിയ ശൃംഖല, വേഗത്തിലുള്ള ക്ലെയിം സെറ്റിൽമെന്റ് എന്നിവയുള്ള വൈവിധ്യമാർന്ന കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു.

Read More

Policybazaar exclusive benefits
30 minutes claim support##
(In 120+ cities)
Relationship manager
For every customer
24*7 claims assistance
In 30 mins. guaranteed*
Instant policy issuance
No medical tests~
People trust Policybazaar^
7.7 crore
Registered consumers
50
Insurance partners
4.2 crore
Policies sold
Policybazaar is one of India's leading digital insurance platform
0%
ഇനി എല്ലാ ആശുപത്രികളിലും പണരഹിത ചികിത്സാ സൗകര്യം!

Select members you want to insure

  • More Members
  • Back
    Continue
    By clicking on “Continue”, you agree to our Privacy Policy and Terms of use
    Maximum child sum can be 4
    This will help us calculate the premium & discounts for your family
    Previous step
    Continue
    This will help us to find the network of Cashless Hospitals in your city

      Popular Cities

      Previous step
      Continue
      Get to plans directly next time you visit us
      Please provide your active international number
      Previous step
      Continue
      We will find you the plans that cover your condition.

      Do any member(s) have any existing illnesses for which they take regular medication?

      Get updates on WhatsApp

      Previous step

      When did you recover from Covid-19?

      Some plans are available only after a certain time

      Previous step

      എന്താണ് കുടുംബ ആരോഗ്യ ഇൻഷുറൻസ്?

      ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ തന്നെ നിങ്ങളുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തുന്ന തരത്തിലുള്ള മെഡിക്കൽ ഇൻഷുറൻസാണ് കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ. ഈ പ്ലാനിൽ, ഒരു പ്രത്യേക ഇൻഷുറൻസ് തുക, എല്ലാവരും ഒരേ സമയം രോഗികളാകില്ല എന്ന പ്രതീക്ഷയോടെ കുടുംബങ്ങളുടെ എല്ലാവരുടെയും പരിരക്ഷയ്ക്കായി പങ്ക് വയ്ക്കപ്പെടുന്നു. മിക്ക കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളും പണരഹിത ആശുപത്രിവാസത്തിനായുള്ള സൗകര്യങ്ങൾ, പ്രസവാനുകൂല്യങ്ങൾ, ആശുപത്രിവാസത്തിന് മുൻപും ശേഷവുമുള്ള ചെലവുകൾ എന്നിവയുടെ പരിരക്ഷ പോളിസിയിൽ ഉൾപ്പെടുത്തി വാഗ്ദാനം ചെയ്യുന്നു

      2023ൽ ഇന്ത്യയിൽ ലഭ്യമാകുന്ന കുടുംബങ്ങൾക്കായുള്ള മികച്ച ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ

      നിങ്ങളുടെ കുടുംബത്തിന് വേണ്ട മെഡിക്ലെയിം പോളിസി Policybazaar.com-ലൂടെ വാങ്ങുന്നത് എളുപ്പമാക്കുന്നതിന്, ഇന്ത്യയിലെ മുൻനിര ആരോഗ്യ ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള മികച്ച കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളിൽ ചിലതാണ് ഞങ്ങൾ വിശദീകരിക്കുന്നത്, നമുക്ക് ഇവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം:

      കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ ഇൻഷ്വർ ചെയ്ത തുക
      (രൂപയിൽ)
      പ്രധാന ആനുകൂല്യങ്ങൾ
      ആദിത്യ ബിർള ആക്ടിവ് ഹെൽത്ത് പ്ലാറ്റിനം പ്ലാൻ 2 ലക്ഷം മുതൽ 2 കോടി വരെ ദൈനംദിന പരിചരണ നടപടിക്രമങ്ങൾ
      ഇൻപേഷ്യന്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ
      OPD പരിരക്ഷ
      വീട്ടിൽ വച്ചുള്ള ചികിത്സ
      അമിതവണ്ണത്തിനുള്ള ചികിത്സ
      ബജാജ് അലിയൻസ് ഹെൽത്ത് ഗാർഡ് പ്ലാൻ 5 ലക്ഷം മുതൽ 1 കോടി വരെ ആശുപത്രിവാസത്തിന് മുൻപുള്ള ചെലവുകൾ
      റോഡ് ആംബുലൻസ് നിരക്കുകൾ
      പ്രതിരോധ ആരോഗ്യ പരിശോധന
      മറ്റേണിറ്റി ചെലവുകൾ
      ബാരിയാട്രിക് സർജറി പരിരക്ഷ
      കെയർ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ 5 ലക്ഷം മുതൽ 6 കോടി വരെ മറ്റേണിറ്റി പരിരക്ഷ
      ഇൻപേഷ്യന്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ
      അവയവ ദാതാവിന്റെ ചെലവുകൾ
      പ്രതിദിന അലവൻസ്
      വാർഷിക ആരോഗ്യ പരിശോധന
      ചോളമണ്ഡലം ഹെൽത്ത് ലൈൻ ഇൻഷുറൻസ് പ്ലാൻ 2 ലക്ഷം മുതൽ 25 ലക്ഷം വരെ അടിയന്തര ആംബുലൻസ് ചെലവുകൾ
      ആശുപത്രിവാസത്തിനുള്ള ചെലവുകൾ
      മറ്റേണിറ്റി പരിരക്ഷ
      വിപുലീകരിച്ച ആശുപത്രിവാസ അലവൻസ്
      ഔട്ട്പേഷ്യന്റ് ചെലവുകൾ (ഡെന്റൽ, ഹിയറിംഗ് എയ്ഡ്, കോൺടാക്റ്റ് ലെൻസ് & കണ്ണടകൾ)
      ഡിജിറ്റ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ 2 ലക്ഷം മുതൽ 3 കോടി വരെ ആശുപത്രിവാസത്തിന് മുൻപുള്ള ചെലവുകൾ
      പ്രസവാനുകൂല്യങ്ങൾ
      ഇൻപേഷ്യന്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ
      മാനസിക രോഗം പരിരക്ഷ
      ലോകവ്യാപകമായുള്ള കവറേജ്
      ഫ്യൂച്ചർ ജനറലി ഹെൽത്ത് സുരക്ഷ പ്ലാൻ 50,000 മുതൽ 10 ലക്ഷം വരെ ആംബുലൻസ് ചാർജുകൾ
      ദൈനംദിന പരിചരണം
      ഇൻപേഷ്യന്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ
      ആശുപത്രിവാസത്തിന് മുൻപുള്ള ചെലവുകൾ
      രോഗിയുടെ പരിചരണം ആനുകൂല്യം
      HDFC ERGO മൈ ഹെൽത്ത് സുരക്ഷ പ്ലാൻ 1 ലക്ഷം മുതൽ 5 കോടി വരെ ഹോം ഹെൽത്ത് കെയർ
      ഇതര ചികിൽസ
      റോഡ് ആംബുലൻസ് സേവനം
      ഇൻപേഷ്യന്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ
      അവയവ ദാതാവിന്റെ പരിരക്ഷ
      IFFCO ടോക്കിയോ ഫാമിലി ഹെൽത്ത് പ്രൊട്ടക്റ്റർ പ്ലാൻ 5 ലക്ഷം മുതൽ 30 ലക്ഷം വരെ ആശുപത്രിവാസത്തിനുള്ള ചെലവുകൾ2
      വാക്സിനേഷൻ ചെലവുകൾ
      ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷൻ
      പ്രതിദിന അലവൻസ്
      അടിയന്തര സഹായ സേവനങ്ങൾ
      കൊട്ടക് മഹീന്ദ്ര ഹെൽത്ത് കെയർ പ്ലാൻ 2 ലക്ഷം മുതൽ 25 ലക്ഷം വരെ ഇൻപേഷ്യന്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ
      സൗജന്യ ആരോഗ്യ പരിശോധന
      ആംബുലൻസ് കവർ
      ആശുപത്രിവാസത്തിന് മുൻപുള്ള ചെലവുകൾ
      ദൈനംദിന പരിചരണ നടപടിക്രമങ്ങൾ
      ലിബർട്ടി സെക്യൂർ ഹെൽത്ത് കണക്ട് പ്ലാൻ 2 ലക്ഷം മുതൽ 15 ലക്ഷം വരെ അടിയന്തര പ്രാദേശിക റോഡ് ആംബുലന്സ് നിരക്കുകൾ
      ആശുപത്രിവാസത്തിന് മുൻപുള്ള ചെലവുകൾ
      പ്രതിദിന ക്യാഷ് അലവൻസ്
      ദൈനംദിന പരിചരണ നടപടിക്രമങ്ങൾ
      ഇൻപേഷ്യന്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ
      മാഗ്മ HDI വൺ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ 2 ലക്ഷം മുതൽ 1 കോടി വരെ ആശുപത്രിവാസത്തിനുള്ള ചെലവുകൾ
      സുഖം പ്രാപിക്കുന്നത് വരെയുള്ള ആനുകൂല്യം
      പ്രസവാനുകൂല്യങ്ങൾ
      IVF ചികിത്സ
      മാനസികരോഗ ചികിത്സ
      മണിപ്പാൽസിഗ്ന പ്രോഹെൽത്ത് ഇൻഷുറൻസ് പ്ലാൻ 2.5 ലക്ഷം മുതൽ 1 കോടി വരെ ഇൻപേഷ്യന്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ
      മറ്റേണിറ്റി ചെലവുകൾ
      ആഗോളവ്യാപകമായുള്ള എമർജൻസി കവർ
      ഗുരുതരമായ രോഗത്തെക്കുറിച്ച് വിദഗ്ധ അഭിപ്രായം
      ആരോഗ്യ പരിപാലന ആനുകൂല്യം
      നാഷണൽ പരിവാർ മെഡിക്ലെയിം പ്ലാൻ (ഫ്ലോട്ടർ) 1 ലക്ഷം മുതൽ 10 ലക്ഷം വരെ ആശുപത്രിവാസത്തിന് മുൻപുള്ള ചെലവുകൾ
      രോഗാതുരമായ അമിതവണ്ണത്തിനുള്ള ചികിത്സ
      മാനസിക രോഗം പരിരക്ഷ
      വന്ധ്യത പരിരക്ഷ
      കായിക അപകടങ്ങൾ സംബന്ധിച്ച ചികിത്സാ പരിരക്ഷ
      ന്യൂ ഇന്ത്യ അഷ്വറൻസ് ഫ്ലോട്ടർ മെഡിക്ലെയിം പ്ലാൻ 2 ലക്ഷം മുതൽ 15 ലക്ഷം വരെ ആശുപത്രിവാസത്തിനുള്ള ചെലവുകൾ
      ഹോസ്പിറ്റൽ കാഷ് ആനുകൂല്യം
      അടിയന്തര പരിചരണം ആനുകൂല്യം
      ജനിതക വൈകല്യ ചികിത്സ
      മാനസിക രോഗം പരിരക്ഷ
      നിവ ബുപ (മുമ്പ് മാക്സ് ബുപ എന്നറിയപ്പെട്ടിരുന്നു) ഹാർട്ട്ബീറ്റ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ 5 ലക്ഷം മുതൽ 1 കോടി വരെ പ്രസവാനുകൂല്യങ്ങൾ
      ഇൻപേഷ്യന്റ് പരിചരണം
      ഇതര ചികിൽസ
      മാനസിക രോഗ ചികിത്സ
      HIV AIDS ചികിത്സ
      ഓറിയന്റൽ ഹാപ്പി ഫാമിലി ഫ്ലോട്ടർ പോളിസി 2 ലക്ഷം മുതൽ 20 ലക്ഷം വരെ മറ്റേണിറ്റി ചെലവുകൾ
      ആശുപത്രിവാസത്തിന് മുൻപും ശേഷവുമുള്ള ചെലവുകൾ
      മാനസിക രോഗ ചികിത്സ
      ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷൻ
      OPD ചികിത്സ
      രഹേജ ഹെൽത്ത് QuBE ഇൻഷുറൻസ് പ്ലാൻ 1 ലക്ഷം മുതൽ 50 ലക്ഷം വരെ ആരോഗ്യ പരിശോധന
      ഇൻപേഷ്യന്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ
      അവയവ ദാതാവിന്റെ ആനുകൂല്യം
      പ്രതിദിന അലവൻസ്
      മെഡിക്കൽ ഇതര ചെലവുകൾ
      റിലയൻസ് ഹെൽത്ത് ഇൻഫിനിറ്റി പ്ലാൻ 3 ലക്ഷം മുതൽ 5 കോടി വരെ ആശുപത്രിവാസത്തിന് മുൻപുള്ള ചെലവുകൾ
      ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷൻ
      അമ്മയ്ക്കും കുഞ്ഞിനുമുള്ള പരിചരണ ആനുകൂല്യം
      ഡബിൾ കവർ ആനുകൂല്യം
      OPD പരിരക്ഷ
      റോയൽ സുന്ദരം ഫാമിലി പ്ലസ് പ്ലാൻ 2 ലക്ഷം മുതൽ 50 ലക്ഷം വരെ ദൈനംദിന പരിചരണ നടപടിക്രമങ്ങൾ
      ഇൻപേഷ്യന്റ് പരിചരണം
      പ്രസവാനുകൂല്യങ്ങൾ
      വീട്ടിൽ നിന്നും അടിയന്തരമായി നീക്കം ചെയ്യാനുള്ള പരിരക്ഷ
      അമ്മമാർക്ക് പോഷകാഹാര അലവൻസ്
      SBI സൂപ്പർ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ 3 ലക്ഷം മുതൽ 2 കോടി വരെ ആശുപത്രിവാസത്തിനുള്ള ചെലവുകൾ
      മറ്റേണിറ്റി ചെലവുകൾ
      OPD പരിരക്ഷ
      റിക്കവറി ആനുകൂല്യങ്ങൾ
      ആഗോള പരിരക്ഷ
      സ്റ്റാർ ഫാമിലി ഹെൽത്ത് ഒപ്ടിമ ഇൻഷുറൻസ് പ്ലാൻ 3 ലക്ഷം മുതൽ 25 ലക്ഷം വരെ ദൈനംദിന പരിചരണ നടപടിക്രമങ്ങൾ
      ആശുപത്രിവാസത്തിന് മുൻപുള്ള ചെലവുകൾ
      അസിസ്റ്റഡ് റീപ്രൊഡക്ഷൻ ചികിത്സ
      നവജാത ശിശു പരിരക്ഷ
      ആയുഷ് ചികിത്സ
      ടാറ്റ AIG മെഡികെയർ പ്രീമിയർ പ്ലാൻ 5 ലക്ഷം മുതൽ 50 ലക്ഷം വരെ ഇൻപേഷ്യന്റ് ചികിൽസ
      കൺസ്യൂമബിൾസ് സംബന്ധമായ ആനുകൂല്യങ്ങൾ
      വാക്സിനേഷൻ കവർ
      മറ്റേണിറ്റി പരിരക്ഷ
      ഉയര്ന്ന നിലവാരമുള്ള രോഗനിർണ്ണയത്തിനായുള്ള പരിരക്ഷ
      യുണൈറ്റഡ് ഇന്ത്യ ഫാമിലി മെഡികെയർ പ്ലാൻ 3 ലക്ഷം മുതൽ 25 ലക്ഷം വരെ ആരോഗ്യ പരിശോധന
      ആശുപത്രിവാസത്തിന് മുൻപുള്ള ചെലവുകൾ
      ആധുനിക ചികിത്സകൾ
      ദൈനംദിന പരിചരണം
      അവയവ ദാതാവിന്റെ ചെലവുകൾ
      യൂണിവേഴ്സൽ സോംപോ കംപ്ലീറ്റ് ഹെൽത്ത് കെയർ ഇൻഷുറൻസ് പ്ലാൻ 1 ലക്ഷം മുതൽ 50 ലക്ഷം വരെ അമ്മയ്ക്കും കുഞ്ഞിനുമുള്ള പരിചരണ ആനുകൂല്യം
      OPD കൺസൾറ്റേഷൻ ആനുകൂല്യങ്ങൾ
      ഇൻപേഷ്യന്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ
      ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷൻ
      സുഖം പ്രാപിക്കുന്നത് വരെയുള്ള ആനുകൂല്യം
      സുനോ (മുമ്പ് എഡൽവെയ്സ്) ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ 1 ലക്ഷം മുതൽ 1 കോടി വരെ >പ്രസവാനുകൂല്യങ്ങൾ
      റിക്കവറി ആനുകൂല്യങ്ങൾ
      ആശുപത്രിവാസത്തിനുള്ള ചെലവുകൾ
      ആരോഗ്യ പരിശോധന
      ഗുരുതര രോഗ പരിരക്ഷ
      കൂടുതൽ പ്ലാനുകൾ കാണൂ

      *നിരാകരണം: പോളിസിബസാർ ഏതെങ്കിലും പ്രത്യേക ഇൻഷുൻസ് ദാതാവിനെയോ അല്ലെങ്കിൽ ഏതെങ്കിലും ദാതാവിൽ നിന്നുമുള്ള ഇൻഷുറൻസ് ഉൽപ്പന്നത്തെയോ അംഗീകരിക്കുകയോ വിലയിരുത്തുകയോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല.

      നിങ്ങളുടെ കുടുംബത്തിനായുള്ള ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ വാങ്ങുന്നതിന്റെ പ്രയോജനങ്ങൾ

      ഇൻഷ്വർ ചെയ്ത കുടുംബാംഗങ്ങൾക്ക് കുടുംബങ്ങൾക്കുള്ള ഫ്ലോട്ടർ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ ഉപയോഗിച്ച് നിരവധി ആനുകൂല്യങ്ങൾ നേടാനാകും. ഉദാഹരണത്തിന്, ഒരൊറ്റ പോളിസിക്ക് കീഴിൽ എല്ലാ കുടുംബാംഗങ്ങൾക്കും അവരുടെ പ്രായം പരിഗണിക്കാതെ നിങ്ങൾക്ക് പരിരക്ഷ ലഭിക്കും. ഒരു കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ വാങ്ങുന്നതിന്റെ പ്രധാന നേട്ടങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം:

      1. ആശുപത്രി വാസത്തിനുള്ള ചെലവുകൾക്ക് സമ്മർദ്ദ രഹിതമായ പരിരക്ഷ

        ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണെങ്കിൽ , ഇൻഷ്വർ ചെയ്ത കുടുംബാംഗത്തിന് വ്യക്തിഗത ആരോഗ്യ പ്ലാനുകളിലെന്നപോലെ ഇൻഷുറൻസ് ദാതാക്കളുടെ നെറ്റ്‌വർക്കിൽ ഉൾപ്പെടുന്ന ഹോസ്പിറ്റലുകളിൽ നിന്നും പണരഹിതമായ ചികിത്സ ലഭിക്കും. ഈ രീതിയിൽ, നിങ്ങളുടെ എല്ലാ കുടുംബാംഗങ്ങൾക്കും അവരുടെ ചികിത്സ നടപടികളിൽ വിട്ടുവീഴ്ച ചെയ്യാതെ വൈദ്യസഹായമ സംബന്ധിച്ച സാമ്പത്തിക പിന്തുണയ്ക്ക് അർഹത നേടാനാകും.

      2. ഒരേ പ്ലാനിൽ തന്നെ രക്ഷിതാക്കൾക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നേടുക

        പല ആരോഗ്യ ഇൻഷുറൻസ് കമ്പനികളും അധിക പ്രീമിയം വാങ്ങാതെ തന്നെ ഒരു കുടുംബാരോഗ്യ പ്ലാനിനു കീഴിൽ തന്നെ കീഴിൽ മാതാപിതാക്കളെയും നിങ്ങളുടെ പങ്കാളിയുടെ മാതാപിതാക്കളെയും ഉൾപ്പെടുത്താൻ സൗകര്യമൊരുക്കുന്നു. നിങ്ങളുടെ മാതാപിതാക്കളുടെയും പങ്കാളിയുടെ മാതാപിതാക്കളുടെയും ആരോഗ്യം ഒരു പ്ലാൻ പ്രകാരം തന്നെ നിങ്ങൾക്ക് സുരക്ഷിതമാക്കാം.

      3. താങ്ങാനാവുന്ന പ്രീമിയം

        കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളിൽ നിങ്ങളുടെ എല്ലാ കുടുംബാംഗങ്ങൾക്കും വ്യക്തിഗത പ്രീമിയം അടയ്‌ക്കേണ്ട ആവശ്യമില്ലാത്തതിനാൽ, താങ്ങാനാവുന്ന പ്രീമിയത്തിൽ നിങ്ങളുടെ പങ്കാളിയെയും കുട്ടിയെയും മാതാപിതാക്കളെയും ഒരേ പ്ലാനിന് കീഴിൽ പരിരക്ഷിക്കാം. എന്നിരുന്നാലും, നിങ്ങളുടെ മാതാപിതാക്കളുടെ പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് വ്യക്തിഗത ആരോഗ്യ പരിരക്ഷ കൂടി വാങ്ങാൻ നിർദ്ദേശിക്കുന്നു.

      4. കുടുംബത്തിലെ പുതിയ അംഗങ്ങളെ എളുപ്പത്തിൽ ഇൻഷ്വർ ചെയ്യാം

        കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളിൽ, അധിക പ്രീമിയം അടച്ചാൽ നിങ്ങൾക്ക് ഒരു പുതിയ കുടുംബാംഗത്തെ എളുപ്പത്തിൽ ചേർക്കാം. ഒരു വ്യക്തിഗത പരിരക്ഷയിൽ നിന്ന് വ്യത്യസ്തമായി, നിങ്ങളുടെ കുടുംബത്തിൽ പുതിയോരാൾ ഉണ്ടാകുമ്പോഴെല്ലാം നിങ്ങൾ പുതിയ പോളിസി എടുക്കേണ്ടതില്ല. നിലവിലുള്ള കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാനിലേക്ക് നിങ്ങളുടെ മാതാപിതാക്കളെ ചേർക്കുകയാണെങ്കിൽ, നിങ്ങളുടെ ഇൻഷുറൻസ് തുക വർദ്ധിപ്പിക്കുന്നു എന്ന് ഉറപ്പാക്കുക.

      5. ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ നികുതി ആനുകൂല്യങ്ങൾ

        ആദായ നികുതി നിയമത്തിലെ സെക്ഷൻ 80D പ്രകാരം, ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന് നികുതി ഇളവ് നൽകിയിട്ടുണ്ട്. നിങ്ങളുടെ കുടുംബത്തിനും രക്ഷിതാക്കൾക്കും വേണ്ടി നിങ്ങൾ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടയ്‌ക്കുകയാണെങ്കിൽ, നികുതി ആനുകൂല്യങ്ങൾക്ക് നിങ്ങൾ അർഹരാണ്.

      ഒരു കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാനിന് കീഴിൽ എന്തെല്ലാമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?

      കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾക്ക് കീഴിൽ ലഭ്യമായ ഏറ്റവും സാധാരണമായ പരിരക്ഷ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം:

      • ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന വ്യക്തിയുടെ ചെലവുകൾ- ഒരു അസുഖം അല്ലെങ്കിൽ ആകസ്മികമായ പരിക്ക് കാരണം 24 മണിക്കൂറിൽ കൂടുതൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഏതെങ്കിലും ചികിത്സാ ചെലവുകൾ പരിരക്ഷിതമാണ്.
      • ദൈനം ദിന പരിചരണ നടപടിക്രമങ്ങൾ- 24 മണിക്കൂറിൽ താഴെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ഡേ കെയർ നടപടിക്രമങ്ങളുടെ ചെലവ് ഇത് ഉൾക്കൊള്ളുന്നു.
      • ആംബുലൻസ് ചാർജുകൾ- മെഡിക്കൽ എമർജൻസി സമയത്ത് ആശുപത്രിയിലേക്ക് ആംബുലൻസ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ചെലവുകൾ പരിരക്ഷിക്കപ്പെടുന്നു.
      • ആശുപത്രിവാസത്തിന് മുമ്പും ശേഷവുമുള്ള ചെലവുകൾ - ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് മുമ്പും (മെഡിക്കൽ ഇൻവെസ്റ്റിഗേഷൻ, ടെസ്റ്റുകൾ മുതലായവ) ഡിസ്ചാർജ് ചെയ്തതിന് ശേഷവും (ഫോളോ-അപ്പ് കൺസൾട്ടേഷൻ മുതലായവ) ചിലവുകൾ നിശ്ചിത ദിവസങ്ങൾ വരെ പരിരക്ഷിക്കപ്പെടും.
      • മെറ്റേണിറ്റി പരിരക്ഷ- മിക്ക കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളും ഗർഭധാരണവുമായി ബന്ധപ്പെട്ട ചെലവുകളും നവജാത ശിശുക്കളുടെ ചെലവുകളും ഉൾക്കൊള്ളുന്ന മെറ്റേണിറ്റി പരിരക്ഷയോട് കൂടിയാണ് വരുന്നത്.
      • അവയവ ദാതാവിന്റെ ചെലവുകൾ- ഇത് ഒരു അവയവം ലഭ്യമാക്കുന്നതിനുള്ള ചെലവും അവയവം മാറ്റിവയ്ക്കൽ നടത്തുമ്പോൾ ദാതാവുമായി ബന്ധപ്പെട്ട ചെലവുകളും ഉൾക്കൊള്ളുന്നു.
      • ആയുഷ് ചികിൽസ- ആയുർവേദം, ഹോമിയോപ്പതി, യോഗ, സിദ്ധ, യുനാനി എന്നിവയിലൂടെയുള്ള ചികിൽസ ലഭിക്കുന്നതിന് വേണ്ടി വരുന്ന ഏതെങ്കിലും ആശുപത്രിവാസത്തിനായുള്ള ചെലവുകൾ പരിരക്ഷിക്കപ്പെടുന്നു.
      • ഡൊമിസിലിയറി ട്രീറ്റ്‌മെന്റ്- ഒരു ഡോക്ടറുടെ ഉപദേശപ്രകാരം വീട്ടിലിരുന്ന് ചികിത്സ നേടുമ്പോൾ ഉണ്ടാകുന്ന ചികിത്സാ ചെലവുകൾ ഇത് നൽകുന്നു.
      • ഡെയ്‌ലി ക്യാഷ് അലവൻസ്- ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്തുള്ള പ്രതിദിന സാന്ദർഭിക ചെലവുകൾ നികത്താൻ പോളിസി ഉടമകൾക്ക് ഡെയ്ലി ഹോസ്പിറ്റൽ ക്യാഷ് അലവൻസ് നൽകുന്നു.
      • മാനസിക രോഗ കവർ- മിക്ക കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളും വിഷാദം, ഉത്കണ്ഠ, സ്കീസോഫ്രീനിയ തുടങ്ങിയ മാനസിക രോഗങ്ങൾക്ക് പരിരക്ഷ നൽകുന്നു.

      *IRDAI അംഗീകരിച്ച ഇൻഷുറൻസ് പ്ലാൻ അനുസരിച്ച് എല്ലാ സമ്പാദ്യങ്ങളും ഇൻഷുറൻസ് ദാതാവ് നൽകുന്നു. സ്വാഭാവിക നിലവാരത്തിലുള്ള നിബന്ധനകളും വ്യവസ്ഥകളും ബാധകമായിരിക്കും.

      കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാണ് നൽകുന്ന പരിരക്ഷയിൽ എന്തെല്ലാമാണ് ഉൾപ്പെടാത്തത്?

      കുടുംബത്തിന് ആരോഗ്യ ഇൻഷുറൻസ് വാങ്ങുമ്പോൾ, പോളിസിയിൽ നിന്നും ഏതെല്ലാം പരിരക്ഷ ഒഴിവാക്കുന്നുവെന്ന് വിശദമായി മനസ്സിലാക്കാൻ നിങ്ങൾ പോളിസി സംബന്ധമായ രേഖകൾ നന്നായി വായിക്കണം. കൂടാതെ, പോളിസിക്ക് കീഴിലുള്ള വെയ്റ്റിംഗ് പിരീഡുകളും പരിശോധിക്കേണ്ടതാണ്. ഇനിപ്പറയുന്ന ചികിത്സാ ചെലവുകൾ സാധാരണയായി ഇന്ത്യയിലെ കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളിൽ നിന്ന് പരിരക്ഷിക്കപ്പെടുന്നില്ല:

      • OPD ചികിത്സകളും പതിവ് മെഡിക്കൽ ചെക്കപ്പുകളും
      • ഏതെങ്കിലും സൗന്ദര്യ ചികിത്സയ്‌ക്കോ പ്ലാസ്റ്റിക് സർജറികൾക്കോ വേണ്ടി വരുന്ന ചെലവുകൾ
      • ജീവൻ രക്ഷ ഉപകരണങ്ങൾക്കുള്ള ചെലവുകൾ
      • പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ നടതെണ്ടി വരുന്ന വിദേശ ചികിത്സ
      • യുദ്ധസാഹചര്യങ്ങൾ, ആണവപ്രതികരണം, കലാപം, വിദേശ ശത്രുക്കളുടെ പ്രവൃത്തികൾ മുതലായവ മൂലമുണ്ടാകുന്ന ഏതെങ്കിലും രോഗമോ പരിക്കോ.
      • അനാശാസ്യമോ ക്രിമിനൽ പ്രവർത്തനങ്ങളിലെ പങ്കാളിത്തം മൂലമുള്ള പരിക്കോ അസുഖമോ
      • ഗർഭധാരണം, ഗർഭം അലസൽ അല്ലെങ്കിൽ ഗർഭച്ഛിദ്രം മുതലായവ സ്വമേധയാ അവസാനിപ്പിക്കൽ പോലുള്ള ഗർഭധാരണമോ പ്രസവവുമായി ബന്ധപ്പെട്ട സങ്കീർണതകൾ (പ്ലാനിൽ പരാമർശിച്ചിട്ടില്ലെങ്കിൽ).
      • വെയ്റ്റിംഗ് പിരീഡ് പൂർത്തിയാകുന്നതുവരെ നിലവിലുള്ള ഏതെങ്കിലും മെഡിക്കൽ അവസ്ഥയും പരിരക്ഷിക്കപ്പെടില്ല

      ഒരു കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ വാങ്ങുന്നതിനുള്ള യോഗ്യതാ മാനദണ്ഡം

      എല്ലാ കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാനും വ്യത്യസ്ത യോഗ്യതാ മാനദണ്ഡങ്ങളോടെയാണ് വരുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ ഒരു പ്ലാനിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യസ്തമാണെങ്കിലും, താഴെപ്പറയുന്ന പട്ടികയിൽ ഇന്ത്യയിലെ കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളുടെ പൊതുവായ യോഗ്യതാ മാനദണ്ഡങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്:

      വിഭാഗങ്ങൾ സവിശേഷതകൾ
      ഏറ്റവും കുറഞ്ഞ പ്രവേശന പ്രായം മുതിർന്നവർ - 18 വയസ്സ്
      കുട്ടികൾ-90 ദിവസം
      പരമാവധി പ്രവേശന പ്രായം മുതിർന്നവർ - 65 വയസ്സ്
      കുട്ടികൾ- 25 വയസ്സ്
      പരിരക്ഷ ലഭിക്കുന്ന കുടുംബാംഗങ്ങൾ സ്വയം, പങ്കാളി, ആശ്രിതരായ കുട്ടികൾ, ആശ്രിതരായ മാതാപിതാക്കൾ, പങ്കാളിയുടെ മാതാപിതാക്കൾ
      റിന്യൂവബിലിറ്റി ആജീവനാന്തം

      കുടുംബത്തിനായുള്ള ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ എന്തിന് ഓൺലൈനായി വാങ്ങണം?

      ഇന്ത്യയിൽ കുടുംബത്തിനായുള്ള മെഡിക്ലെയിം പോളിസികൾ ധാരാളമുണ്ട്, അത് മികച്ച പ്ലാൻ തിരഞ്ഞെടുക്കുക എന്നത് കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കി മാറ്റുന്നു. Policybazaar.com പോലുള്ള വെബ്‌സൈറ്റുകളിൽ ഓൺലൈനായി വിവിധ കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളുടെ സൗകര്യങ്ങൾ താരതമ്യം ചെയ്യുന്നതിനാൽ നിങ്ങളുടെ സമയം ലാഭിക്കാവുന്നതാണ്. ഓൺലൈനിൽ ഒരു കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ ഓൺലൈനായി വാങ്ങുന്നത് പരിഗണിക്കുന്നത് എന്തുകൊണ്ടാണ് എന്ന് സൂചിപ്പിക്കുന്ന ചില കാരണങ്ങൾ നോക്കാം:

      1. കൂടുതൽ സൗകര്യപ്രദം

        നിങ്ങളുടെ കുടുംബത്തിനായി ഓൺലൈനായി ഒരു ആരോഗ്യ ഇൻഷുറൻസ് പ്ലാൻ വാങ്ങുന്നത് സൗകര്യപ്രദമായ ഒരു പ്രക്രിയയാണ്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എവിടെയും വിവിധ പ്ലാനുകൾ താരതമ്യം ചെയ്യാം അല്ലെങ്കിൽ വിദഗ്ദ്ധോപദേശം നേടാം. കൂടാതെ, പ്ലാൻ വാങ്ങുന്ന സമയത്ത് ഒന്നിലധികം ഫോമുകൾ പൂരിപ്പിക്കുകയോ അവ സമർപ്പിക്കാൻ ക്യൂവിൽ നിൽക്കുകയോ ചെയ്യേണ്ടതില്ല.

      2. ക്വോട്ടുകൾ പെട്ടന്ന് തന്നെ ലഭിക്കുന്നു

        വിവിധ ഇൻഷുറൻസ് കമ്പനികളിൽ നിന്ന് നിങ്ങൾക്ക് തൽക്ഷണം ക്വോട്ടുകൾ ലഭിക്കുമെന്നതിനാൽ കുടുംബ ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്ന പ്രക്രിയ വളരെ വേഗത്തിലാക്കാവുന്നതാണ്. നിങ്ങളുടെ ബജറ്റിനുള്ളിൽ മികച്ച പ്ലാൻ തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുന്നതിന് ക്വോട്ടുകൾ പരസ്പരം താരതമ്യം ചെയ്യാം.

      3. സുരക്ഷിത പേയ്‌മെന്റ് മോഡുകൾ

        ലോകം ഡിജിറ്റലായി മാറിയതിനാൽ, വഞ്ചനയുടെ അപകടസാധ്യത കുറയ്ക്കുന്നതിന് പണം അല്ലെങ്കിൽ ചെക്കിനെക്കാൾ ഓൺലൈൻ പേയ്‌മെൻ്റാണ് ആളുകൾ ഇഷ്ടപ്പെടുന്നത്. കുടുംബാരോഗ്യ പദ്ധതി ഓൺലൈനായി വാങ്ങുമ്പോൾ സുരക്ഷിത പേയ്‌മെന്റ് ഗേറ്റ്‌വേകളോടുകൂടിയ ഡെബിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയ ഡിജിറ്റൽ പേയ്‌മെന്റ് ഓപ്ഷനുകൾ ലഭ്യമാണ്.

      4. പെട്ടന്ന് തന്നെ പോളിസി അനുവദിക്കൽ

        പോളിസി രേഖകൾ ലഭിക്കാൻ ആഴ്ചകളോളം കാത്തിരിക്കേണ്ടി വന്നിരിക്കുന്ന കാലം കഴിഞ്ഞു. നിങ്ങൾ ഓൺലൈനിൽ വാങ്ങുമ്പോൾ പോളിസി വളരെ പെട്ടന്ന് തന്നെ നിങ്ങളുടെ കയ്യിലെത്തുന്നു.

      5. പോളിസി സേവനങ്ങളിലേക്കുള്ള ഓൺലൈൻ ആക്സസ്

        നിങ്ങൾ ഒരു കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ വാങ്ങിക്കഴിഞ്ഞാൽ, നിങ്ങളുടെ പോളിസി രേഖകൾ എളുപ്പത്തിൽ ലഭ്യമാക്കാനും ഓൺലൈനായോ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിലൂടെയോ വിൽപ്പനാനന്തര സേവനങ്ങൾ നേടാനും കഴിയും. നിങ്ങൾക്ക് ഓൺലൈതന്നെ നായി ആരോഗ്യ ഇൻഷുറൻസ് ക്ലെയിം ഉന്നയിക്കാനും കഴിയും.

      കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

      നിങ്ങളുടെ കുടുംബത്തിനായി ഒരു ആരോഗ്യ ഇൻഷുറൻസ് പ്ലാൻ വാങ്ങുന്നതിന് മുമ്പ് നിങ്ങൾ പരിഗണിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇതാ:

      1. കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ കവറേജ്

        പരിശോധിക്കുക ഒരു കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ വാങ്ങുന്നതിന് മുമ്പ്, പ്ലാനിന് കീഴിൽ വാഗ്ദാനം ചെയ്യുന്ന പരിരക്ഷ പരിശോധിക്കേണ്ടത് പ്രധാനമാണ്. മിക്കവാറും എല്ലാ കുടുംബാരോഗ്യ പദ്ധതികളും പ്രതിദിന പരിചരണ ചെലവുകൾ, ആശുപത്രിയിലെ ചെലവുകൾ, ആംബുലൻസ് ചാർജുകൾ, ആശുപത്രിവാസത്തിനു മുൻപും ശേഷവുമുള്ള ചെലവുകൾ മുതലായവ വഹിക്കാനായി രൂപപ്പെടുത്തിയിട്ടുള്ളതാണ്. നിങ്ങളുടെ ബഡ്ജറ്റിനുള്ളിൽ കുടുംബത്തിലെ എല്ലാവരുടെയും ആരോഗ്യ ആവശ്യങ്ങൾ പരിരക്ഷിക്കാനായി രൂപകല്പ ചെയ്തിട്ടുള്ള പോളിസിസ് തിരഞ്ഞെടുക്കാൻ ശ്രമിക്കേണ്ടതാണ്.

      2. ഇൻഷ്വർ ചെയ്ത തുക വർധിപ്പിക്കുന്ന ഓപ്‌ഷനോടുകൂടിയ ഒരു പ്ലാൻ തിരഞ്ഞെടുക്കുക

        പണപ്പെരുപ്പം മൂലം ചികിത്സാ സൗകര്യങ്ങളുടെ വില വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, പുതുക്കുന്ന സമയത്ത് നിങ്ങളുടെ ഇൻഷുറൻസ് തുക വർദ്ധിപ്പിക്കുന്നതിനും കൂടി ഓപ്‌ഷനുള്ള ഒരു പ്ലാൻ നിങ്ങൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ ഫലപ്രദമായിരിക്കും. മുൻ പോളിസി വർഷങ്ങളിൽ നിങ്ങൾ ക്ലെയിം ഉന്നയിച്ചിട്ടില്ലെങ്കിൽ നിങ്ങളുടെ ഇൻഷ്വർ ചെയ്ത തുക 100% വരെ വർദ്ധിപ്പിക്കുന്ന ക്യുമുലേറ്റീവ് ബോണസ് ആനുകൂല്യം നിരവധി ഇൻഷുറൻസ് ദാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

      3. പണരഹിതമായ ആശുപത്രി വാസത്തിനായുള്ള ലഭ്യത

        പരിശോധിക്കുക ഇന്ത്യയിലെ എല്ലാ ആരോഗ്യ ഇൻഷുറൻസ് കമ്പനികളും അവരുടെ നെറ്റ്‌വർക്കിൽ ഉൾപ്പെടുന്ന ആശുപത്രികളിൽ പണരഹിതമായ ആശുപത്രി സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇത് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന പ്രക്രിയയെ തടസ്സരഹിതവും ബുദ്ധിമുട്ടില്ലാത്തതുമാക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ വീടിനടുത്തുള്ള നല്ല ആശുപത്രികൾ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ പ്ലാൻ വാങ്ങുന്നതിന് മുമ്പ് പണരഹിതമായ സേവനങ്ങൾ നൽകുന്ന ആശുപത്രികളുടെ ലിസ്റ്റ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

      4. പരമാവധി പുതുക്കൽ പ്രായം പരിശോധിക്കുക

        ഇന്ത്യയിലെ ചില ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ മുതിര്ന്ന കുടുംബാംഗത്തിന് 60/65 വയസ്സ് തികയുന്നതുവരെ കുടുംബ ആരോഗ്യ പോളിസി പുതുക്കൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ആജീവനാന്ത പോളിസി പുതുക്കൽ സൗകര്യത്തോടെ വരുന്ന ഒരു കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ നിങ്ങൾ തിരഞ്ഞെടുക്കണം.

      5. തടസ്സരഹിതമായ ക്ലെയിം സെറ്റിൽമെന്റ് നടപടികളുടെ സൗകര്യം നേടുക

        നിങ്ങളുടെ കുടുംബത്തിനായി ഏതെങ്കിലും ആരോഗ്യ ഇൻഷുറൻസ് പ്ലാൻ വാങ്ങുന്നതിന് മുമ്പ്, ഇൻഷുറൻസ് കമ്പനിയുടെ ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയ പരിശോധിച്ച് മനസ്സിലാക്കുന്നുവെന്ന് ഉറപ്പിക്കുക. പെട്ടെന്നുള്ള ക്ലെയിം സെറ്റിൽമെന്റ് നടപടിക്രമം പിന്തുടരുന്ന ഒരു പ്ലാൻ തിരഞ്ഞെടുക്കുക. ഈ ദിവസങ്ങളിൽ പല കമ്പനികളും പണ രഹിതമായ ആശുപത്രി സൗകര്യങ്ങൾ തടസങ്ങളില്ലാതെ വാഗ്ദാനം ചെയ്യുന്നു.

      ഒരു കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാനിനായി എങ്ങനെ ക്ലെയിം ഫയൽ ചെയ്യാം?

      ആരോഗ്യ ഇൻഷുറൻസ് ക്ലെയിം രണ്ട് രീതികളിൽ ഫയൽ ചെയ്യാവുന്നതാണ് - ക്യാഷ്‌ലെസ്സ് ക്ലെയിം, റീഇംബേഴ്സ്മെന്റ് ക്ലെയിം എന്നിവയാണവ. രണ്ട് രീതികളും ക്ലെയിം ചെയ്യുന്നതിനുളള നടപടിക്രമം ചുവടെ നൽകിയിരിക്കുന്നു:

      ക്യാഷ്‌ലെസ്സ് ക്ലെയിം പ്രക്രിയ:

      • ആരോഗ്യ അടിയന്തരാവസ്ഥയെക്കുറിച്ച് നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയെ അറിയിക്കുക
      • നെറ്റ്‌വർക്കിന്റെ TPAയിലോ ഇൻഷുറൻസ് ഡെസ്‌കിലോ നിങ്ങൾക്ക് ലഭ്യമാകുന്ന പ്രീ-ഓതറൈസേഷൻ ഫോം പൂരിപ്പിക്കുക
      • പ്രീ-ഓതറൈസേഷൻ ഫോം മറ്റ് രേഖകൾ സഹിതം ആശുപത്രിക്ക് സമർപ്പിക്കുക, അവർ അത് നിങ്ങളുടെ ഇൻഷുറൻസ് ദാതാവിന് കൈമാറുന്നതാണ്
      • നിങ്ങളുടെ ക്ലെയിം അഭ്യർത്ഥന അംഗീകരിക്കുകയാണെങ്കിൽ ഇൻഷുറൻസ് ദാതാവിന്റെ ക്ലെയിം മാനേജ്മെന്റ് ടീം നിങ്ങൾക്ക് അംഗീകാര കത്ത് (അപ്രൂവൽ ലെറ്റർ) അയയ്ക്കുന്നതാണ്.
      • നിങ്ങളുടെ ക്ലെയിമുമായി ബന്ധപ്പെട്ട് എന്തെങ്കിലും അന്വേഷണമുണ്ടെങ്കിൽ, ഇൻഷുറൻസ് കമ്പനി അതിനായി ആശുപത്രിയുമായി ബന്ധപ്പെടും.
      • ഇത് അംഗീകരിച്ചില്ലെങ്കിൽ, നിങ്ങൾക്ക് റീഇംബേഴ്സ്മെന്റ് ക്ലെയിമിനായി അഭ്യർത്ഥിക്കേണ്ടതുണ്ട്.
      • അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ആശുപത്രിയിൽ ചികിത്സ സ്വീകരിക്കുകയും ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പ് എല്ലാ രേഖകളിലും ഒപ്പിടുകയും ചെയ്യാം.
      • നെറ്റ്‌വർക്കിലുള്ള ഹോസ്പിറ്റലിൽ നിന്നുള്ള നിങ്ങളുടെ മെഡിക്കൽ ബില്ലുകൾ ഇൻഷുറൻസ് ദാതാവ് തീർക്കുന്നതായിരിക്കും.

      റീഇംബേഴ്സ്മെന്റ് ക്ലെയിം പ്രക്രിയ:

      • നിങ്ങളുടെ മെഡിക്കൽ എമർജൻസിയെക്കുറിച്ച് ഇൻഷൂറൻസ് ദാതാവിനെ അറിയിക്കുക
      • നെറ്റ്‌വർക്കിൽ ഇല്ലാത്ത ആശുപത്രികളിൽ നിന്നും ചികിത്സ സ്വീകരിക്കുക
      • ആശുപത്രി ബില്ലുകൾ അടയ്ക്കുകയും ഡിസ്ചാർജ് സമയത്ത് എല്ലാ രേഖകളും ശേഖരിക്കുകയും ചെയ്യുക
      • നിങ്ങളുടെ ഇൻഷുറൻസ് ദാതാവിന് ആവശ്യമായ മറ്റ് രേഖകളോടൊപ്പം പൂരിപ്പിച്ച ക്ലെയിം ഫോമും സമർപ്പിക്കുക
      • ഇൻഷുറൻസ് കമ്പനിയുടെ ക്ലെയിം മാനേജ്മെന്റ് ടീം നിങ്ങളുടെ ക്ലെയിം അവലോകനം ചെയ്യും.
      • നിങ്ങളുടെ ക്ലെയിം പരിശോധിച്ചുറപ്പിച്ചതിന് ശേഷം ടീമിൽ നിന്ന് നിങ്ങൾക്ക് അംഗീകാരം അല്ലെങ്കിൽ നിരസിക്കൽ സൂചിപ്പിക്കുന്ന കത്ത് ലഭിക്കും.

      എങ്ങനെ പോളിസിബസാറിൽ നിന്ന് കുടുംബത്തിന് ഓൺലൈനായി ഒരു ആരോഗ്യ ഇൻഷുറൻസ് പ്ലാൻ വാങ്ങാം?

      നിങ്ങളുടെ എല്ലാ കുടുംബാംഗങ്ങളെയും പരിരക്ഷിക്കുന്നതിന് ഒരു ആരോഗ്യ ഇൻഷുറൻസ് പ്ലാൻ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പോളിസിബസാർ ഇൻഷുറൻസ് ബ്രോക്കർ പ്രൈവറ്റ് ലിമിറ്റഡിൽ നിങ്ങൾക്ക് എളുപ്പത്തിൽ ഓൺലൈനായി വാങ്ങാവുന്നതാണ്. നിങ്ങളുടെ ബഡ്ജറ്റിൽ ഏറ്റവും മികച്ചത് വാങ്ങുന്നതിന് ഒന്നിലധികം കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ ഓൺലൈനായി താരതമ്യം ചെയ്യാൻ നിങ്ങൾക്ക് സൗകര്യമൊരുക്കുന്നു. Policybazaar.com-ൽ നിന്ന് ഓൺലൈനായി ഒരു കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ വാങ്ങുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക:

      • Policybaaar.com-ന്റെ വെബ്‌സൈറ്റിലേക്ക് പോകുക
      • ഹോംപേജിലെ ‘ഹെൽത്ത് ഇൻഷുറൻസ്’ ഐക്കണിൽ ക്ലിക്ക് ചെയ്യുക
      • നിങ്ങളുടെ പേര്, ഫോൺ നമ്പർ, ലിംഗഭേദം എന്നിവ പോലുള്ള നിങ്ങളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ നൽകുക
      • നിങ്ങൾ പരിരക്ഷ നല്കാൻ ആഗ്രഹിക്കുന്ന കുടുംബാംഗങ്ങളെ തിരഞ്ഞെടുത്ത് മൂത്ത അംഗത്തിന്റെയും മൂത്ത കുട്ടിയുടെയും പ്രായം നൽകുക
      • നിങ്ങളുടെ മുൻകാല മെഡിക്കൽ ചരിത്രത്തിന്റെ വിശദാംശങ്ങൾ നൽകുക
      • ഒന്നിലധികം ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ പ്രദർശിപ്പിക്കും
      • പ്ലാനുകൾ താരതമ്യം ചെയ്ത് നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് ഏറ്റവും ഉചിതമായ പ്ലാൻ തിരഞ്ഞെടുക്കുക
      • പ്ലാനിനുള്ള പ്രീമിയം ഓൺലൈനായി അടയ്ക്കുക
      • ഏതാനും മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ കുടുംബ ആരോഗ്യ ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് ലഭിക്കും.

      എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, 1800-208-8787 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ care@policybazaar.com എന്ന വിലാസത്തിലേക്ക് ഒരു ഇമെയിൽ അയയ്ക്കുകയോ ചെയ്ത് നിങ്ങൾക്ക് Policybazaar.com-ലെ ഇൻഷുറൻസ് വിദഗ്ധരെ ബന്ധപ്പെടാം.

      FAQഎസ്

      • Q1. ഒരു കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

        Ans: ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസിന് കീഴിൽ, ഇൻഷ്വർ ചെയ്ത എല്ലാ കുടുംബാംഗങ്ങളും ഇൻഷ്വർ ചെയ്തതിൽ നിന്നും നിശ്ചിത തുക പങ്കിടുന്നു. ഒരു കുടുംബാംഗത്തിന് മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുകയും ക്ലെയിം ഫയൽ ചെയ്യുകയും ചെയ്യുമ്പോഴെല്ലാം ഇൻഷ്വർ ചെയ്ത തുക കുറയുന്നു. പോളിസി കാലയളവിൽ ഒന്നോ അതിലധികമോ അംഗങ്ങളുടെ ക്ലെയിമുകൾ മൂലം ക്ലെയിം ചെയ്ത തുക തീർന്നുപോയാൽ, കാലാവധിയുടെ അവസാനം പോളിസി പുതുക്കുന്നത് വരെ കുടുംബാംഗങ്ങൾക്കൊന്നും ക്ലെയിം ചെയ്യാൻ കഴിയില്ല. എന്നിരുന്നാലും, നിങ്ങൾ റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ഇൻഷ്വർ ചെയ്ത തുക തീർന്നുകഴിഞ്ഞാൽ 100% റീസ്റ്റോർ ചെയ്യപ്പെടുന്നന്നതാണ്.
      • Q2. കുടുംബ ആരോഗ്യ ഇൻഷുറൻസിന് കീഴിൽ റീഇംബേഴ്സ്മെന്റ് ക്ലെയിം ഉയർത്താൻ ആവശ്യമായ രേഖകൾ ഏതാണ്?

        Ans: ഒരു കുടുംബ ആരോഗ്യ ഇൻഷുറൻസ് ക്ലെയിം ഉന്നയിക്കുന്നതിന് ഇനിപ്പറയുന്ന രേഖകൾ സമർപ്പിക്കേണ്ടതുണ്ട്:

        • കൃത്യമായി പൂരിപ്പിച്ച ആരോഗ്യ ഇൻഷുറൻസ് ക്ലെയിം ഫോം
        • പോളിസി പ്രമാണം
        • ആശുപത്രി ഡിസ്ചാർജ് റിപ്പോർട്ട്
        • കൺസൾട്ടേഷൻ റിപ്പോർട്ടും അന്വേഷണ ഫലങ്ങളും
        • ആശുപത്രി ബില്ലുകൾ
        • ബിൽ പേയ്മെന്റ് രസീതുകൾ
        • നിങ്ങളുടെ പോളിസി ഡോക്യുമെന്റ് പരാമർശിച്ചുകൊണ്ട് നിങ്ങൾക്ക് രേഖകളുടെ പൂർണ്ണമായ ലിസ്റ്റ് പരിശോധിക്കാം.
      • Q3. നിലവിലുള്ള കുടുംബാരോഗ്യ പോളിസിയിലേക്ക് എങ്ങനെ എന്റെ കുടുംബാംഗങ്ങളെ ചേർക്കാനാകും?

        Ans: പുതുക്കുന്ന സമയത്ത് നിലവിലുള്ള കുടുംബ ആരോഗ്യ ഇൻഷുറൻസ് പോളിസിയിലേക്ക് നിങ്ങളുടെ കുടുംബാംഗങ്ങളെ ചേർക്കാവുന്നതാണ്. എന്നിരുന്നാലും, ഒരു നവജാത ശിശു ഒഴികെയുള്ള ആശ്രിത വ്യക്തികളെ നിങ്ങൾക്ക് പോളിസിയുടെ ഇടക്കാല കാലയളവിൽ ചേർക്കാൻ കഴിയില്ല. പോളിസിയിലേക്ക് കുടുംബാംഗങ്ങളെ ചേർക്കുന്നതിന് ചിലപ്പോൾ നിങ്ങൾ അധിക പ്രീമിയം അടയ്‌ക്കേണ്ടി വന്നേക്കാം.
      • Q4. ഞാനും എന്റെ കുടുംബവും ഇതിനകം ഒരു കോർപ്പറേറ്റ് ആരോഗ്യ പോളിസിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഞാൻ ഒരു പ്രത്യേക ആരോഗ്യ പോളിസി എടുക്കേണ്ടതുണ്ടോ?

        Ans: ഉണ്ട്, നിങ്ങൾ ഒരു കോർപ്പറേറ്റ് ഹെൽത്ത് പോളിസിയിൽ കവർ ചെയ്തിട്ടുണ്ടെങ്കിലും, ഒരു ആരോഗ്യ പോളിസി വാങ്ങാൻ ഞങ്ങൾ ശക്തമായി ശുപാർശ ചെയ്യുന്നു. പോളിസിക്ക് കീഴിലുള്ള കവറേജ് നിങ്ങളുടെ മുഴുവൻ കുടുംബത്തിനും മതിയാകണമെന്നില്ല. കൂടാതെ, നിങ്ങൾ ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്നിടത്തോളം കാലം മാത്രമാണ് നിങ്ങളുടെ തൊഴിൽ ദാതാവ് നിങ്ങളുടെ മെഡിക്കൽ ചെലവുകൾ വഹിക്കുന്നത്. നിങ്ങൾ ഒരു ജോലി മാറുമ്പോഴോ വിരമിക്കുമ്പോഴോ സ്വന്തമായി എന്തെങ്കിലും തുടങ്ങുമ്പോഴോ കോർപ്പറേറ്റ് ഇൻഷുറൻസ് ലഭിക്കാതെയാകും. ഒരു മെഡിക്കൽ അത്യാഹിതം ഉണ്ടായാൽ നിങ്ങളും നിങ്ങളുടെ കുടുംബവും ഒറ്റപ്പെട്ടുപോകും, ​​നിങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ആരോഗ്യ പോളിസികൾ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. ഈ സമയത്ത്, ഒരു പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് സംരക്ഷണം നൽകുന്നതാണ്.
      • Q5. പ്രാഥമികമായി ഇൻഷ്വർ ചെയ്ത വ്യക്തി മരിച്ചാൽ എന്ത് സംഭവിക്കും? ഫാമിലി ഫ്ലോട്ടർ പോളിസി ജീവിച്ചിരിക്കുന്ന ഏതെങ്കിലും അംഗത്തിന് പുതുക്കാനാകുമോ?

        Ans: അതെ, പ്രാഥമിക ഇൻഷ്വർ ചെയ്തയാൾ മരിക്കുകയോ അദ്ദേഹത്തിന് പുതുക്കാവുന്ന പരമാവധി പ്രായത്തിൽ എത്തുകയോ ചെയ്താൽ, പോളിസിയിലെ മറ്റ് മുതിർന്ന അംഗത്തിന് പോളിസിയിൽ തുടരാനും തുടർച്ച ആനുകൂല്യം ആസ്വദിക്കാനും കഴിയും. എന്നിരുന്നാലും, പോളിസി ഉടമയെ മാറ്റാൻ അവർ ഇൻഷുറൻസ് ദാതാവിനെ അറിയിക്കേണ്ടതുണ്ട്.
      • Q6. വ്യക്തിഗത ആരോഗ്യ പദ്ധതിയേക്കാൾ മികച്ചതാണോ കുടുംബ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?

        Ans: നിങ്ങളുടെ മുഴുവൻ കുടുംബത്തിനും ആരോഗ്യ ഇൻഷുറൻസ് ആവശ്യമുണ്ടെങ്കിൽ, ഒരു വ്യക്തിഗത പോളിസി വാങ്ങുന്നതിനേക്കാൾ ഒരു കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ വാങ്ങുന്നതാണ് നല്ലത്. കുടുംബത്തിനായുള്ള ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി നിങ്ങളുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ഒരു ഇൻഷ്വർ ചെയ്ത തുകയിൽ പരിരക്ഷിക്കും, ഇൻഷുറൻസ് കമ്പനിക്ക് ഒരു പ്രീമിയം മാത്രം അടച്ചാൽ മതിയാകും. മറുവശത്ത്, ഒരു വ്യക്തിഗത ആരോഗ്യ പദ്ധതി ഒരു വ്യക്തിയെ മാത്രം ഉൾക്കൊള്ളുന്നതാണ്. അതിനാൽ, ഓരോ കുടുംബാംഗത്തിനും വ്യത്യസ്‌ത പ്രീമിയത്തിൽ നിങ്ങൾ ഒരു പ്രത്യേക ആരോഗ്യ പ്ലാൻ വാങ്ങേണ്ടതുണ്ട്. ഒന്നിലധികം വ്യക്തിഗത പോളിസികളുടെ സംയോജിത പ്രീമിയം കുടുംബാരോഗ്യ പ്ലാൻ എടുക്കുന്നതിനേക്കാൾ വളരെ കൂടുതലായിരിക്കും.
      Disclaimer: The list mentioned is according to the alphabetical order of the insurance companies. Policybazaar does not endorse, rate or recommend any particular insurer or insurance product offered by any insurer. For complete list of insurers in India refer to the Insurance Regulatory and Development Authority of India website www.irdai.gov.in

      *We will respond in the first instance within 30 minutes of the customers contacting us. 30-minute claim support service is for the purpose of giving reasonable assistance to the policyholder in pursuance of the claim. Settlement of claim (including cashless claim) is the responsibility of the insurer as per policy terms and conditions. The 30- minute claim support is subject to our operations not being impacted by a system failure or force majeure event or for reasons beyond our control. For further details, 24x7 Claims Support Helpline can be reached out at 1800-258-5881.

      *Product information is authentic and solely based on the information received from the Insurer. Policybazaar is acting only as a facilitator and claims settlement shall be at the sole discretion of the Insurer. Policybazaar does not provide any medical or surgical advice or diagnosis and is not responsible for your interactions / treatment by a medical practitioner/hospital. Please consult a registered medical practitioner for any medical or surgical advice. The Information that you obtain or receive from Policybazaar, and its employees, or otherwise on the Website is for informational purposes only. As per the Insurance guidelines, you are allowed to cancel the policy with-in 30 days from the date of Issuance of policy.This option is available incase of policies with a term of one year or more.

      *All the health insurance plans cover hospitalization expenses including COVID-19 treatment cover up to the specified limits. You can also buy specific COVID-19 health insurance policies such as Corona Kavach Policy and Corona Rakshak policy.

      **All savings and online discounts are provided by insurers as per IRDAI approved insurance plans. #Tax Benefits are subject to changes in tax laws. GST Exemptions depend on fulfilment of qualification criteria and submission of relevant documents.

      *₹1748/month is the starting price for a 1 crore health insurance for an 18-year-old male, with no pre-existing diseases. Discount on renewal premium is subject to the number of wellness points earned in the health insurance policy. For more details about the plans, please read the sale brochure carefully to get upto 100% discount on renewal premium.

      *₹400/month is the starting price for ₹ 5 lakh Health insurance for a 30 year old male & 29 years old female, living in Delhi with no pre-existing diseases

      *₹541/month is the starting price for ₹ 10 lakh Health insurance for a 30 year old male & 29 years old female, living in Delhi with no pre-existing diseases

      *₹762/month is the starting price for ₹ 1 Crore Health insurance for a 30 year old male & 29 years old female, living in Delhi with no pre-existing diseases

      *₹243/month(₹ 8/day) is the starting price for a 5 lakh health insurance for a 20-year-old male, non-smoker, living in Bengaluru with no pre-existing diseases

      *₹2020/month is the starting price for ₹ 1 Cr Health insurance for a 50 year old male & 50 years old female, living in Bangalore with no pre-existing diseases rounded off to nearest 10.

      *₹390/month (₹13 per day) is starting price for 1 cr. Health insurance for 25 years old male, with pre-existing diseases, residing from tier 1 city rounded off to the nearest 10.

      *No medical tests are required unless requested by the insurer’s underwriter. In-case of pre-existing diseases relevant medical proof would be required as per the terms and condition of the policy opted.

      *The values taken for effective cost calculation are indicative values and may change as per the selected plan.

      *Coverage upto double the amount of Sum Insured is available on certain covers for a minimum plan of Rs. 5 Lakh on the first claim only to an individual of upto 45 years of age with no pre-existing diseases. The benefit is available with or without extra cost depending on the plan chosen.

      *Coverage of pre-existing diseases is provided by insurer as per their underwriting policy.

      *The scope of coverage may vary from plan to plan.

      ~Source: Google Review Rating available on:- http://bit.ly/3J20bXZ

      ##On ground claim assistance is available in 114 cities

      Tax Benefits are subject to changes in tax laws. GST Exemption depends on fulfilment of qualification criteria and submission of relevant documents as required by the insurers. For more details on risk factors, terms and conditions, please read the sales brochure and applicable rules and regulation carefully before concluding a sale.

      STANDARD TERMS AND CONDITIONS APPLY. For more details on risk factors, terms and conditions, please read the sales brochure carefully before concluding a sale.

      Policybazaar is a registered Composite Broker |Registration No. 742, Valid till 09/06/2024, License category- Composite Broker| Visitors are hereby informed that their information submitted on the website may be shared with insurers.

      Policybazaar Insurance Brokers Private Limited | CIN: U74999HR2014PTC053454 | Registered Office - Plot No.119, Sector - 44, Gurgaon, Haryana - 122001 Contact Us | Legal and Admin Policies

      © Copyright 2008-2024 policybazaar.com. All Rights Reserved.

      top
      Close
      Download the Policybazaar app
      to manage all your insurance needs.
      INSTALL